കളമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍, നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയവന്‍, അപരാജിതന്‍ എന്നിങ്ങനെയാണ് റാഫേല്‍ നദാലിന്റെ വിശേഷണങ്ങള്‍. വായില്‍ സ്വര്‍ണക്കരണ്ടിയായിട്ടാണ് റാഫേല്‍ സ്പെയിന്‍ മണ്ണിലേക്ക് കുഞ്ഞ് റാഫേല്‍ ജനിച്ച് വീണത്. മാതാപിതാക്കളായ അന്ന മരിയ പെരേരയുടെയും, സെബാസ്റ്റ്യന്‍ നദാല്‍ ഹോമര്‍ എന്നിവരുടെയും മകനായി ജനനം. പിതാവ് ബിസിനസുകാരന്‍, ഇന്‍ഷുറന്‍സ് കമ്പിനി ഉടമ, ഗ്ളാസ്, വിന്‍ഡോ കമ്പിനി എന്നിവയ്ക്ക് പുറമെ റെസ്റ്ററൊന്റും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

തന്റെ ബിസിനസുകള്‍ നോക്കി നടത്താന്‍ റാഫേലിനെ അദ്ദേഹം പാകപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ ടെന്നീസ് റാക്കറ്റ് കൈയില്‍ പിടിച്ചതോടെ കുട്ടി റഫേലിന്റെ തലവര തന്നെ മാറി. റാഫേയുടെ കഠിനാധ്വാനവും, നിശ്ചയദാര്‍ഢ്യവും കൊണ്ട് ലോകമെങ്ങും ആരാധകരുള്ള ഒരു മികച്ച കളിക്കാരനായി റാഫേ മാറി. അദ്ദേഹത്തിന്റെ അമ്മാവന്‍ മിഗുവല്‍ ഏഞ്ചല്‍ നദാലാണ് റാഫേയെ സ്പോര്‍ട്സിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നത്. പ്രെഫഷണല്‍ ഫുട്ബോള്‍ കളിക്കാരനായ അദ്ദേഹത്തിനൊപ്പം ബ്രസീല്‍ ടീമിനൊപ്പം ഫോട്ടോ എടുക്കാന്‍ ചെന്ന റാഫേ ബ്രസീല്‍ ഇതിഹാസ േറൊണാള്‍ഡോയെ കണ്ടതില്‍ പിന്നെ ഫുട്ബോളിന്റെ ഫാനായി മാറി. അതോടെ ഫുട്ബോളിലേക്കായി ശ്രദ്ധ. എന്നാല്‍ റാഫേയുടെ മറ്റൊരു അമ്മാവന്‍ ടോണി നദാല്‍ കടുത്ത ടെന്നീട് പ്രേമിയായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയില്‍ റാഫേ റാക്കറ്റ് കൈയ്യിലെടുത്തു.

തുടര്‍ന്ന് തന്റെ 12-ാമത്തെ വയസില്‍ സ്പാനിഷ്, യൂറോപ്യന്‍ ടെന്നീസ് കിരീടങ്ങള്‍ നേടി. തുടര്‍ന്ന് റാഫേ എന്നന്നേക്കുമായി ടെന്നീട് തിരഞ്ഞെടുക്കുകയായിരുന്നു. 14-ാം വയസില്‍ റാഫേയുടെ ഉള്ളിലുള്ള കഴിവിനെ ടെന്നീസ് ഭരണാധികാരികള്‍ തിരച്ചറിഞ്ഞു. കൂടുതല്‍ പരിശീലനത്തിനായി ബാര്‍സിലോനയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ റാഫേയുടെ പിതാവ് എതിര്‍ക്കുകയും പരിശീലിക്കാന്‍ വീട്ടില്‍ തന്നെ കോര്‍ട്ട് ഒരുക്കി കൊടുക്കയും ചെയ്തു. ആ കോര്‍ട്ടില്‍ ടോണിയുടെ പിന്തുണയില്‍ പിന്നീട് നദാലിന്റെ യാത്ര തുടങ്ങുകയായിരുന്നു.

2001ല്‍ 15-ാം വയസില്‍ പാറ്റ് കാഷിനെ മണ്‍കോര്‍ട്ടില്‍ തോല്‍പ്പിച്ചപ്പോള്‍ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ ഇതാ, വരവായി. 2005 മുതല്‍ 14 കിരീടങ്ങള്‍. 4 യുഎസ് ഓപ്പണ്‍, 2 വീതം വിമ്പിള്‍ഡണ്‍ കിരീടങ്ങളും ഓസ്ട്രേലിയന്‍ ഓപ്പണും.

തന്റെ ബാല്യകാല സഖിയായ മേരി സിസ്‌ക പെരെല്ലോയെയാണ് റാഫേ വിവാഹം ചെയ്തിരിക്കുന്നത്. മേരിക്ക് റാഫേ ഒരു വാഗ്ദാനം നല്‍കിയിരുന്നു. ഫ്രഞ്ച് ഓപ്പണിലെ മസ്‌ക്ടീയേഴ്സ് ട്രോഫി. തൊട്ടടുത്ത ഫ്രഞ്ച് ഓപ്പണില്‍ ആ വാക്ക് റാഫേ പാലിക്കുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ (22) നേടിയ രണ്ടാമത്തെ പുരുഷ താരമെന്ന റെക്കോര്‍ഡുമായാണ് നദാലിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2008ലെ ബെയ്ജിങ് ഒളിംപിക്സില്‍ സിംഗിള്‍സ് സ്വര്‍ണവും 2016ലെ റിയോ ഒളിംപിക്സില്‍ ഡബിള്‍സ് സ്വര്‍ണവും നേടിയ നദാല്‍, ഈ വര്‍ഷം നടന്ന പാരിസ് ഒളിംപിക്സില്‍ മെഡല്‍പ്പട്ടികയില്‍ ഇടംപിടിക്കാനാകാതെ പുറത്തായിരുന്നു. കരിയറിലാകെ 92 എടിപി കിരീടങ്ങളുമായാണ് നദാല്‍ കളമൊഴിയുന്നത്. ചരിത്രം തിരുത്തിക്കുറിച്ച 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഓപ്പണ്‍ കാലഘട്ടത്തില്‍ മറ്റേതൊരു താരവും നേടിയതിന്റെ ഇരട്ട കിരീടങ്ങളാണ് കളിമണ്‍ കോര്‍ട്ടില്‍നിന്ന് നദാല്‍ നേടിയത്.

നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനല്‍ മത്സരമാണ് താരത്തിന്റെ അവസാന മത്സരം. ഏറെ നാളുകളായി പരിക്കും വെല്ലുവിളികളുമായി കഷ്ടപെടുകആയിരുന്നുതാരം.