- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്പൂതിരിമാരെ വീട്ടിൽ മറകെട്ടി സുന്നത്ത് ചെയ്യിക്കുന്നു; സ്ത്രീകളെ കലിമ ചൊല്ലിച്ച് പശു മാംസം തീറ്റിക്കുന്നു; മതം മാറാത്തവരെ നിരനിരയായി വെട്ടി കിണറ്റിലിടുന്നു; വാരിയൻ കുന്നനെയും ആലി മുസലിയാരെയും ചിത്രീകരിച്ചിരിക്കുന്നത് ബഫൂണുകളായി; സാങ്കേതികമായി മോശമായിട്ടും 'പുഴ മുതൽ പുഴ വരെ' വിജയിച്ചത് പ്രമേയത്തിന്റെ ഭീകരതകൊണ്ട്!
കോഴിക്കോട്: ഏറെ വിവാദങ്ങൾ സൃഷടിച്ച രാമസിംഹന്റെ 'പുഴ മുതൽ പുഴവരെ' എന്ന ചിത്രം, ഇപ്പോൾ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. മുടക്കുമുതൽ തിരിച്ചുപിടിച്ച ചിത്രം ഉപ്പോൾ അമേരിക്കയിൽ റിലീസിന് ഒരുങ്ങുകയാണെന്നാണ് സംവിധായകൻ രാമസിംഹൻ ഫേസ്ബുക്കിലൂടെ അറിയിച്ചു കഴിഞ്ഞു. സാങ്കേതികമായ പോരായ്മകൾ ചൂണ്ടിക്കാട്ടി റിലീസ് ദിനം തൊട്ട് സോഷ്യൽ മീഡിയയിൽ ഏറെ വിമർശിക്കപ്പെട്ടതാണ് ഈ ചിത്രം. പക്ഷേ ആ സമയത്ത് ഇറങ്ങിയ മറ്റെല്ലാ ചിത്രങ്ങളെയും പിന്നിലാക്കുന്ന കളക്ഷൻ ചിത്രത്തിന് വന്നത് ഏവരെയും ഞെട്ടിച്ചു.
അതിന് കാരണം തമസ്ക്കരിക്കപ്പെട്ട, ഞെട്ടിപ്പിക്കുന്ന പ്രമേയമാണ് ചിത്രം പറയുന്നത് എന്നതിനാലാണ്. 1921ലെ മലബാർ കലാപമെന്നത്, ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും പ്രചരിപ്പിക്കുന്നതുപോലെ, കർഷക കലാപം ഒന്നുമല്ലെന്നും കൃത്യമായ വർഗീയ ലഹളയും, ആസൂത്രിതമായ ഹിന്ദു വംശഹത്യയുമാണെന്നാണ്, ചിത്രം പറയുന്നത്.
മലബാർ കാലപത്തിൽ ഹിന്ദുക്കൾക്ക് നേരെ നടന്ന ക്രുരതകൾ നടുക്കമുളവാക്കുന്ന വിധമാണ് സിനിമ ചിത്രീകരിക്കുന്നത്. മതംമാറത്ത ഹിന്ദക്കളെ പിടിച്ചുകൊണ്ടുവന്ന് നിരിനരിയായി നിർത്തി കിണറ്റിലേക്ക് തലവെട്ടിയിടുകയാണ്. ഇല്ലങ്ങളും തറവാടുകളും ആക്രമിക്കുന്ന കലാപകാരികൾ, ഗൃഹനാഥന്മാരെ സുന്നത്ത് ചെയ്യിക്കുന്നു. സ്ത്രീകളെ കലിമചൊല്ലിച്ച് കാച്ചി തുണിയുടുപ്പിച്ച് മതം മാറ്റിക്കുന്നു. എന്നിട്ട് ഇല്ലത്തെ പശുവിനെ അറുത്ത് ആ മാസം തീറ്റിക്കുന്നു. പശുമാസം തിന്നാത്തവനെ ജീവനോടെ തിളച്ച എണ്ണയിൽ പൊള്ളിപ്പിക്കുന്ന ക്രുരതയും, ഒറ്റുകാരൻ എന്ന് സംശയിക്കുന്ന മുസ്ലീമിനെയും അയാൾക്ക് വേണ്ടപ്പെട്ട ആളെക്കൊണ്ട് തന്നെ വാരിയൻ കുന്നൻ കൊല്ലിക്കുന്നുതും ചിത്രത്തിലുണ്ട്. മതം മാറാൻ വിസമ്മതിക്കുന്നവരെ കുളത്തിൽ തലവെട്ടിയിടുന്നത് അടക്കമുള്ള പല നിഷ്ഠൂര ദൃശ്യങ്ങളും ചിത്രത്തിലുണ്ട്. ഇതിന്റെ കുറേ ഏറെ ഭാഗങ്ങൾ സെൻസർ ബോർഡ് കട്ട് ചെയ്ത കളഞ്ഞതാണ്.
വാരിയൻ കുന്നൻ ബഫൂൺ
നേരത്തെ ഐ വി ശശിയുടെ 1921 സിനിമയിലും, കേരളത്തിലെ ഇടതുപക്ഷ സൈദ്ധാന്തികൾ അടക്കം വീരന്മാരായി ചിത്രീകരിച്ച ആലിമുസലിയാരെയും, വാരിയൻ കുന്നനെയും വെറും ബഫൂണുകൾ ആയാണ് ചിത്രം ചിത്രീകരിക്കുന്നത്. ക്രുരനും, ഭീരുവും, അവസരവാദിയുമാണ് പുഴ മുതൽ പുഴവരെയിൽ തലൈവാസൽ വിജയ് വേഷമിട്ട വാരിയംകുന്നൻ. പേടിത്തൊണ്ടനായ ഇയാൾ ഖിലാഫത്തിന്റെ അവസരം മുതലെടുത്ത്, നേതാവാകുന്നതും, കൊള്ളയും കൊലയും നടത്തുന്നതും, ചിത്രം കാണിക്കുന്നു. ഒപ്പം തന്റെ ഭരണം നടന്നുപോകാൻ വേണ്ടി ചില മതസൗഹാർദ നാടകങ്ങളും അവതരിപ്പിക്കുന്നു. അയാളുടെ പുതിയ ഭാര്യയെ സഹോരരൻ തട്ടിക്കൊണ്ടുപോകുന്നതും ചിത്രത്തിലുണ്ട്.
എന്നാൽ ഇതെല്ലാം കൈയിൽനിന്ന് ഇട്ടതല്ലെന്നും വാരിയൻ കുന്നന്റെ യാഥർഥ ചിത്രം അതാണെന്നുമാണ് സംവിധായകൻ രാമസിംഹൻ പറയുന്നത്. ഹിന്ദുക്കളുടെ തലയും ഉടലും അറുത്തിട്ട തൂവൂർ കിണർ പിന്നെ എന്തിനെ സൂചനയാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായും കർഷക ലഹളയായും വളച്ചൊടിച്ച് ചരിത്രപുസ്തകങ്ങളിലും പാഠപുസ്തകങ്ങളിലും രേഖപ്പെടുത്തിയ ഒരു സംഭവത്തിന്റെ തമസ്ക്കരിക്കപ്പെട്ട ചരിത്രമാണ് താൻ വരച്ചുകാട്ടുന്നത് എന്നാണ് രാമസിംഹന്റെ വാദം.
പൂക്കോട്ടൂർ തറവാട്ടിലെ വാല്യക്കാരനായിരുന്ന ചാത്തനിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കാശീമീർ ഫയൽസിൽ കണ്ടതുപോലെ, ഒരു ഇടതുപക്ഷ സെമിനാറിലെ വ്യാജ യുക്തികളിൽനിന്ന് ഫ്ളാഷ്ബാക്കിലേക്ക് പോകുയാണ് ഇവിടെയും. 1970ൽ നടക്കുന്ന ഒരു സെമിനാറിൽ മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരമായി വാഴ്ത്തുന്നത് കണ്ട് ചാത്തനും ഭാര്യ, സാവിത്രിയും ഇടപെടുകയാണ്. അവർ തങ്ങളുടെ അനുഭവം പറയുകയാണ്.
മതം തലക്ക് പടിക്കുമ്പോൾ
മതം തലക്കുപിടച്ച മാപ്പിളമാർ നടത്തിയ കൊള്ളയും കൊലയും ചിത്രം എടുത്തുകാട്ടുന്നു. നാട്ടുകാർക്ക് എന്ത് സഹായത്തിനും മുൻപിൽ നിന്ന ഹിന്ദുക്കളെയും അവർ വെട്ടിക്കൊല്ലുന്നു. രാത്രി ഖിലാഫത്തിന്റെ പിരിവ് ചോദിച്ച് വിളിച്ചുണർത്തി വാതിൽ തുറപ്പിച്ച് ചതിയിലൂടെ കഴുത്തരിഞ്ഞ കഥയും ചിത്രം പറയുന്നുണ്ട്. ചാത്തനായി ആർഎൽവി രാമകൃഷ്ണനും, തറവാട്ട് കാരണവരായി ജോയ് മാത്യുവുമാണ് വേഷമിട്ടത്. ദിനേശ് പണിക്കർ, കോഴിക്കോട് നാരായണൻ നായർ, ഷോബി തിലകൻ, ഷിബു തിലകൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
പക്ഷേ ഒരു സിനിമ എന്ന നിലയിൽ തീർത്തും പരാജയമാണ് ഇതെന്ന് പറയാതിരിക്കയാൻ വയ്യ. നായകനായ ആർഎൽവി രാമകൃഷന്റെ വേഷവരെ അതിഭാവുകത്വം നിറഞ്ഞതാണ്. പഴയ നാടകം പോലെയാണ് പല രംഗങ്ങളും തോന്നുത്. ലോ ബജറ്റിൽ ചെയ്തതിന്റെ എല്ലാ ഫാൾട്ടുകളും യുദ്ധ രംഗങ്ങിലൊക്കെ കാണാം. ക്ലൈമാക്സിലെ വെടിവെപ്പ് സീനുകളിലൊക്കെ പൊലീസുകാരുടെ എണ്ണം കമ്പ്യട്ടറിൽ കോപ്പി പേസ്റ്റ് ചെയ്തതാണെന്ന് വ്യക്തമാണ്. വാൾപ്പയറ്റ് രംഗങ്ങളിലൊക്കെ വാൾ വീശുന്നതിന് മുമ്പേ ആളുകൾ വീഴുന്നതായി തോന്നും. പല കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും കൃത്രിമമാണ്. നല്ല ബജറ്റിൽ, വലിയ കാൻവാസിൽ ഈ പ്രമേയം എടുക്കുകയാണെങ്കിൽ അത് വലിയ സംഭവം ആയേനെ. മറ്റൊരു രീതിയിൽ പറഞ്ഞാൽ കേരളത്തിന്റെ കാശ്മീർ ഫയൽസ് ആവാനുള്ള ഒന്നാന്തരം അവസരമാണ് അലി അക്ബർ കളഞ്ഞു കുളിച്ചത്. എന്നിട്ടും ചിത്രം വിജയിച്ചത് അത് പറയുന്ന പ്രമേയത്തിന്റെ കാഠിന്യം കൊണ്ട് മാത്രമാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ