വത്തിക്കാന്‍ സിറ്റി: മാര്‍പ്പാപ്പ എന്ന അത്യുന്നത പദവിയില്‍ ഇരിക്കുമ്പോഴും തമാശ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. നിരവധി സന്ദര്‍ഭങ്ങളില്‍ പോപ്പിന്റെ പദവിയില്‍ ഇരിക്കുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുള്ള പല സാഹചര്യങ്ങളും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചിരിച്ചു കൊണ്ട് നേരിട്ടത് ഇങ്ങനെയാണ്. വളരെ രസകരമായി തന്നെയാണ് പോപ്പ് ഇത്തരം സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്തതും. ഒരിക്കല്‍ പോപ്പ് പ്രംസഗിക്കുന്നതിനിടിയില്‍ കുസൃതിക്കാരനായ ഒരു കുട്ടി പ്രസംഗം തടസപ്പെടുത്തി.

മറ്റൊരിക്കല്‍ പോപ്പിന് ഷേക്ക് ഹാന്‍ഡ് നല്‍കിയ സ്ത്രീ അദ്ദേഹത്തിന്റെ കൈവിടാതെ പിടിച്ചിരുന്നു. ഒടുവില്‍ അവരുടെ കൈ ബലം പ്രയോഗിച്ച് തന്നെ നീക്കം ചെയ്യേണ്ടി വന്നു. 2013 ല്‍ രണ്ട് ജീവകാരുണ്യ പ്രവര്‍ത്തകരുടെ വിവാഹത്തില്‍ പങ്കെടുത്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചുവന്ന മൂക്ക് ധരിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു. 2018 ല്‍ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ഫ്രാന്‍സിസ് മാര്‍്പ്പാപ്പ പ്രസംഗിക്കുന്ന സമയത്ത് ശ്രവണ വൈകല്യമുള്ള ഒരു ആണ്‍കുട്ടി വേദിയിലേക്ക് കടന്ന് ചെന്നു.അമ്മയുടെയും സുരക്ഷാ ജീവനക്കാരുടേയും കണ്ണ് വെട്ടിച്ചാണ് കുട്ടി പോപ്പിന്റെ അടുത്തെത്തിയത്.

തുടര്‍ന്ന് പോപ്പിനെ നോക്കി കുട്ടി പൊട്ടിച്ചിരിച്ചു. തുടര്‍ന്ന് അവന്‍ സമീപമുണ്ടായിരുന്ന ഒരു സ്വിസ് ഗാര്‍ഡിന്റെ ഷര്‍ട്ടിന്റെ കൈയ്യില്‍ പിടിച്ചുവലിക്കാന്‍ തുടങ്ങി. എന്നാല്‍ കു്ട്ടിയുടെ പ്രവൃത്തി ഇഷ്ടപ്പെട്ട മാര്‍്പ്പാപ്പ അംഗരക്ഷകരോട് പറഞ്ഞത് അവനെ കളിക്കാന്‍ അനുവദിക്കാനാണ്. തുടര്‍ന്ന് കുട്ടിയേയും അമ്മയേയും അടുത്തേക്ക് വിളിച്ച പോപ്പ് കുട്ടിയുടെ തലയില്‍ തലോടുകയുംചെയ്തു. 2019ലെ പുതുവത്സരാഘോഷത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടയില്‍ ഒരു സ്ത്രീ അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ചു. എന്നാല്‍ പോപ്പ്് പിന്തിരിയാന്‍ ശ്രമിച്ചപ്പോള്‍, ആ സ്ത്രീ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

പോപ്പിന്റെ മുഖത്് പെട്ടെന്ന് അസ്വസ്ഥത പടരുന്നത് കാണാമായിരുന്നു. തുടര്‍ന്ന് അദ്ദേഹം ബലം പ്രയോഗിച്ച് തന്നെ കൈ മോചിപ്പിച്ചു. പിന്നീട് തന്റെ പ്രവൃത്തിയില്‍ പോപ്പ് ക്ഷമാപണവും നടത്തി. 2014 ല്‍ വത്തിക്കാനിലെ പോപ്പിന്റെ പൊതു സദസ്സില്‍ ഒന്നര വയസ് മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി പോപ്പിന്റെ വേഷവിധാനത്തില്‍ എത്തിയിരുന്നു. ഇത് കണ്ട് അടുത്തെത്തിയ പോപ്പ് അവനെ ഉമ്മവെച്ചു. എന്നാല്‍ കുട്ടി പെട്ടെന്ന് കരയുകയായിരുന്നു. മാര്‍പ്പാപ്പമാര്‍ തലയില്‍ ധരിക്കുന്ന സുച്ചേറ്റ എന്നറിയപ്പെടുന്ന തൊപ്പി പല തവണ പറന്ന് പോയ അനുഭവവും ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കുണ്ട്. ഒരിക്കല്‍ പ്രസംഗത്തിനിടയിലും മറ്റൊരിക്കല്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോഴും ഈ തൊപ്പി പറന്ന് പോയിരുന്നു.

വേറൊരു സന്ദര്‍ഭത്തില്‍ ക്യൂബയിലേക്കുള്ള വിമാന യാത്രക്കിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോപ്പിനായി താന്‍ വാങ്ങിയ തൊപ്പി നല്‍കി. എന്നാല്‍ അത് വലുതായി പോയി എന്ന് സ്നേഹത്തോടെ പറഞ്ഞ് മാര്‍പ്പാപ്പ അത് തിരികെ നല്‍കി. ഗുരുതരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പോലും ലാഘവത്തോടെ സംസാരിക്കാന്‍ കഴിയുമെന്്ന ടെലിവിഷന്‍ അഭിമുഖങ്ങളിലും അദ്ദേഹം തെളിയിച്ചിരുന്നു. 2015 ല്‍ മാര്‍്പ്പാപ്പ നേപ്പിള്‍സ് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ കാണാന്‍ ഒരു സംഘം കന്യാസ്ത്രീമാര്‍ എത്തിയിരുന്നു.

മഠങ്ങളില്‍ നിന്ന് വളരെ അപൂര്‍വ്വമായി മാത്രം പുറത്തിറങ്ങുന്ന വിഭാഗത്തില്‍ പെ്ട്ടവരായിരുന്നു അവര്‍. 2013 ല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നിലുള്ള പേപ്പല്‍ സിംഹാസനത്തില്‍ കയറിയ ഒരു കുട്ടിയെ അദ്ദേഹം തന്റെ സിംഹാസനത്തില്‍ ഇരിക്കാന്‍ പോലും അനുവദിച്ചു. സംഗീതം ഏറെ ഇഷ്ടപ്പട്ടിരുന്ന പോപ്പ് ഒരിക്കല്‍ റോമിലെ മ്യൂസിക്ക് റെക്കോര്‍ഡുകള്‍ വില്‍പ്പന നടത്തുന്ന ഒരു കട സന്ദര്‍ശിച്ച് അവിടെ നിന്ന് റെക്കോര്‍ഡുകള്‍ വാങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍ വെച്ച് 100-ലധികം ഹാസ്യനടന്‍മാരുമായി പോപ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ദൈവത്തെ നോക്കി പോലുംചിരിക്കാന്‍ പോലും കഴിയും എന്ന് പോപ്പ് അവരോട് പറഞ്ഞു.