- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഫേസ്ബുക്കിലെ മലയാളി 'രാജാവ്' ആര്? ജനപ്രീതിയുടെ സോഷ്യല്‍ മീഡിയാ അളവുകോലുമായി പ്രശാന്ത് വാസുദേവ്; രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും മുന്നില്‍; മൂന്നാമനായി പിണറായി; രാഷ്ട്രീയ കേരളത്തിന്റെ സോഷ്യല്‍ മീഡിയാ താരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ജനപ്രീതിയും സോഷ്യല്‍ മീഡിയ സ്വാധീനവും അളക്കുന്ന കൗതുകകരമായ ഒരു വിശകലനവുമായി ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും കണ്‍സള്‍ട്ടന്റുമായ പ്രശാന്ത് വാസുദേവ്. പ്രമുഖ നേതാക്കളുടെ ഫേസ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണം അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോര്‍ട്ട് കേരള രാഷ്ട്രീയത്തിലെ ഓണ്‍ലൈന്‍ പടയൊരുക്കത്തിന്റെ വ്യക്തമായ ചിത്രം നല്‍കുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സോഷ്യല്‍ മീഡിയയില്‍ മുന്‍തൂക്കം നിലനിര്‍ത്തുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തൊട്ടുപിന്നാലെയുണ്ട്.
പ്രശാന്ത് വാസുദേവ് പങ്കുവെച്ച കണക്കുകള്‍ പ്രകാരം, 18,81,322 ഫോളോവേഴ്സുമായി രാജീവ് ചന്ദ്രശേഖറാണ് ഒന്നാം സ്ഥാനത്ത്. രാജീവ് ചന്ദ്രശേഖറുടെ സോഷ്യല്‍ മീഡിയ ടീമിന്റെ കൃത്യമായ ഇടപെടലുകളും കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും ഇതിന് കാരണമായതായി അദ്ദേഹം വിലയിരുത്തുന്നു. 18,44,358 ഫോളോവേഴ്സുമായി സുരേഷ് ഗോപി രണ്ടാം സ്ഥാനത്തുണ്ട്. സുരേഷ് ഗോപിയുടെ സിനിമാ ഫാന്‍ബേസും രാഷ്ട്രീയ ഇടപെടലുകളും അദ്ദേഹത്തിന് വലിയൊരു ഫോളോവര്‍ ബേസ് ഉണ്ടാക്കിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ 17,53,845 ഫോളോവേഴ്സുമായി മൂന്നാം സ്ഥാനത്താണ്. മുഖ്യമന്ത്രി എന്ന നിലയിലുള്ള സ്ഥിരമായ പബ്ലിക് വിസിബിലിറ്റി അദ്ദേഹത്തിന് തുണയാകുന്നു. ഡോ. ശശി തരൂര്‍ (17.3 ലക്ഷം), രമേശ് ചെന്നിത്തല (12 ലക്ഷം), ഷാഫി പറമ്പില്‍ (12 ലക്ഷം) എന്നിവരാണ് പത്തു ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സുള്ള മറ്റ് പ്രമുഖര്‍. രമേശ് ചെന്നിത്തലയുടെ ഈ നേട്ടം അദ്ദേഹത്തിന്റെ വ്യക്തിപരമായ ജനപ്രീതിയുടെ തെളിവായി പ്രശാന്ത് വാസുദേവ് വിശേഷിപ്പിക്കുന്നു.
യുവനേതാക്കളുടെ പട്ടികയില്‍ ഷാഫി പറമ്പില്‍ മുന്‍പന്തിയിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ (6.7 ലക്ഷം), എം. സ്വരാജ് (4.6 ലക്ഷം), എ.എ. റഹീം (4.1 ലക്ഷം), സന്ദീപ് വാര്യര്‍ (4.05 ലക്ഷം) എന്നിവരും ചാനല്‍ ചര്‍ച്ചകളിലെ സാന്നിധ്യം കൊണ്ടും സോഷ്യല്‍ മീഡിയ ആക്ടിവിസം കൊണ്ടും മികച്ച ഫോളോവര്‍ ബേസ് നിലനിര്‍ത്തുന്നു. കോവിഡ് കാലത്തെ പ്രവര്‍ത്തനം ശൈലജ ടീച്ചര്‍ക്ക് ഗുണമായപ്പോള്‍, വി.എസ്. സുനില്‍ കുമാര്‍ ഒഴികെയുള്ള ഭൂരിഭാഗം സി.പി.ഐ നേതാക്കളും വളരെ പിന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പി.വി. അന്‍വറിന്റെ പ്രാദേശിക സ്വാധീനവും, കെ. സുരേന്ദ്രന്റെ സോഷ്യല്‍ മീഡിയ സ്ട്രാറ്റജിയും ശ്രദ്ധേയമാണ്. ഫോളോവേഴ്സിന്റെ എണ്ണം എന്നത് കേവലം ഒരു സംഖ്യയല്ല, മറിച്ച് അത് ഒരു നേതാവിന്റെ ജനപ്രീതിയുടെയും സോഷ്യല്‍ മീഡിയ ഇടപെടലിന്റെയും അളവുകോലാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. കൂടുതല്‍ ആത്മാര്‍ത്ഥതയുള്ളവരും നിസ്വാര്‍ത്ഥമതികളുമാകാന്‍ നേതാക്കള്‍ ശ്രമിക്കട്ടെ എന്ന ആശംസയോടെയാണ് പ്രശാന്ത് വാസുദേവ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രശാന്ത് വാസുദേവിന്റെ പോസ്റ്റ് ചുവടെ
രസകരമായൊരു കണക്ക് നോക്കിയാലോ !
കേരളത്തിലെ രാഷ്ട്രീയ പ്രമുഖരുടെ ഫേസ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണം ഞാനൊന്നു നോക്കി.
1881322 ഫോളോവേഴ്‌സുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ 1844358 എന്ന കണക്കുമായി ബി.ജെ.പി മന്ത്രി സുരേഷ് ഗോപിയാണ് തൊട്ടു പിന്നില്‍.
1753845 എന്ന ഒട്ടും മോശമല്ലാത്ത കണക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മൂന്നാമത്.
പിന്നെ പത്തു ലക്ഷത്തിന് മുകളില്‍ രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും മാത്രമേയുള്ളൂ.
പ്രമുഖരില്‍ പത്തു ലക്ഷത്തിന് മുകളില്‍ മറ്റാരും കാണാന്‍ സാദ്ധ്യതയില്ല.
കൂടുതല്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.
രാജീവ് ചന്ദ്രശേഖര്‍ - 18 ലക്ഷം ( 1881322 )
സുരേഷ് ഗോപി - 18 ലക്ഷം ( 1844358 )
പിണറായി - 17 ലക്ഷം (1753845)
ഡോ: ശശി തരൂര്‍ -1734575
ചെന്നിത്തല - 12 ലക്ഷം
ഷാഫി പറമ്പില്‍ - 12 ലക്ഷം
കെ.കെ. ശൈലജ ടീച്ചര്‍ - 917000
പി.എ. മുഹമ്മദ് റിയാസ് - 876000
പി.കെ.കുഞ്ഞാലിക്കുട്ടി -8,06 ,000
രാഹുല്‍ മാങ്കുട്ടത്തില്‍ - 670000
കെ സുരേന്ദ്രന്‍ - 6,00 , 000
വി.ഡി. സതീശന്‍ -528 000
എം.ബി. രാജേഷ് - 471000
പി.വി. അന്‍വര്‍ - 4,59,000
എം.സ്വരാജ് - 461000
എ.എ. റഹിം - 413000
സന്ദീപ് വാര്യര്‍ - 405000
കെ. സുധാകരന്‍ - 347000
വി. ശിവന്‍കുട്ടി - 340000
ചിന്താ ജെറോം - 301000
എന്‍.കെ. പ്രേമചന്ദ്രന്‍ - 262000
ജി. സുധാകരന്‍ - 2, 49, 000
കെ.മുരളീധരന്‍ - 2, 34, 000
സന്ദീപ് വചസ്പതി - 225000
പി.സി. വിഷ്ണുനാഥ് - 220000
കെ.ബി ഗണേഷ് കുമാര്‍ - 212000
കെ.എം. ഷാജി - 209000
വി.എസ്. സുനില്‍കുമാര്‍ - 193000
പി.കെ. ശ്രീമതി - 178000
സയ്ദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍ -17300 എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ - 155000
കെ .എന്‍ . ബാലഗോപാല്‍ - 141000
സണ്ണി ജോസഫ്- 65000
ബിനോയ് വിശ്വം - 30,000
സി. ദിവാകരന്‍ - 19,000
FB ഫോളോവേഴ്‌സിന്റെ എണ്ണമെന്നത് ഒരേ സമയം ഒരു നേതാവിന്റെ ജനപ്രീതിയുടെയും സോഷ്യല്‍ മീഡിയ ഇടപെടലിന്റെയും അളവു കോലാണ്.
ഇതു രണ്ടും ശക്തമാകുമ്പോള്‍ എണ്ണം കൂടും.
സുരേഷ് ഗോപിയ്ക്ക് സിനിമാ ഫാന്‍ബേസ് ഉള്ളത് വലിയ കാരണമാണ്.
രാജീവ് ചന്ദ്രശേഖറുടെ സോഷ്യല്‍ മീഡിയ ടീം വളരെ ആക്ടീവാണ് എന്നു മനസ്സിലാക്കാം.
മാത്രമല്ല അദ്ദേഹം കേന്ദ്രമന്ത്രിയുമായിരുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനാല്‍ സ്ഥിരമായ public visibility ഉണ്ട്.
ഡോ: തരൂരിന്റെ ആഗോള പ്രതിച്ഛായ പ്രധാനം.
മൂന്നു പേര്‍ക്കും വര്‍ദ്ധിച്ച ജനപ്രീതിയുമുണ്ട്.
എന്നാല്‍ രമേശ് ചെന്നിത്തലയെ സംബന്ധിച്ച് ജനപ്രീതി മാത്രമായിരിക്കണം അദ്ദേഹത്തെ ശക്തമായ ഫോളോവേഴ്‌സ് ബേസില്‍ എത്തിച്ചിരിക്കുക.
എങ്കില്‍ അത് വലിയ നേട്ടമാണ്.
കെ.കെ. ശൈലജ , റിയാസ് , കുഞ്ഞാലിക്കുട്ടി അടങ്ങുന്ന രണ്ടാം നിരയുടെ പ്രാദേശിക സ്വാധീനം ശക്തമാണ്.
ശൈലജ ടീച്ചറിന് കോവിഡ് കാലത്ത് കൈവന്ന പ്രത്യേക ജനപ്രീതിയുമുണ്ട്.
പി. വി. അന്‍വറിനെ സംബന്ധിച്ചും പ്രാദേശിക സ്വാധീനം പ്രധാന പങ്കു വഹിക്കുന്നു.
പിന്നെ വരുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ സജ്ജീവമായത് ഒരു കാരണമാകാം.
അവരുടെ സോഷ്യല്‍ മീഡിയ ആക്ടിവിസവും യൂത്ത് കണക്ടും മറ്റൊരു കാരണമാണ്.
മാങ്കൂട്ടത്തില്‍ , സ്വരാജ് , റഹിം, സന്ദീപ് വാര്യര്‍ , സന്ദീപ് വചസ്പതി തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.
ഈ കാരണങ്ങളും ഒപ്പം വര്‍ദ്ധിച്ച ജനപ്രീതിയുമാകാം ഷാഫി പറമ്പിലിനെ ഇവര്‍ക്കെല്ലാം മുന്നില്‍ എത്തിച്ചിരിക്കുക.
കെ. സുരേന്ദ്രനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ സ്ട്രാറ്റജി പ്രധാന പങ്കു വഹിക്കുന്നു എന്നു മനസ്സിലാക്കാം.
വി.എസ് . സുനില്‍ കുമാറിനെപ്പോലെ ഒന്നോ രണ്ടോ പേരൊഴികെ ഭൂരിപക്ഷം സി . പി . ഐ നേതാക്കളും എല്ലാ കാര്യങ്ങളിലും വളരെ പിന്നിലാണെന്ന് ചിന്തിക്കേണ്ടി വരും.
പലരെയും ഞാന്‍ വിട്ടു പോയിട്ടുണ്ടാകാം.
അതുകൊണ്ടു തന്നെ സ്ഥാനങ്ങളില്‍ നേരിയ മാറ്റവും വരാം.
എങ്കിലും ഈ വിശകലനം തെറ്റാകുന്നില്ല.
നേതാക്കള്‍ കൂടുതല്‍ ജനപ്രിയരാകാന്‍ അവര്‍ കൂടുതല്‍ ആത്മാര്‍ത്ഥതയുള്ളവരും
നിസ്വാര്‍ത്ഥമതികളും ആകാന്‍ ശ്രമിക്കട്ടെ.
??സ്‌നേഹം
നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും??
പ്രശാന്ത് വാസുദേവ്
മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍
കേരളം ടൂറിസം വകുപ്പ് &
ടൂറിസം കണ്‍സള്‍ട്ടന്റ്


