- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ മാസം തന്നെ അടുത്ത സന്ദര്‍ശനത്തില്‍ പൂന്തോട്ടം ലതയും തമ്പിയും ഇടം വലം നിന്ന് പരിചരിക്കുന്നതു കണ്ടപ്പോള്‍ 'മകനെ കൊന്നതിന് കൂട്ടുനിന്നവര്‍ എന്തിനിവിടെ ' എന്ന് ചോദിച്ചു പോയതിന് അവിടെ നിന്ന് ഇറക്കിവിട്ടതാണ് അച്ഛനെ; സൈബര്‍ ബുള്ളിയിങ്ങ് വാദം തെറ്റോ? ബാലഭാസ്കറിന്റെ ഭാര്യയുടെ വാദങ്ങളില്‍ പ്രിയാ വേണുഗോപാല്‍ പ്രതികരിക്കുമ്പോള്‍
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തില്‍ ഭാര്യ ലക്ഷ്മി നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ബാലഭാസ്കറിന്റെ അടുത്ത ബന്ധു പ്രിയാ വേണുഗോപാല്‍. അമ്മയോട് മാത്രം അകല്‍ച്ച എന്നതില്‍ എത്തിച്ചിട്ടുണ്ട്. മകനെ അത്രത്തോളം സ്നേഹിച്ച ആ അമ്മ അതുകൊണ്ടുതന്നെ അവനുമായുള്ള മരുമകളുടെ ജീവിതത്തെ ഒരുതരത്തിലും ബുദ്ധിമുട്ടിച്ചില്ല, സ്വന്തം പരാതികളുമായി അതിനിടയിലേക്ക് തടസ്സമായി ചെന്നില്ല, നേരെ മറിച്ച് അവന്റെ ബാലിശമായ പരാതികളും പരിഭവങ്ങളും നിശ്ശബ്ദം കേള്‍ക്കുന്നത് തുടര്‍ന്നിരുന്നു, അവന്റെ കുടുംബജീവിതത്തിലെ യാഥാര്‍ഥ്യത്തെപ്പറ്റി പലരും പറഞ്ഞുകേള്‍ക്കുമ്പോള്‍ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി കരഞ്ഞും പാടിയും പ്രാര്‍ത്ഥിച്ചിരുന്നു, അതുകൊണ്ടുമാത്രമാണ് അവര്‍ക്ക് മീഡിയ അത്രത്തോളം ആഘോഷമാക്കിയ ഒരു സ്നേഹഗാഥ ഉണ്ടായത് എന്ന് വിവേകമുള്ളവര്‍ക്ക് മനസ്സിലാകും-ഇതാണ് പ്രിയ ഫെയ്സ് ബുക്കില്‍ കുറിച്ചത്.
അച്ഛനോട് തോന്നിയ ദേഷ്യം സോഷ്യല്‍ മീഡിയ ബുള്ളിയിങ് കാരണം എന്ന് പറഞ്ഞിട്ടുണ്ട്. 2019 ജൂണില്‍ സ്വര്‍ണ്ണക്കള്ളക്കടത്തുകേസ് വന്നപ്പോഴാണ് ആദ്യമായി കുടുംബം പൊതുവിടത്ത് എന്തെങ്കിലും പറഞ്ഞത്. ബാലുച്ചേട്ടന് മരിച്ച ഒക്ടോബര്‍ മുതല്‍ ഞങ്ങള്‍ കുടുംബം മുഴുവന്‍ ചീത്ത കേട്ടിരുന്നു യൂട്യൂബ് ചാനലുകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും. 2019 ജനുവരിയില്‍ സംശയങ്ങളൊക്കെച്ചേര്‍ത്ത് കേസ് കൊടുക്കട്ടെ എന്ന് ചോദിച്ച അച്ഛനോടും ചിറ്റപ്പന്മാരോടും 'അര്ജുന് മൊഴിമാറ്റിയത് അന്വേഷിക്കണം, സാമ്പത്തികകാര്യങ്ങളൊന്നും സംശയിക്കാനില്ല, അന്വേഷിക്കണ്ട' എന്നുപറഞ്ഞിരുന്നു ലക്ഷ്മി. ആ മാസം തന്നെ അടുത്ത സന്ദര്‍ശനത്തില്‍ പൂന്തോട്ടം ലത, തമ്പി എന്നിവരൊക്കെ ഇടം വലം നിന്ന് പരിചരിക്കുന്നതുകണ്ടപ്പോള്‍ 'മകനെ കൊന്നതിന് കൂട്ടുനിന്നവര്‍ എന്തിനിവിടെ ' എന്ന് ചോദിച്ചുപോയതിന് അവിടെ നിന്ന് ഇറക്കിവിട്ടതാണ്. അതിനു ശേഷം അച്ഛന് ആ വഴിക്കേ പോയിട്ടില്ല. ഫോണ്‍ വിളിച്ചിട്ട് ലക്ഷ്മി എടുത്തിട്ടുമില്ല. വീണ്ടും മാസങ്ങള്‍ കഴിഞ്ഞാണ് കള്ളക്കടത്തും, 'അവരെ വ്യക്തിപരമായി അറിയില്ല' എന്ന ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റും, തുടര്‍ന്ന് ഞങ്ങള്‍ ഞങ്ങളുടെ ഭാഗം പറഞ്ഞതുമൊക്കെ സംഭവിക്കുന്നത്. സെലക്റ്റീവ് മെമ്മറിയും ഒരു ആരോഗ്യപ്രശ്നമാകാം.-ഇങ്ങനെ കടുത്ത വിമര്‍ശനമാണ് പ്രിയ ഉയര്‍ത്തുന്നത്.
പ്രിയാ വേണുഗോപാലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ലക്ഷ്മി സാക്ഷി'!
ഞങ്ങള്‍ എന്ത് പ്രതികരിക്കാനാണ്? (പലരായി ലിങ്ക് അയച്ചുതന്ന് കണ്ടില്ലേ, പ്രതികരിക്കുന്നില്ലേ എന്നൊക്കെ ചോദിക്കുന്നു. പരിപാടി 6.30 ക്കുതന്നെ ഞങ്ങളും കണ്ടു, പ്രതികരിക്കേണ്ടതുണ്ടെങ്കില്‍ ആകാമെന്നും കരുതിയിരുന്നു)
2019 ജൂണില്‍ വളരെ കൃത്യമായും ശക്തമായും വ്യക്തമായ ബോധത്തോടെയും നല്ല ഭാഷയിലും ലക്ഷ്മി ബാലഭാസ്കര്‍ News18 ലെ സുഹൃത്തിനോട് 'മകന് മരിച്ചത് കൊണ്ട് ഡെസ്പ് ആയ അച്ഛന്റെ സംശയങ്ങള്‍ കൃത്യമായി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്' എന്നൊക്കെപ്പറഞ്ഞ് സംസാരിച്ചതിന്റെ കുറച്ചുഭാഗം കേട്ടതാണല്ലോ. (https://youtu.be/WlZ713tu0Vo?si=rNR2Lk4bX29n5U1Q).
അതിലും കൂടുതലായി എന്തെങ്കിലും 5 വര്‍ഷം കഴിഞ്ഞ് ഇന്നലെ വീണ്ടും സംസാരിച്ചതായി തോന്നിയില്ല. ചില 'വിശ്വസ്തരായ' സുഹൃത്തുക്കള്‍ തമ്മില്‍ത്തെറ്റിയപ്പോള്‍, പരസ്പരം എന്തൊക്കെയോ വിളിച്ചുപറഞ്ഞപ്പോള്‍, ആരെയൊക്കെയോ സംരക്ഷിക്കാന്‍ വേണ്ടി ആദ്യമായി പൊതുവേദിയില്‍ വന്നു. എന്താണത്ഭുതപ്പെടാന്‍!
പറഞ്ഞതിലൊന്നും കേസുമായി ബന്ധപ്പെട്ട് ഒന്നുമില്ലാത്തതുകൊണ്ടും, അവരുടെയും സുഹൃത്തുക്കളുടെയും മൊഴികളുടെ കോപ്പി കയ്യിലുള്ളതുകൊണ്ടും, അവയിലെ പൊരുത്തക്കേടുകള്‍ നിലനില്ക്കുന്നതുകൊണ്ടും, കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കുടുംബപ്രശ്നങ്ങളിലേക്കു തന്നെ കേസിനെ എത്തിക്കേണ്ട ആവശ്യം പലര്‍ക്കും ഇപ്പോള്‍ ഉള്ളതുകൊണ്ടും, ഞങ്ങള്‍ക്കിതില്‍ പറയുവാനുമൊന്നുമില്ല!
പിന്നെ ഒരല്പം പുതുമയുള്ളത് - 'ബാലഭാസ്കറിന് അച്ഛനോടും അമ്മാവനോടുമല്ലാതെ ആരോടും ബന്ധമില്ലായിരുന്നു' എന്ന പഴയ പല്ലവി കേട്ടില്ല. മറിച്ച്, 'ബാലു അവിടെ എപ്പോഴും പോകുമായിരുന്നു. ഞാന്‍ പോകാറില്ല, പക്ഷെ അമ്മാവന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ചടങ്ങുകള്‍ക്കുമെല്ലാം പോയിട്ടുണ്ട്' എന്നതുവരെയെത്തി സത്യം..
ഇവിടെ 'സോഷ്യല്‍ മീഡിയ കവലയില്‍' ചിത്രങ്ങളും വീഡിയോകളും മറിച്ചൊരു സത്യം വിളിച്ചുപറഞ്ഞ സ്ഥിതിക്ക് ഇനി മാറ്റിപ്പറയാന്‍ പറ്റില്ലായിരിക്കും!
അച്ഛനോട് തോന്നിയ ദേഷ്യം സോഷ്യല്‍ മീഡിയ ബുള്ളിയിങ് കാരണം എന്ന് പറഞ്ഞിട്ടുണ്ട്. 2019 ജൂണില്‍ സ്വര്‍ണ്ണക്കള്ളക്കടത്തുകേസ് വന്നപ്പോഴാണ് ആദ്യമായി കുടുംബം പൊതുവിടത്ത് എന്തെങ്കിലും പറഞ്ഞത്. ബാലുച്ചേട്ടന് മരിച്ച ഒക്ടോബര്‍ മുതല്‍ ഞങ്ങള്‍ കുടുംബം മുഴുവന്‍ ചീത്ത കേട്ടിരുന്നു യൂട്യൂബ് ചാനലുകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും. 2019 ജനുവരിയില്‍ സംശയങ്ങളൊക്കെച്ചേര്‍ത്ത് കേസ് കൊടുക്കട്ടെ എന്ന് ചോദിച്ച അച്ഛനോടും ചിറ്റപ്പന്മാരോടും 'അര്ജുന് മൊഴിമാറ്റിയത് അന്വേഷിക്കണം, സാമ്പത്തികകാര്യങ്ങളൊന്നും സംശയിക്കാനില്ല, അന്വേഷിക്കണ്ട' എന്നുപറഞ്ഞിരുന്നു ലക്ഷ്മി. ആ മാസം തന്നെ അടുത്ത സന്ദര്‍ശനത്തില്‍ പൂന്തോട്ടം ലത, തമ്പി എന്നിവരൊക്കെ ഇടം വലം നിന്ന് പരിചരിക്കുന്നതുകണ്ടപ്പോള്‍ 'മകനെ കൊന്നതിന് കൂട്ടുനിന്നവര്‍ എന്തിനിവിടെ ' എന്ന് ചോദിച്ചുപോയതിന് അവിടെ നിന്ന് ഇറക്കിവിട്ടതാണ്. അതിനു ശേഷം അച്ഛന് ആ വഴിക്കേ പോയിട്ടില്ല. ഫോണ്‍ വിളിച്ചിട്ട് ലക്ഷ്മി എടുത്തിട്ടുമില്ല. വീണ്ടും മാസങ്ങള്‍ കഴിഞ്ഞാണ് കള്ളക്കടത്തും, 'അവരെ വ്യക്തിപരമായി അറിയില്ല' എന്ന ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റും, തുടര്‍ന്ന് ഞങ്ങള്‍ ഞങ്ങളുടെ ഭാഗം പറഞ്ഞതുമൊക്കെ സംഭവിക്കുന്നത്. സെലക്റ്റീവ് മെമ്മറിയും ഒരു ആരോഗ്യപ്രശ്നമാകാം.
അമ്മയോട് മാത്രം അകല്‍ച്ച എന്നതില്‍ എത്തിച്ചിട്ടുണ്ട്. മകനെ അത്രത്തോളം സ്നേഹിച്ച ആ അമ്മ അതുകൊണ്ടുതന്നെ അവനുമായുള്ള മരുമകളുടെ ജീവിതത്തെ ഒരുതരത്തിലും ബുദ്ധിമുട്ടിച്ചില്ല, സ്വന്തം പരാതികളുമായി അതിനിടയിലേക്ക് തടസ്സമായി ചെന്നില്ല, നേരെ മറിച്ച് അവന്റെ ബാലിശമായ പരാതികളും പരിഭവങ്ങളും നിശ്ശബ്ദം കേള്‍ക്കുന്നത് തുടര്‍ന്നിരുന്നു, അവന്റെ കുടുംബജീവിതത്തിലെ യാഥാര്‍ഥ്യത്തെപ്പറ്റി പലരും പറഞ്ഞുകേള്‍ക്കുമ്പോള്‍ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി കരഞ്ഞും പാടിയും പ്രാര്‍ത്ഥിച്ചിരുന്നു, അതുകൊണ്ടുമാത്രമാണ് അവര്‍ക്ക് മീഡിയ അത്രത്തോളം ആഘോഷമാക്കിയ ഒരു സ്നേഹഗാഥ ഉണ്ടായത് എന്ന് വിവേകമുള്ളവര്‍ക്ക് മനസ്സിലാകും.
ഇത്രയും സ്നേഹവും അംഗീകാരവും ബഹുമാനവും സ്ഥാനവും, തനിക്കുമാത്രമല്ല തന്റെ കുടുംബത്തിനും നല്കിയ ഭര്‍ത്താവിനു വേണ്ടി ഒരിക്കല്‍പ്പോലും തിരിച്ചൊരു ശ്രമം നടത്താത്ത കഥ ഇനി കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് പറയുമായിരിക്കും. കേസ് നീണ്ടുപോയ്ക്കോളുമല്ലോ..കേസ് നടത്തുന്ന അച്ഛന് 78, അമ്മയ്ക്ക് 73..നമുക്കൊരുപാട് സമയമുണ്ട്...അല്ല, കേസിലെ പ്രതികളെപ്പറ്റി ഒന്നും പറയാനുമില്ലല്ലോ!
#Justice4Balabhaskar
ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ
ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമെന്ന് തോന്നിയിട്ടില്ലെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മനോരമ ന്യൂസിനോട് പ്രതികരിച്ചിരുന്നു. അപകടത്തിനു പിന്നില്‍ ആരെങ്കിലുമുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കില്‍ താന്‍ പ്രതികരിച്ചേനെ. ഇതുവരെയുള്ള അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. അപകട ദിവസം വണ്ടിയോടിച്ചത് ബാലഭാസ്കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ വാദം തെറ്റെന്നും ലക്ഷ്മി പറഞ്ഞു. അപകട ശേഷം ആശുപത്രിയിലെത്തിയ ബാലുവിന്റെ സുഹൃത്തുക്കളോട് അര്ജുന് തെറ്റ് സമ്മതിച്ചിരുന്നു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറഞ്ഞ് കരഞ്ഞതായും ലക്ഷ്മി പറഞ്ഞു. അര്‍ജുനെതിരെ മുന്‍പുണ്ടായിരുന്ന കേസുകള്‍ ബാലഭാസ്കറിനറിയാമായിരുന്നെന്ന് ലക്ഷ്മി പറഞ്ഞു. ഒരു കേസില്‍പെട്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്ന് അര്ജുന് ബാലുവിനോട് പറഞ്ഞു. സഹായിക്കാമെന്ന് കരുതിയാണ് അര്‍ജുനെ ബാലു തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ബാലുവിന്റെ സ്ഥിരം ഡ്രൈവറായിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു.
ബാലുവിന്റെ കുടുംബവുമായി വിവാഹം മുതല്‍ അകല്‍ച്ചയുണ്ടെന്ന് ലക്ഷ്മി. പ്രണയിച്ച് വിവാഹം കഴിച്ചതുകൊണ്ട് തന്നെ ബാലുവിന്റെ അമ്മ അംഗീകരിച്ചിരുന്നില്ല. ഒരു തവണ മാത്രമാണ് ബാലു എന്നെ വീട്ടില്‍ കൊണ്ടുപോയിട്ടുള്ളുവെന്നും ലക്ഷ്മി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണവും വിമര്‍ശനവും വിഷമിപ്പിക്കുന്നതായി ലക്ഷ്മി. സംഗീതത്തിനു വേണ്ടി മാത്രം ജീവിച്ച ബാലു വിവാദങ്ങളുടെ കേന്ദ്രമായി . അതാണ് വേദനിപ്പിച്ചതെന്നും ലക്ഷ്മി പറഞ്ഞു. ബാലുവിന്റെ മരണത്തില്‍ സംശയം ഉന്നയിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. അതുകൊണ്ടാണ് അവര്‍ പരാതി നല്കിയതും നിയമപോരാട്ടത്തിന് പോയതും. അന്വേഷണങ്ങളോടെല്ലാം താന്‍ സ്വന്തം ബുദ്ധിമുട്ടുകള്‍ മാറ്റിവച്ചും സഹകരിച്ചെന്നും ലക്ഷ്മി പറഞ്ഞു.