- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് യാത്രയ്ക്കിടെ സ്‌കൂൾ വിദ്യാർത്ഥിനികളെ ശാരീരികമായി പീഡിപ്പിച്ചെന്ന് പരാതി: കണ്ടക്ടറെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു; പ്രതിഷേധിച്ചു കണ്ണൂർ - തലശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; നെട്ടോട്ടമോടി യാത്രക്കാർ
കണ്ണൂർ: സ്‌കുളിലേക്കുള്ള ബസ് യാത്രയ്ക്കിടെ സ്‌കൂൾ വിദ്യാർത്ഥിനികളെ ശാരിരികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടറെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ - തലശേരി, പെരിങ്ങത്തൂർ - നാദാപുരം, തലശേരി റൂട്ടുകളിൽ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കി.
ഇതു കാരണം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറ് കണക്കിന് യാത്രക്കാർ പെരു വാഹന സൗകര്യമില്ലാതെ വലഞ്ഞു കരിയാട് - തലശേരി - കണ്ണൂർ റൂട്ടിലോടുന്ന സീന ബസ് കണ്ടക്ടർ ചക്കരക്കൽ മൗവ്വഞ്ചേരി എക്കാലൽ സത്യാനന്ദനെയാണ് (59) കഴിഞ്ഞ ദിവസം ചൊക്‌ളി പൊലിസ് പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തത്.
ഇയാളെ തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ബസ് യാത്രക്കാരായ എട്ട്, പത്ത് ക്‌ളാസുകളിൽ പഠിക്കുന്ന പത്ത് വിദ്യാർത്ഥിനികളെ ഇയാൾ ബസ് യാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാർത്ഥിനികൾ സ്‌കൂൾ പ്രധാന അദ്ധ്യാപകനോട് പരാതിപ്പെട്ടതിനെ തുടർന്നാണ് ചൊക്‌ളി പൊലീസ് രണ്ടു വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്‌സോ കേസെടുത്തത്.
കഴിഞ്ഞ 26 മുതൽ ഇയാൾ ബസിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥിനികളെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ ബസ് തൊഴിലാളികളെ കള്ള കേസിൽ കുടുക്കുന്ന പ്രവണത തുടർന്നാൽ ബസ് വ്യവസായം മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ബസ് ഓണേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി രാജ്കുമാർ കരു വാരത്ത് കണ്ണൂരിൽ പ്രതികരിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്