- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊന്നാനിയിലെ വില്ലൻ സാഗർ യുവരാജ്
തിരൂർ: പൊന്നാനിയിൽ കപ്പൽ ബോട്ടിലിടിച്ചുണ്ടായ അപകടത്തെ തുടർന്ന് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ കപ്പലിനെതിരെ കോസ്റ്റൽ പോലീസ് കേസെടുത്തു. മുനയ്ക്കൽക്കടവ് കോസ്റ്റൽ പോലീസാണ് കപ്പൽ ജീവനക്കാർക്കെതിരേ കേസെടുത്തത്. അലക്ഷ്യമായി കപ്പൽ ഓടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസ്. അപകടമുണ്ടാക്കിയ കപ്പൽ കസ്റ്റഡിയിലെടുക്കും.
അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസസ്ഥതയിലുള്ള ഇസ്ലാഹി എന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. സലാം, ഗഫൂർ എന്നിവരാണ് അപകടത്തിലാണ് മരിച്ചത്. കപ്പലിന് അനുവദനീയമല്ലാത്ത സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. കപ്പൽ ദിശ തെറ്റിച്ച് വന്നതാണ് അപകടകാരണമെന്ന് രക്ഷപെട്ട മത്സ്യതൊഴിലാളികൾ ആരോപിച്ചിരുന്നു. സാഗർ യുവരാജ് എന്ന ഇന്ത്യൻ കപ്പലാണ് അപകടമുണ്ടാക്കിയത്. ലക്ഷ്യദ്വീപിൽനിന്ന് ബേപ്പൂരിലേക്ക് ചരക്കുമായി പോകുന്നതിനിടെയായിരുന്നു അപകടം.
മരിച്ച സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം. പൊന്നാനി സ്വദേശി ഗഫൂറും മരിച്ചു. പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇസ്ലാഹ് ബോട്ട് സാഗർ യുവരാജ് എന്ന കപ്പലുമായാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ ചേറ്റുവയിൽ നിന്നും 16 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു. ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ നാലുപേരെ കപ്പലിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതായതോടെ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ നാല് തൊഴിലാളികളെയും മുനക്കകടവ് ഹാർബറിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
'ബോട്ടിൽ ഇടിക്കാതെ കപ്പൽ ഒഴിവായി പോകുമെന്നാണ് വിചാരിച്ചത്. പക്ഷെ അതുണ്ടായില്ല. ബോട്ടിന്റെ മധ്യഭാഗത്ത് വന്നിടിക്കുകയായിരുന്നു. ഇടിയിൽ പിളർന്ന ബോട്ട് രണ്ട് ഭാഗത്തേക്ക് പോയി. എൻജിൻ ഭാഗം കടലിലേക്ക് താഴ്ന്നു, താഴെ ഉൾഭാഗത്ത് തെർമോ കോൾ ഉണ്ടായിരുന്നതിനാൽ മുൻഭാഗം പൊങ്ങിനിന്നു'...- ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളുടെ വാക്കുകളാണ് ഇത്. മീൻ പിടിക്കുന്നതിനിടെ കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നുവെന്നുംഅപ്രതീക്ഷിതമായതിനാൽ ഒന്നും ചെയ്യാനായില്ലെന്നുമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറയുന്നത്.
ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഗഫൂറിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. മത്സ്യബന്ധത്തിന് പോയ മറ്റൊരു ബോട്ടിൽ ഉള്ളവരാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ സലാമിനെ കണ്ടെത്താനായില്ല. സംശയം തോന്നിയതോടെ അപടത്തിൽപ്പെട്ട ബോട്ടിന്റെ പകുതി ഭാഗം മറ്റൊരു ബോട്ടുകൊണ്ടു കെട്ടിവലിച്ച് ഉയർത്തി. അതിനുള്ളിലായിരുന്നു സലാമിന്റെ മൃതദേഹം.
ലക്ഷദ്വീപിലേക്ക് പോകുന്നതിന് മുന്നോടിയായി കൊച്ചിയിൽ നിന്നും ചരക്ക് എടുക്കാനായി കോഴിക്കോട്ടേക്ക് വരികയായിരുന്നു സാഗർ യുവരാജ് കപ്പൽ. കോഴിക്കോട്ടേക്ക് ആയതിനാൽ കപ്പൽ ചാലിന് അധികം ഉള്ളിലേക്ക് നീങ്ങാതെ മത്സ്യബന്ധന ബോട്ടുകൾ ഉള്ള മേഖലയിലൂടെ കപ്പൽ പോയതാണ് അപകടമുണ്ടാക്കിയത്. തങ്ങൾ കപ്പൽ ചാലിൽ അല്ലായിരുന്നുവെന്നും സാധാരണ മീൻ പിടിക്കുന്ന മേഖലയിൽ ആയിരുന്നുവെന്നും അപകടത്തിൽപ്പെട്ട തൊഴിലാളികളും പറയുന്നുണ്ട്.