- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭീകരവാദക്കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്ക് ജയിലില്‍ സഹതടവുകാരുടെ ക്രൂരമര്‍ദ്ദനം; മര്‍ദ്ദിച്ചത് മോഷണക്കുറ്റത്തിന് പിടിയിലായവര്‍; രാജ്യസ്നേഹം പ്രകടിപ്പിച്ചതാണെന്ന് മൊഴി; ആക്രമണം മുന്‍കൂട്ടി തീരുമാനിച്ചതാണോ എന്നറിയാന്‍ അന്വേഷണം
ഭീകരവാദക്കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്ക് ജയിലില്‍ സഹതടവുകാരുടെ ക്രൂരമര്‍ദ്ദനം
അഹമ്മദാബാദ്: തീവ്രവാദക്കേസിലെ പ്രതിയായ സയ്യിദ് അഹമ്മദ് മൊഹിയുദ്ദീന്‍ അബ്ദുള്‍ ഖാദിര്‍ ജിലാനിയെ (40) മൂന്ന് സഹതടവുകാര്‍ ആക്രമിച്ചു. സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ചൊവ്വാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അന്വേഷിച്ച ഉന്നതതല ഭീകരാക്രമണ ഗൂഢാലോചനയില്‍ കുറ്റാരോപിതനായ ജിലാനിയെയും മറ്റ് രണ്ട് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ഹൈദരാബാദ് സ്വദേശിയായ ജിലാനിയെ മോഷണക്കുറ്റത്തിന് പിടിയിലായ അമ്രൈവാഡി നിവാസിയായ നിലേഷ് ശര്‍മ്മയും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. മുഖത്ത് പരിക്കേറ്റ ജിലാനിക്ക് ചികിത്സ നല്‍കി. ദേശസ്‌നേഹം പ്രകടിപ്പിക്കാനാണ് ജിലാനിയെ ആക്രമിച്ചതെന്ന് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മറ്റ് തടവുകാര്‍ പെട്ടെന്ന് ഇടപെട്ട് ആക്രമണം തടഞ്ഞതിനാല്‍ പ്രശ്‌നം അവസാനിച്ചു.
ഇത്രയും തടവുകാരില്‍ നിന്ന് ഇവര്‍ എങ്ങനെയാണ് സയ്യിദിനെ തിരഞ്ഞെടുത്തതെന്നും അവര്‍ക്ക് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നോ എന്നും പരിശോധിക്കുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണം മുന്‍കൂട്ടി തീരുമാനിച്ചതാണോ അതോ സ്വമേധയാ നടന്നതാണോ എന്ന് നിര്‍ണ്ണയിക്കാന്‍ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ റാണിപ്പ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ആവണക്കില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന വളരെ മാരകമായ വിഷവസ്തുവായ റിസിന്‍ ഉപയോഗിച്ച് ഭീകരാക്രമണം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് ഗുജറാത്ത് എടിഎസ് ജിലാനിയെയും രണ്ട് കൂട്ടാളികളെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനും ഇന്റലിജന്‍സ് വിവരങ്ങള്‍ക്കും ശേഷമാണ് മൂവരെയും പിടികൂടിയത്. പ്രതികള്‍ ആവണക്കെണ്ണ ശേഖരിച്ചതായും ലക്ഷ്യമിട്ട ആക്രമണങ്ങളില്‍ ഉപയോഗിക്കുന്നതിന് റിസിന്‍ വേര്‍തിരിച്ചെടുക്കുന്നതിനുള്ള രീതികള്‍ ഗവേഷണം നടത്തുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്താരാഷ്ട്ര രാസ, ജൈവ ആയുധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷവസ്തുവാണ് റിസിന്‍. ചൈനയില്‍ നിന്നാണ് ഖാദിര്‍ ജിലാനി മെഡിക്കല്‍ ബിരുദം നേടിയത്. ജൈവായുധം ഉപയോഗിച്ച് ഇവര്‍ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട് ജൈവായുധം ഏതെങ്കിലും തരത്തില്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ അവര്‍ ഇഞ്ചിഞ്ചായി മരിക്കും. ഐഎസുമായി ചേര്‍ന്ന് രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്താനും സംഘം പദ്ധതിയിട്ടിരുന്നെന്നാണ് അന്വേഷണം സംഘം പറയുന്നത്.




