- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ്വകലാശാല ചട്ടങ്ങളും സർക്കാർ ഉത്തരവും പ്രകാരം സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗം; ആ നിയമന അട്ടിമറി നടന്നത് മതിയായ യോഗ്യത ഇല്ലാതെ തന്നെ; ഇനി ധൈര്യപൂർവ്വം കണ്ണൂർ വിസിയ്‌ക്കെതിരെ രാജ് ഭവന് നടപടി എടുക്കാം; നാണക്കേടിന്റെ പടുകുഴിയിലേക്ക് മുഖ്യമന്ത്രിയുടെ പിഎ; പ്രിയാ വർഗ്ഗീസിന്റെ നിയമനം യോഗ്യതയ്ക്ക് വിരുദ്ധമാകുമ്പോൾ
കൊച്ചി: തള്ളുകളെല്ലാം വെറുതെയായി. ഇനി കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് നടപടി എടുക്കാം. കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ നിയമന ലിസ്റ്റിൽ ഒന്നാമതുള്ള പ്രിയ വർഗീസിന് യുജിസി ചട്ടപ്രകാരമുള്ള അദ്ധ്യാപന പരിചയം ഇല്ലെന്നു യുജിസി ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു. കേസ് ഒക്ടോബർ 21ലേക്കു മാറ്റി. ഫലത്തിൽ എല്ലാ യോഗ്യതയുമുണ്ടെന്ന കണ്ണൂർ വിസിയുടെ വാദമാണ് പൊളിയുന്നത്. ഇതോടെ പ്രിയാ വർഗ്ഗീസിന് വേണ്ടി കള്ളക്കളി നടന്നുവെന്നും വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനത്തിൽ നടന്ന നിയമന അഴിമതിയാണ് ഇതെന്ന വാദം ഇനി ശക്തമാകും.
വിവാദ ലിസ്റ്റിൽ നിന്നുള്ള നിയമനം കോടതി നേരത്തേ തടഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ ഒഴിവാക്കി ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി. കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. യുജിസി ചട്ടപ്രകാരം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിന് കുറഞ്ഞത് 8 വർഷത്തെ അദ്ധ്യാപന പരിചയം വേണം. ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാമിനു വേണ്ടി പ്രിയ വർഗീസ് അവധിയെടുത്ത കാലയളവ് ഇതിനു പരിഗണിക്കാനാവില്ലെന്ന് യുജിസി എജ്യുക്കേഷൻ ഓഫിസർ ഡോ. സുപ്രിയ ദഹിയ അറിയിച്ചു.
ഇത് തന്നെയാണ് പൊതു സമൂഹം ഉയർത്തിയ ചർച്ച. പല ചാനലും ഇത് വാർത്തയാക്കി. ചർച്ചയും. അപ്പോഴെല്ലാം ഫെയ്‌സ് ബുക്കിലൂടെ പ്രിയാ വർഗ്ഗീസ് പരിഹാസവുമായി എത്തി. എന്നാൽ യുജിസി തന്നെ സ്ത്യം പറയുകയാണ് ഇപ്പോൾ. അതേസമയം ഡപ്യൂട്ടേഷനിൽ ജോലി ചെയ്ത സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ പദവിയെ കുറിച്ച് അറിയില്ല. അത് അദ്ധ്യാപന, ഗവേഷണ മേഖലകളിൽ വരുമെങ്കിൽ പരിഗണിക്കാനാകുമെന്നു യുജിസി വ്യക്തമാക്കി. ഇതും ഹൈക്കോടതി പരിശോധിക്കും. ഇതിൽ കണ്ണൂർ സർവ്വകലാശാല നൽകുന്ന വിശദീകരണവും നിർണ്ണായകമാകും.
പ്രിയ വർഗീസ് 3 വർഷം ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാമിനു പോകുകയും 2 വർഷം ഡപ്യൂട്ടേഷനിൽ പോകുകയും ചെയ്തത് അദ്ധ്യാപന പരിചയത്തിൽ കണക്കു കൂട്ടാനാവില്ലെന്ന് ആരോപിച്ചാണു ഹർജി. അസോ. പ്രൊഫസർ നിയമനം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ എതിർ സത്യവാങ്മൂലം നൽകാൻ പ്രിയ വർഗീസ് സമയംതേടി. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഒക്ടോബർ 21ലേക്ക് മാറ്റുകയായിരുന്നു. യുജിസിയ്‌ക്കെതിരെ പ്രിയാ വർഗ്ഗീസ് എന്ത് നിലപാട് സ്വീകരിക്കുമെന്നതും ഇനി നിർണ്ണായകമാണ്.
സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച കാലയളവും പ്രിയ വർഗീസ് അദ്ധ്യാപന പരിചയമായി അവകാശപ്പെട്ടിട്ടുണ്ട്. ഇത് അദ്ധ്യാപന-ഗവേഷണ മേഖലയിലുള്ളതാണോയെന്ന് വ്യക്തമല്ലെന്നും അങ്ങനെയാണെങ്കിൽ മാത്രമേ അദ്ധ്യാപന പരിചയമായി കണക്കാക്കാനാവൂ എന്നും യുജിസി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ പ്രിയാ വർഗ്ഗീസ് എന്തു നിലപാട് എടുക്കുമെന്നതും നിർണ്ണായകമാണ്. സർവ്വകലാശാല ചട്ടങ്ങളും സർക്കാർ ഉത്തരവും പ്രകാരം സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗമാണ്.
ഗവേഷണകാലവും , സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ കാലയളവും ഒഴിവായാൽ എട്ടു വർഷത്തെ അദ്ധ്യാപന പരിചയത്തിന് പകരം ഹർജിയിൽ പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ള മൂന്നര വർഷത്തെ അദ്ധ്യാപന പരിചയം മാത്രമാണ് പ്രിയവർഗീസിനുള്ളത്. ഒന്നാം റാങ്ക് ലഭിച്ച പ്രിയാ വർഗീസിനെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നുമാണ് ആവശ്യം.
മറുനാടന്‍ മലയാളി ബ്യൂറോ