- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിങ്കൊടി കാണിച്ച പ്രതിഷേധക്കാർക്കുനേരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഓടിച്ചുകയറ്റി; വാഹനത്തിലിരുന്ന് ലാത്തികൊണ്ട് പ്രതിഷേധക്കാരെ അടിക്കാനും ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപകടത്തിൽ പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം; സംഭവം മലപ്പുറത്ത്
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കുറച്ചുകാലമായി നിരത്തിൽ പ്രതിഷേധങ്ങൾ ശക്താമാണ്. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ വേണ്ടി ഗതാഗതം നിയന്ത്രിക്കുന്നതിനെതിരെ വ്യാപകമായി പരാതികളും ഉയർന്നിരുന്നു. എന്നിട്ടും അതീവ പൊലീസ് സുരക്ഷയിൽ തന്നെയാണ് മുഖ്യമന്ത്രിയുടെ യാത്രകൾ. ഇന്നലെ തവനൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അപായപ്പെടുത്താൻ മുഖ്യമന്ത്രിയുടെ എക്സ്കോർട്ട് വാഹനത്തിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടായി.
തവനൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അകമ്പടി വാഹനം ഓടിച്ച് കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത് പുറത്തുവന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച തവനൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷഫീക്ക് കൈമലശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് വാഹനം ഓടിച്ചു കയറ്റുന്നത്. വാഹനത്തിലിരുന്ന് ലാത്തികൊണ്ട് പ്രതിഷേധക്കാരെ അടിക്കാനും ശ്രമിക്കുന്നുണ്ട്.
പ്രതിഷേധക്കാർ പിന്നോട്ടു മാറിയതു കൊണ്ടാ വാഹനം ദേഹത്ത് ഇടിക്കാതിരുന്നത്. പ്രതിഷേധക്കാർ വീണിട്ടും പിന്നെയും എഴുന്നേറ്റ് കരിങ്കൊടി പ്രതിഷേധം തുടരുകയായിരുന്നു. പിന്നോട്ട് വീഴുന്നതിനിടെ റോഡ് പരിസരത്തുവെച്ച ബോർഡിൽ തട്ടി വീഴുന്നതും വീഡിയോയിൽ കാണാം. പ്രതിഷേധക്കാരെ ഇതോടെ പിന്നാലെ വന്ന പൊലീസുകാർ ഇവരെ അറസ്റ്റു ചെയ്തു നീക്കി.
മുഖ്യമന്ത്രിയുടെ താനൂർ സന്ദർശനത്തിന് മുൻപ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലാക്കിയിരുന്നു. താനൂർ കാട്ടിലങ്ങാടി ഗവൺമെന്റ് സ്കൂൾ സ്റ്റേഡിയം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വരുന്ന സാഹചര്യത്തിൽ പ്രതിഷേധം ഭയന്നാണ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചത്. ഉച്ചയ്ക്ക് പാണ്ടിമുറ്റത്ത് വച്ചും നേതാക്കളുടെ വീട്ടിൽ കയറിയുമാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ