- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇത് എന്റെ കൂടി ഓഫീസാണ്! വി.കെ പ്രശാന്തിനെ ഞെട്ടിച്ച് ആര്‍. ശ്രീലേഖയുടെ പുതിയ നീക്കം; പ്രശാന്തിന്റെ ബോര്‍ഡിന് മുകളില്‍ ശ്രീലേഖയുടെ ബോര്‍ഡ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ കമ്മി വക്കീല്‍ 'ഓലപ്പാമ്പ്' കാട്ടി പേടിപ്പിക്കുകയാണെന്നും പരിഹാസം
വി.കെ പ്രശാന്തിനെ ഞെട്ടിച്ച് ആര്‍. ശ്രീലേഖയുടെ പുതിയ നീക്കം
തിരുവനന്തപുരം: ശാസ്തമംഗലത്തെ ഓഫീസില്‍ എംഎല്‍എ വി.കെ. പ്രശാന്തിന്റെ നെയിംബോര്‍ഡിന് തൊട്ട് മുകളില്‍ സ്വന്തം നെയിംബോര്‍ഡ് സ്ഥാപിച്ച് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ഓഫീസിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പ്രശാന്തുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടെയാണ് ഈ നടപടി. ബോര്‍ഡ് സ്ഥാപിക്കുന്നതിന്റെ ചിത്രങ്ങള്‍ ശ്രീലേഖ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
ശാസ്തമംഗലം ഓഫീസുമായി ബന്ധപ്പെട്ട് വി.കെ. പ്രശാന്തും ആര്‍. ശ്രീലേഖയും തമ്മില്‍ നേരത്തെയും വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ സംഭവങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് ശ്രീലേഖയുടെ ഭാഗത്തുനിന്ന് വീണ്ടും പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.
ഇതിനിടെ, തനിക്കെതിരെ മുഖ്യമന്ത്രിക്ക് ഒരു അഭിഭാഷകന്‍ പരാതി നല്‍കിയ സംഭവത്തില്‍ വീഡിയോ പ്രതികരണവുമായി ശ്രീലേഖ രംഗത്തെത്തി. എംഎല്‍എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി എന്നാണ് പരാതിയില്‍ പറയുന്നതെന്ന് ശ്രീലേഖ ചൂണ്ടിക്കാട്ടി.
ഏതോ ഒരു കമ്യൂണിസ്റ്റ് വക്കീല്‍ മുഖ്യമന്ത്രിക്ക് തനിക്കെതിരെ പരാതി നല്‍കി. എംഎല്‍എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറിയെന്നാണ് പരാതി. അനന്തര നടപടിക്ക് പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി എന്നാണ് അറിയുന്നത്. ഇതിനെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
ആര്‍.ശ്രീലേഖയുടെ പോസ്റ്റ് ഇങ്ങനെ:




