തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ?ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ . പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി . കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത്.കല്ലേറിൽ കെ എസ് ആർ ടി സി ഡ്രൈവർ ശശിക്ക് കണ്ണിനു പരിക്കേറ്റു. പൊലീസിന് കാഴ്ചക്കാരായി നിൽക്കാനേ കഴിയുന്നുള്ളൂ.

കോഴിക്കോട്ട് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾക്കും മറ്റൊരു ബസിനും നേരെ കല്ലേറുണ്ടായി. സിവിൽ സ്റ്റേഷനു സമീപത്തുവച്ചുണ്ടായ കല്ലേറിൽ കണ്ണിന് പരിക്കേറ്റ കെ.എസ്.ആർ.ടി.സി ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിനുനേരെയും കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ ചില്ലുകൾ തകർന്നു. നഗരത്തിൽ സർവീസ് നടത്തിയ മറ്റൊരു ബസിനുനേരെയും കല്ലേറുണ്ടായി. കോഴിക്കോട് കല്ലായിയിൽ ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തു. പി.എസ്.സി പരീക്ഷ നടക്കേണ്ട സ്‌കൂളിന് മുന്നിലാണ് അക്രമമുണ്ടായത്.

കല്ലെറിഞ്ഞവർ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അക്രമികളെ പിടികൂടാൻ കഴിഞ്ഞില്ല. രാവിലെ 6.15-ഓടെ ആയിരുന്നു സംഭവം. കൊച്ചിയിൽ ആലുവ - പെരുമ്പാവൂർ റൂട്ടിലോടുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ചില്ല് ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർത്തു. ആലപ്പുഴയിൽ ദേശീപാതയിലെ അമ്പലപ്പുഴ കാക്കാഴത്തും നീർക്കുന്നത്തുമായാണ് രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾക്കുനേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും കൊല്ലത്തും വയനാട് മാനന്തവാടിയിലും കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ കല്ലേറുണ്ടായി.

വടക്കാഞ്ചേരിയിൽനിന്ന് ഗുരുവായൂരിലേക്കുപോയ കെ.എസ്.ആർ.ടി.സി ബസിനുനേരെ കരുതക്കാടുവച്ച് ഹർത്താൽ അനുകൂലി കല്ലെറിഞ്ഞു. മുൻവശത്തെ ചില്ലുകൾ തകർന്നു. വടക്കാഞ്ചേരി മേൽപ്പാലത്തിനു മുകളിൽവച്ച് ചരക്കുലോറിക്ക് നേരെയും സമാനമായ രീതിയിൽ കല്ലേറുണ്ടായി. ലോറിയുടെ ചില്ലു തകർന്നു. ആർക്കും പരിക്കില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ഇന്ന് സാധാരണ നിലയിൽ സർവീസ് നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

വടകരക്ക് അടുത്ത് അഴിയൂരിൽ സിമന്റ് ലോറിക്ക് നേരെ കല്ലേറു ഉണ്ടായി. ലോറിയുടെ ചില്ലുകൾ കല്ലേറിൽ തകർന്നു. തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പെരിന്തൽമണ്ണയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് അങ്ങാടിപ്പുറം മേൽ പാലം ഭാഗത്ത് നിന്ന് ആണ് കല്ലേറ് ഉണ്ടായത്. കോഴിക്കോട് ജില്ലയിൽ പൊലീസ് സുരക്ഷയിൽ കെഎസ്ആർടിസി സർവീസ് നടത്തും. കോഴിക്കോട് - കല്പറ്റ റൂട്ടിൽ പൊലീസ് സുരക്ഷയോടെ കോൺവോയ് അടിസ്ഥാനത്തിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നു.

ബാലരാമപുരത്ത് വീണ്ടും ബസിനു നേരെ കല്ലേറ് ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർ സുനിൽകുമാറിനാണ് പരിക്ക്. തിരുവനന്തപുരം ബാലരാമപുരത്ത് വ്യാപക കല്ലേറ് റിപ്പോർട്ട് ചെയ്തു. കെഎസ്ആർടിസി ബസുകൾക്കും ലോറികൾക്കും നേരെയാണ് കല്ലേറ്. ഇരിട്ടി - മട്ടന്നൂർ പലയിടത്തും കല്ലേറ്. ഇരിട്ടി - മട്ടന്നൂർ റൂട്ടിൽ മൂന്നിടങ്ങളിൽ കല്ലേറ്. കൂടാളി, ചാവശ്ശേരി, ഉളിയിൽ ഭാഗങ്ങളിലാണ് ഹർത്താൽ അനുകൂലികൾ തമ്പടിച്ച് കല്ലെറിയുന്നത്. കോട്ടയം ഈരാറ്റുപേട്ടയിൽ ഹർത്താൽ അനുകൂലികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. വാഹനങ്ങൾ തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തി ഓടിച്ചു. അഞ്ച് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട ആനപ്പാറയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞു. കളിയിക്കാവിളയിലേക്ക് പോയ ബസിന് നേരെയാണ് എറിഞ്ഞത്. കൊല്ലം പള്ളിമുക്കിൽ പൊലീസുകാരെ വണ്ടിയിച്ചു വീഴ്‌ത്തി. യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം. പൊലീസിന്റെ ബൈക്കിൽ ഹർത്താൽ അനുകൂലി ബൈക്ക് ഇടിച്ചു കയറ്റി. കണ്ണൂരിൽ പത്രം കൊണ്ടുപോകുന്ന വാഹനത്തിനു നേരെ പെട്രോൾ ബോംബെറിഞ്ഞു.

തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. . ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തൻകോട് മഞ്ഞമലയിൽ ഹർത്താൽ അനുകൂലികൾ കട അടിച്ചുതകർത്തു. 15 പേർ ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തിയത്.

കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്‌ത്തി. സീനിയർ സിവിൽ പൊലീസ് ഓഫിസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്കു പരുക്കേറ്റു. യാത്രക്കാരെ അസഭ്യം പറയുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിനു നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിനു നേരെയായിരുന്നു ആക്രമണം.