- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്‍വറിന് വമ്പന്‍ തിരിച്ചടി; പൊന്നാനിയിലെ വീട്ടിമ്മയെ പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന കേസിലെ എഫ് ഐ ആര് റദ്ദാക്കി ഹൈക്കോടതി; സിഐയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദങ്ങളും നിര്‍ണ്ണായകമാകും; ആ കള്ളപ്പരാതിക്ക് പിന്നിലുള്ള എല്ലാവര്ക്കും പണി കിട്ടുമോ? ഇനി പന്ത് മജിസ്‌ട്രേട്ട് കോടതിക്ക് മുന്നിലേക്ക്; ഗൂഡാലോചനവാദം പുതിയ തലത്തിലേക്ക്
കൊച്ചി: പൊന്നാനിയില്‍ വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കി ഹൈക്കോടതി. മുന്‍ എസ്.പി. സുജിത് ദാസ്, ഡിവൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. വിനോദ് എന്നിവര്‍ക്കെതിരെ ആരോപണവുമായി വീട്ടമ്മ എത്തിയത് ഗൂഡാലോചനയാണെന്ന് ആരോപണം ഉയര്ന്നു. സുജിത് ദാസും വിനോദ് കുമാറും ബലാത്സംഗംചെയ്തുവെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവം പുറത്ത് പറയരുതെന്ന് സുജിത് ദാസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ അങ്കിളാണെന്ന് പറഞ്ഞു. പിന്നീട് വീണ്ടും പീഡിപ്പിച്ചു. അന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ക്ക് കൂടി കാഴ്ചവെക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഈ കേസില്‍ എടുത്ത എഫ് ഐ ആറാണ് ഹൈക്കോടതി റദ്ദാക്കുന്നത്. ഈ പരാതിക്ക് പിന്നില്‍ പിവി അന്‍വര്‍ എംഎല്‍എയും റിപ്പോര്‍ട്ടര് ടിവിയുമാണെന്ന് പ്രതികളായ പോലീസുകാര്‍ ആരോപിച്ചിരുന്നു. ഈ വാദങ്ങളെല്ലാം ചര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് കേസ് ഹൈക്കോടതി ഇടപെടല്‍. നിര്‍ണ്ണായക നടപടികളാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് എടുക്കുന്നത്.
പൊന്നാനിയില്‍ പരാതി പറയാനെത്തിയ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. എസ്.പി.സുജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാല്‍സംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. ഇതിനെതിരെയാണ് ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ വിനോദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കോടതി വിധി. എന്നാല്‍ കേസില്‍ മജിസ്‌ട്രേട്ട് കോടതിക്ക് മുന്നിലുള്ള ഹര്‍ജി നിലനില്‍ക്കും.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള കേസാണ് റദ്ദാക്കുന്നത്. ഈ പരാതിയില്‍ മജിസ്‌ട്രേട്ട് കോടതിയ്ക്ക് യുക്തമായ നടപടി എടുക്കാം. ഡിവിഷന്‍ ബഞ്ച് തീരുമാനം നടപടിയെ സ്വാധീനിക്കരുതെന്നും ഹൈക്കോടതി വിശദീകരിച്ചിട്ടുണ്ട്. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസുള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. പരാതിയില്‍ തുടര്‍നടപടിയുണ്ടാകാതിരുന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ഈ കേസില്‍ സര്‍ക്കാര്‍ നിലപാടും പോലീസുകാര്‍ക്ക് അനുകൂലമായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ വ്യാജമാണ് പരാതിയെന്ന് തോന്നുന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍ വന്നത്.
പൊന്നാനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയതായിരുന്നു ഇവര്‍. പരാതികേള്‍ക്കാന്‍ വീട്ടില്‍ വന്ന വിനോദ് വീട്ടില്‍വെച്ച് പീഡിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു. ഇതിനെതിരെ പരാതിയുമായി താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയെ കണ്ടു. ബെന്നി കടന്നുപിടിച്ചു. ഈ രണ്ട് സംഭവങ്ങള്‍ക്കെതിരേയും പരാതി നല്‍കാന്‍ എസ്.പിയായിരുന്ന സുജിത് ദാസിനെ ബന്ധപ്പെട്ടു. സുജിത് ദാസ് ആഡംബരകാറിലെത്തി ചങ്കുവെട്ടിയിലെ ഒരുവീട്ടിലേക്ക് കൊണ്ടുപോയി അവിടെവെച്ച് പീഡിപ്പിച്ചുവെന്നും പരാതിക്കാരി ആരോപിക്കുന്നു. സുജിത് ദാസിനെതിരെ പി.വി. അന്‍വര്‍ രംഗത്തെത്തിയതോടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ ധൈര്യം ലഭിച്ചത്. പി.വി. അന്‍വറിനോട് കാര്യങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞിരുന്നു. എന്നാല്‍ പിവി അന്‍വറിന്റെ സമ്മര്‍ദ്ദമാണ് പരാതിക്ക് പിന്നിലെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഡിവൈ.എസ്.പി. വി.വി. ബെന്നിയും സസ്‌പെന്‍ഷനിലുള്ള എസ്.പി. സുജിത് ദാസും പ്രതികരിച്ചിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതിയാണിതെന്ന് ബെന്നി പ്രതികരിച്ചു. പരാതിക്കാരി പൊന്നാനി സി.ഐക്കെതിരെ പരാതി നല്‍കിയിരുന്നു. താന്‍ അന്വേഷിച്ച പരാതിയില്‍ അവര്‍ ഉദ്ദേശിച്ച നടപടി ഉണ്ടാവാത്തതിനാലാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് ബെന്നി പറഞ്ഞു. ആരോപണത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും എസ്. സുജിത് ദാസും പ്രതികരിച്ചിരുന്നു.