ലണ്ടന്‍: ആന്‍ഡ്രു രാജകുമാരന്റെ കന്യകാത്വം നഷ്ടപ്പെട്ടത് പതിനൊന്നാം വയസ്സിലാണെന്ന് രാജകുടുംബത്തിന്റെ ചരിത്രകാരന്‍ പറയുന്നു. 'എന്റൈടില്‍ഡ്: ദി റൈസ് ആന്‍ഡ് ഫോള്‍ ഓഫ് ദി ഹൗസ് ഓഫ് യോര്‍ക്ക്' എന്ന പുതിയ പുസ്തകത്തിലാണ് ആന്‍ഡ്രൂ ലോണി ഇക്കാര്യം വെളിപ്പെടുത്തുന്നത്. പേര് വെളിപ്പെടുത്താത്ത ഒരു സ്രോതസ്സിനെ അടിസ്ഥാനമാക്കി പുസ്തകത്തില്‍ പറയുന്നത് ആന്‍ഡ്രൂ രാജകുമാരന്റെ ആദ്യ ലൈംഗിക പരീക്ഷണം എട്ടാം വയസ്സില്‍ ആയിരുന്നു എന്നാണ്. 12 വയസ്സ് തികയുന്നതിന് മുന്‍പ് തന്നെ വിജയകരമായ ആദ്യ ലൈംഗിക ബന്ധം പുലര്‍ത്തിയതായി ആന്‍ഡ്രു പറഞ്ഞതായും അതില്‍ പറയുന്നു. 13 വയസ്സ് ആയപ്പോഴേക്കും അര ഡസന്‍ സ്ത്രീകള്‍ക്കൊപ്പം ആന്‍ഡ്രു കിടക്ക പങ്കിട്ടിരുന്നു.

ഈ കാസനോവ ശൈലിയിലുള്ള ജീവിതമാണ് ആന്‍ഡ്രുവിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും ലോണി പറയുന്നു. ഡെയ്ലി മെയിലിന് നല്‍കിയ അഭിമുഖത്തിലാണ് ലോണി ഇക്കാര്യമെല്ലാം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ മൂവായിരത്തോളം സ്ത്രീകളുമായി ആന്‍ഡ്രു കിടക്ക പങ്കിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ലോണി, സാറ ഫെര്‍ഗുസണുമായുള്ള വിവാഹം കഴിച്ച് ആദ്യ വര്‍ഷം തന്നെ ആന്‍ഡ്രു ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നു എന്നും പറയുന്നു. സ്ത്രീകള്‍ തന്റെ ദൗര്‍ബല്യമായി മാറുന്നത് ആന്‍ഡ്രു തിരിച്ചറിഞ്ഞിരുന്നു എന്നും ലോണി പറഞ്ഞു.

'റാന്‍ഡി ആന്‍ഡി' എന്ന പേരിലുള്ള ഉപശീര്‍ഷകത്തിന് കീഴിലാണ് ആന്‍ഡ്രു രാജകുമാരന്റെ ലൈംഗിക കേളികള്‍ ലോണി വിവരിച്ചിരിക്കുന്നത്. നേരത്തേ സ്‌കൂളിലും പിന്നീട് മാധ്യമങ്ങളിലും ആന്‍ഡ്രുവിനുണ്ടായിരുന്ന വിളിപ്പേരാണ് 'റാന്‍ഡി ആന്‍ഡി' എന്നത്. ആന്‍ഡ്രുവിന്റെ വ്യക്തിജീവിതം ആളുകള്‍ കരുതുന്നതിലും അതീവ സങ്കീര്‍ണ്ണമായ ഒന്നാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ചുകൊണ്ട് നേരത്തേ ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലൈംഗിക സുഖത്തിന് അടിമപ്പെട്ട ആന്‍ഡ്രുവിനെ ജെഫ്രി എപ്സ്റ്റീന്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു എന്ന് കരുതുന്നതായും ലോണി പറഞ്ഞു.

അതോടെയാണ് ആന്‍ഡ്രുവിന് രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വന്നത്. വില്യം രാജകുമാരന്‍ അധികാരസ്ഥാനത്തെത്തിയതോടെയാണ് ആന്‍ഡ്രുവിന് കഷ്ടകാലം ആരംഭിച്ചത്. വില്യമിന്റെ പത്‌നി കെയ്റ്റ് രാജകുമാരിയുമായി ആന്‍ഡ്രു അത്ര നല്ല ബന്ധത്തിലല്ലായിരുന്നു. വില്യമാണെങ്കില്‍ കെയ്റ്റിനെ അതിയായി സ്നേഹിക്കുന്ന ഭര്‍ത്താവും. മാത്രമല്ല, ആന്‍ഡ്രുവിന്റെ പോക്ക് ഭാവിയില്‍ രാജകുടുംബത്തിന് ഒരു ബാദ്ധ്യതായ്കുമെന്നും വില്യം തിരിച്ചറിഞ്ഞു. ഇതെല്ലാമാണ് ആന്‍ഡ്രുവിന്റെ സ്ഥാനഭ്രംശത്തിന് കാരണമായത്.

ഒരു രാജകുമാരന്‍ എന്ന സ്ഥാനവും, ആന്‍ഡ്രുവിന്റെ വ്യക്തി സവിശേഷതയുമെല്ലാം സ്ത്രീകളെ അയാളിലേക്ക് ആകര്‍ഷിച്ചു. ഇതോടെ താന്‍ ഒരു കാമദേവനാണെന്ന ചിന്ത അയാളില്‍ ഉടലെടുത്തു. എന്നാല്‍, പലരും ഈ സ്വഭാവം മുതലെടുത്ത് ആന്‍ഡ്രുവിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്നും ലോണി പറയുന്നു. റഷ്യ, ലിബിയ, മദ്ധ്യപൂര്‍വ്വ ഏഷന്‍ രാജ്യങ്ങള്‍, കസഖ്സ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ബ്ലാക്ക് മെയിലിംഗ് ഭീഷണികള്‍ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നു. അക്കൂട്ടത്തില്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു റഷ്യന്‍ ചാര വനിതയും ഉണ്ടായിരുന്നത്രെ.