- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം സൃഷ്ടിച്ച് ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 54; ഓഷ്യൻ സാറ്റ് ഉപഗ്രങ്ങൾ തയ്യാറാക്കായത് സമുദ്രങ്ങളെ കുറിച്ച് പഠിക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണത്തിനും വേണ്ടി; പൂർത്തീകരിച്ചത് ഒൻപത് ഉപഗ്രഹങ്ങളും വ്യത്യസ്ത ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന പ്രക്രിയ; വിജയം കണ്ടത് ഇസ്രോയുടെ ദൈർഘ്യമേറിയ ദൗത്യങ്ങളിൽ ഒന്ന്
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്-6 ഉൾപ്പടെ ഒമ്പത് ഉപഗ്രഹങ്ങളുമായി ഇസ്രോയുടെ പിഎസ്എൽവി-സി54 റോക്കറ്റ് വിക്ഷേപിച്ചു. ശനിയാഴ്ച രാവിലെ 11.56 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നായിരുന്നു വിക്ഷേപണം. ഓഷ്യൻ സാറ്റ് പരമ്പരയിൽപ്പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. മറ്റുള്ളവ നാനോ സാറ്റലൈറ്റുകളാണ്. പിഎസ്എൽവി എക്സ്എൽ പതിപ്പിന്റെ 24-മത് വിക്ഷേപണമാണിത്.
20 മിനിറ്റിനുള്ളിൽ 742 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം ഓഷ്യൻസാറ്റ് വേർപെട്ടു. റോക്കറ്റ് 516 കിലോമീറ്ററിലേക്കു താഴ്‌ത്തിയാണ് അടുത്ത ഉപഗ്രഹം സ്ഥാപിക്കുന്നത്. അവസാന ഉപഗ്രഹം 528 കിലോമീറ്റർ ഉയരത്തിലാണു സ്ഥാപിക്കുന്നത്.വരും മണിക്കൂറുകളിൽ ഓർബിറ്റ്-ചേഞ്ച് ത്രസ്റ്ററുകൾ രണ്ട് തവണ പ്രവർത്തിപ്പിച്ച് വിക്ഷേപണ വാഹനത്തിന്റെ ഭ്രമണപഥം ക്രമീകരിച്ച ശേഷം വരുന്ന മണിക്കൂറുകളിൽ മറ്റുള്ള നാനോ സാറ്റലൈറ്റുകൾ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് വിവിധ ഓർബിറ്റുകളിൾ വിന്യസിക്കും. ഇസ്രോയുടെ ദൈർഘ്യമേറിയ ദൗത്യങ്ങളിൽ ഒന്നായിരിക്കും ഇത്.
ISRO launches #PSLVC54 ???? carrying EOS-06 (Earth Observation Satellite - 06) and 8 Nano-satellites
- All India Radio News (@airnewsalerts) November 26, 2022
⬛The mission objective is to ensure the data continuity of Ocean colour and wind vector data to sustain the operational applications. pic.twitter.com/CDWqfTT9WI
ഓഷ്യൻസാറ്റ് പരമ്പരയിലെ മൂന്നാം തലമുറയിൽ പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്-6 (ഇഒഎസ്-6). ഓഷ്യൻസാറ്റ്-2 ന്റെ സേവനങ്ങളുടെ തുടർച്ചയാണ് പുതിയ ഉപഗ്രഹത്തിന്റെ ചുമതല. മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളും പുതിയ ഉപഗ്രഹത്തിലുണ്ടാവും. സമുദ്രങ്ങളെ കുറിച്ച് പഠിക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണത്തിനും വേണ്ടിയാണ് ഓഷ്യൻസാറ്റ് ഉപഗ്രങ്ങൾ തയ്യാറാക്കായിരിക്കുന്നത്.
ഇന്ത്യ-ഭൂട്ടാൻ സഹകരണത്തിലുള്ള ഐഎൻഎസ്-2ബി, സ്‌പേസ് ഫ്‌ളൈറ്റ് യുഎസ്എയുടെ നാല് നാനോ സാറ്റലൈറ്റുകൾ, സ്വിസ് വിവരവിനിമയ കമ്പനിയായ ആസ്‌ട്രോകാസ്റ്റിന്റെ ഒരു ഉപഗ്രഹം, ഹൈദരാബാദിൽ നിന്നുള്ള ധ്രുവ സ്‌പേസിന്റെ തൈബോൾട്ട്-1, തൈബോൾട്ട് 2 ഉപഗ്രഹങ്ങൾ, സ്റ്റാർട്ട് അപ്പ് ആയ പിക്‌സെലിന്റെ ആനന്ദ് എന്ന നാനോ സാറ്റലൈറ്റ് എന്നിവയാണ് വിക്ഷേപിക്കുന്ന മറ്റ് ഉപഗ്രഹങ്ങൾ.
മറുനാടന്‍ മലയാളി ബ്യൂറോ