- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനകക്കുന്നിൽ നടപ്പാക്കുന്ന നൈറ്റ് ലൈഫ് പദ്ധതി മേഖലയെ തകർക്കും; പദ്ധതിയുടെ നിർമ്മാണ ചുമതല ഏറ്റെടുത്തത് ഉരാളുങ്കൽ; നിർമ്മാണം പുൽത്തകിടിയും ഉദ്യാന സസ്യങ്ങളും വൃക്ഷ വേരുകളും മുറിച്ചു മാറ്റി; രാത്രിയെ പകലാക്കുന്ന നൈറ്റ് ലൈഫ് വിവാദമാകുമ്പോൾ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ പൈതൃക മേഖലയായ കനകക്കുന്നിനെ നൈറ്റ് ലൈഫ് മേഖല ആക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഈ മേഖലയെ തകർക്കുന്നതായി ആരോപണം. ഇതിനെതിരെ കനകക്കുന്ന് പൈതൃകസംരക്ഷണ സമിതി എന്ന പരിസ്ഥിതി കൂട്ടായ്മക്ക് രൂപം കൊടുത്ത് പ്രതിഷേധത്തിന് തുടക്കമിട്ടു.
കൊട്ടാര പരിസരത്തെ മരങ്ങൾ മുറിച്ചും ജെസിബികൾ ഉപയോഗിച്ച് ആഴത്തിൽ കേബിൾ കുഴികളെടുത്ത് പുൽത്തകിടിയും ഉദ്യാന സസ്യങ്ങളും വൃക്ഷ വേരുകളും മുറിച്ചു മാറ്റിയുമാണ് നിർമ്മാണം പുരോഗമിക്കുന്നത്. വൃക്ഷങ്ങൾക്കിടയിൽ കോൺക്രീറ്റ് നിർമ്മാണവും രാപകൽ നടക്കുകയാണ്. 2 കോടിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയാണ്.
രാജ്യത്തെ ആദ്യ ഡിജിറ്റൽ മൈതാനമാക്കി കനകക്കുന്നിനെ മാറ്റുന്ന ക്യു.ആർ. കോഡ് ചെയ്ത വൃക്ഷങ്ങളെ നശിപ്പിക്കുന്ന നിർമ്മാണമാണ് നടക്കുന്നത് എന്നത് ദയനീയമാണ്. രാത്രിയെ പകലാക്കുന്ന നൈറ്റ് ലൈഫ് നിർമ്മിതികൾ ഈ പൈതൃക മേഖലയിലെ പക്ഷികളെയും ശലഭങ്ങളെയും ഇവിടെ നിന്നും എന്നേക്കുമായി അകറ്റും. നഗരത്തിന് തണലും ശാന്തിയും നൽകിയ ഇടം തിരക്കിന്റെയും ലഹരിയുടേയും ആരവങ്ങളിലേക്ക് എത്തിക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്.
പൈതൃകമേഖകളുടെ സംരക്ഷണ മാനദണ്ഡങ്ങൾ മറി കടന്നും നിർമ്മാണ വിവരങ്ങളും രീതികളും മറച്ചുവെച്ചുമാണ് പണി പുരോഗമിക്കുന്നത്. പണി ഉടൻ നിർത്തിവയ്ക്കണം. നടത്തിയ നിർമ്മാണങ്ങൾക്കും അനുബന്ധ നാശങ്ങൾക്കും പരിഹാരം വേണം. കനകക്കുന്നിനെ വാണിജ്യ കേന്ദ്രവും ലഹരി വിപണനകേന്ദ്രവുമാക്കുന്നത് തടയണമെന്നും കനകക്കുന്ന് പൈതൃക സംരക്ഷണ സമിതി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ