- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊന്നാനിയിൽ രണ്ട് മരണം
മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം. അഴീക്കൽ സ്വദേശി അബ്ദുൾ സലാം(43), ഗഫൂർ(45) എന്നിവരെയാണ് മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി. ആറുപേർ ആയിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. ഇടിയിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങിത്താഴ്ന്നു. കപ്പലിൽ ഉണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അഴീക്കൽ സ്വദേശി നൈനാറിന്റെ ഉടമസ്ഥതതയിലുള്ള ഇസ്ലാഹി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഘം മത്സ്യബന്ധത്തിനായി പുറപ്പെട്ടത്. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നു.
ബോട്ടിന്റെ സ്രാങ്ക് ആയിരുന്നു അഴീക്കൽ സ്വദേശി അബ്ദുൽസലാം. പൊന്നാനി സ്വദേശിയാണ് മരിച്ച രണ്ടാമനായ ഗഫൂർ. ഇരുവരുടെയും ദേഹത്ത് മുറിവുകൾ ഉള്ളതായാണ് വിവരം. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.