- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആറുമാസം മുൻപ് പാർട്ടി ഗ്രാമത്തിൽ നടന്ന സംഭവം ഒതുക്കിയത് സിപിഎം തന്നെ! പൊലിസ് കേസെടുക്കാത്തത് ഗുരുതര വീഴ്ച്ച; നടന്നത് എന്താണെന്ന് അറിയില്ലെന്ന് ക്ഷേത്രം തന്ത്രി; പയ്യന്നൂരിലെ പാർട്ടിഗ്രാമത്തിൽ നടന്ന അയിത്താചാരത്തിൽ നിന്നും തലയൂരാൻ സിപിഎം
കണ്ണൂർ: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതീയ വിവേചനം നേരിട്ട ക്ഷേത്രകമ്മിറ്റിയിൽ സിപിഎം പ്രാദേശിക നേതാക്കളും. എട്ടുമാസങ്ങൾക്ക് മുൻപ് നടന്ന സംഭവം പ്രാദേശികമായി സി.പി. എമ്മിലും പ്രദേശത്തും ചർച്ചയായിട്ടും പാർട്ടി നേതൃത്വം ഈക്കാര്യം ഇരുചെവി അറിയാതെ മൂടിവയ്ക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അപ്രീതി ഭയന്ന് എല്ലാത്തിനും സാക്ഷിയായിയുണ്ടായിരുന്ന പൊലിസും കേസെടുത്തിട്ടില്ല.
മന്ത്രിയുടെ കൂടെയുണ്ടായിരുന്ന പയ്യന്നൂർ എംഎൽഎ ടി. ഐ മധുസൂദനനും ഈക്കാര്യത്തിൽ പ്രതിഷേധിച്ചിരുന്നുവെങ്കിലും പാർട്ടി ഗ്രാമത്തിൽ ദളിതനായ തങ്ങളുടെ പാർട്ടിക്കാരനായ മന്ത്രി നേരിട്ട ജാതിവിവേചനം ചർച്ചയാക്കാൻ ജില്ലാ നേതൃത്വത്തിന് താൽപര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് പാർട്ടി ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടെ ചർച്ചയായ വിഷയം ആരുമറിയാതെ പാർട്ടി ഗ്രാമത്തിൽ തന്നെ ഒതുങ്ങിയത്.
ഇതിനിടെ ക്ഷേത്രപരിപാടിക്കിടെ ദളിതനായദേവസ്വം മന്ത്രി വിവേചനം നേരിട്ടെന്ന തുറന്നുപറച്ചിലിൽ പ്രതികരണവുമായി കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് രംഗത്തെത്തി. ക്ഷേത്രത്തിലെ പരിപാടിയിൽ ദേവസ്വം മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തിൽ പോയിട്ടില്ല. എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നും ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു.
രണ്ടു കൂട്ടർക്കും വിഷമം ഉണ്ടായ സംഭവമാണ്.
ഒരാളെ പഴി പറയാൻ പാടില്ല. ക്ഷേത്രം അവരുടെ ചിട്ടയിൽ പോയി. മന്ത്രി ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആളാണ്. ആറു മാസം മുൻപ് നടന്ന സംഭവം തന്നെ ആരും അറിയിച്ചിട്ടില്ല. വിളക്ക് കൈമാറരുതെന്നില്ല. ആ ക്ഷേത്രത്തിന് പ്രത്യേക ആചാരം ഉണ്ടോയെന്ന് അറിയില്ല. മേൽശാന്തിയുടെ പരിചയ കുറവും കാരണമായിട്ടുണ്ടാവാം ആരെയും കുറ്റപ്പെടുത്താനില്ല.
തന്ത്രിയെന്ന നിലയിൽ ബന്ധപ്പെട്ടവർ സമീപിച്ചാൽ മാത്രമെ വിഷയത്തിൽ ഇടപെടൂവെന്നും ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു. കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ ദേവസ്വം മന്ത്രിക്ക് വിവേചനം നേരിട്ടതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് മാധ്യമപ്രവർത്തകരോട് തന്ത്രിയുടെ വിശദീകരണം.
ക്ഷേത്ര ചുറ്റുമതിൽ ഉദ്ഘാടവുമായി ബന്ധപ്പെട്ട് ഈ വർഷം ജനുവരി 26ന് ക്ഷേത്രത്തിൽ എത്തിയപ്പോൾ ജാതി വിവേചനം നേരിട്ടുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ വന്നതിനു പിന്നാലെയാണ് പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രം തന്ത്രി പ്രതികരണവുമായി എത്തിയത്. മന്ത്രിക്ക് പൂജാരിമാർ ഭദ്രദീപം നിലത്തുവെച്ച് നൽകിയതാണ് വിവാദത്തിനിടയാക്കിയത്.
കോട്ടയത്ത് വേലൻസമുദായ സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കവെയാണ് കണ്ണൂർ ജില്ലയിൽ തനിക്ക് നേരിടേണ്ടി വന്ന ജാതി അധിക്ഷേപത്തെ കുറിച്ചുു മന്ത്രി തുറന്നുപറഞ്ഞത്. സംഭവത്തിൽ എസ്, സി, എസ്.ടി കമ്മിഷനും കേസെടുത്തിട്ടുണ്ട്. ദേവസ്വം മന്ത്രിക്ക് നേരെയുണ്ടായ ജാതി അധിക്ഷേപത്തെ മുഖ്യമന്ത്രി പിണറായി വിജയനും അപലപിച്ചിട്ടുണ്ട്.