- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയാ വിചാരണയ്ക്ക് പോകുമ്പോൾ വീട്ടിലാകെ ആധി; കൃഷിയും വ്യാപാരവും തകരുന്ന ദുരിതാവസ്ഥയിൽ വേദനിച്ചിരിക്കുന്ന ഭാര്യയെ സന്തോഷിപ്പിക്കാൻ ഇട്ടത് തീർത്തും അശ്ലീല സന്ദേശം; തീവണ്ടി അങ്ങോട്ടും ഇങ്ങോട്ടും ആകുമ്പോൾ ഇട്ട വോയിസ് ക്ലിപ്പ് കേട്ടത് പാർട്ടി ഗ്രൂപ്പിലെ വനിതാ സഖാക്കളും; പാക്കം ലോക്കൽ സെക്രട്ടറിയുടെ കൈയബദ്ധം പാർട്ടിക്ക് നാണക്കേടായി; രാഘവൻ വെളുത്തോളിയെ പുറത്താക്കി സിപിഎം
കാസർകോട് : സിപിഎം വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച ലോക്കൽ കമ്മിറ്റി സെക്രട്ടറി പാർട്ടിക്ക് പുറത്ത്. പെരിയ ഇരട്ട കൊലക്കേസ് പ്രതിയായ കാസർഗോഡ് പാക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളിയെയാണ് സിപിഎം പുറത്താക്കിയത്. വനിതാ നേതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പിൽ അശ്ലീല ശബ്ദസന്ദേശം അയച്ചതാണ് വിവാദമായത്. ഗ്രൂപ്പിലെ വനിതാ അംഗങ്ങൾ തന്നെയാണ് പരാതിയുമായി രംഗത്തുവന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി രാഘവൻ വെളുത്തോളി രംഗത്ത് വന്നിരുന്നു. ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിലേക്ക് വന്നതായിരുന്നു എന്നാണ് രാഘവന്റെ വിശദീകരണം. എന്നാൽ പാർട്ടി ഇത് മുഖവിലയ്‌ക്കെടുത്തില്ല. നാണക്കേട് ഒഴിവാക്കാൻ നടപടിയും എടുത്തു.
വാട്‌സ്ആപ്പ് സന്ദേശം വിവാദമായതോടെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും രാഘവനെ പുറത്താക്കിയതായി അടിയന്തരമായി ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു. പാക്കം ലോക്കൽ സെക്രട്ടറിയായും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വ്യാപാര സംഘടനയായ വ്യാപാര സമിതി കാസർകോട് ജില്ല സെക്രട്ടറിയയും പ്രവർത്തിച്ചുവരുകയായിരുന്നു രാഘവൻ. പുറത്തു പറയാൻ കഴിയാത്ത വിധമുള്ള ഓഡിയോയാണ് പ്രചരിച്ചത്.
പെരിയ ഇരട്ട കൊലപാതകക്കേസിൽ വിചാരണയ്ക്ക് പോകുമ്പോൾ ട്രെയിനിൽ വെച്ച് ഭാര്യക്ക് വാട്സ് ആപിൽ പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപാണ് ഗ്രൂപ് മാറി വൈറലായി മാറിയതന്നാണ് രാഘവൻ പറയുന്നത്. പെരിയ ഇരട്ട കൊലക്കേസിൽ ഒരു വർഷത്തോളം വിചാരണ നീളുന്ന ഘട്ടത്തിൽ തന്റെ കൃഷിയും, വ്യാപാരവും തകരുമെന്നും, രണ്ടാം തീയതി വിചാരണ തുടങ്ങിയപ്പോൾ ഭക്ഷണവും, വെള്ളവുമില്ലാതെ മണിക്കൂറുകളോളം കഷ്ടപ്പെട്ടുവെന്നും, ഭാര്യ വീട്ടിൽ തനിച്ചു കഴിയേണ്ടി വരുന്ന ദുരിതാവസ്ഥ സഹിക്കാനാവുന്നില്ലെന്നും ഭാര്യയെ ഒന്ന് സന്തോഷിപ്പിക്കാനാണ് ഇങ്ങനെ ഒരു ഓഡിയോ അയച്ചതെന്നും പിന്നാലെ വിശദീകരിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപിൽ നേതാവ് പറയുന്നുണ്ട്.
വിശദീകരണ വാട്ട്‌സ്ആപ്പ് സന്ദേശം ഇങ്ങനെയാണ്
പ്രിയ സുഹൃത്തെ , സംഭവം എന്താണെന്ന് മനസ്സിലാക്കണം . ഞാൻ ഒന്നാം തീയതി വൈകുന്നേരം കേസിന്റെ വിചാരണക്ക് ഇറങ്ങുമ്പോൾ ഇനി ഒരു വർഷം ഞാൻ വീട്ടിൽ ഉണ്ടാകില്ലെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചപ്പോൾ ഭാര്യ ഞാൻ ഇനി ഒരു വർഷത്തേക്ക് വീട്ടിൽ ഉണ്ടാകില്ലെന്ന് കരുതി. ആറുമണി മുതൽ 8:30 മണി വരെ കൃഷി പണിയൊക്കെ ചെയ്തതിനു ശേഷം ബാങ്ക് വായ്പ എടുത്തു നടത്തിവരുന്ന ബിസിനസ് ഒക്കെ നടത്തി പോവുകയാണ് ഞാൻ . ഞാൻ ഇല്ലാത്തയായാൽ കൃഷി നശിച്ചു വരുമാനം നഷ്ടപ്പെടും. ബിസിനസ് നോക്കി നടത്താൻ സാധിച്ചില്ലെങ്കിൽ ബാങ്ക് വായ്പകൾ തീർക്കാൻ സാധിക്കില്ല എന്നുള്ളതൊക്കെ വലിയ പ്രതിസന്ധിയാകും. ഇതൊക്കെ പ്രതിയായതിന്റെ ഭാഗമായി സംഭവിച്ചു പോയതാണ്.
വീട്ടിൽ വൈകാരികമായി രംഗം കണ്ട് പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ലോക്കൽ സെക്രട്ടറി പറഞ്ഞു സതി (ഭാര്യ) വല്ലാത്ത പ്രയാസത്തിലാണ്. തീവണ്ടി കയറിയപ്പോൾ കൂടെ ഉണ്ടായിരുന്ന കെ വി വീണ്ടും ചോദിച്ചു വീട്ടിലൊക്കെ എങ്ങനെയുണ്ടെന്ന്. അപ്പോൾ കെവിയോട് ഞാൻ സംഭവം സൂചിപ്പിച്ചതാണ്. വണ്ടി കയറിയപ്പോൾ വീണ്ടും വിളിച്ചു അപ്പോഴും വീട്ടിൽ ഭാര്യക്ക് അതാണ് മാനസികാവസ്ഥ. 9 മണിക്ക് ശേഷം വീണ്ടും വിളിക്കുമ്പോൾ ഒരു മാറ്റവുമില്ല. ആ സമയത്താണ് ഒരു ആശ്വാസം നൽകാം എന്ന നിലയിൽ ഭാര്യ ഭർത്താവ് എന്ന നിലയ്ക്ക് പറയാവുന്ന ചില വോയിസുകൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറാൻ തയ്യാറായത്.
അതിന്റെ അവസാനഘട്ട വോയിസ് ആണ് ഗ്രൂപ്പ് മാറി വന്നത്. തെറ്റാണ് ഉൾക്കൊള്ളുകയാണ് . തീവണ്ടിക്ക് അകത്ത് വണ്ടി അങ്ങോട്ടും ഇങ്ങോട്ടും മൂവ് ആവുമ്പോൾ സംഭവിച്ച പിശകാണ് . ഞാൻ തനിച്ചിരുന്ന് ഇവിടെ സംസാരിച്ചതല്ല. ഞങ്ങൾ എട്ടു പേരും ഒരേ കമ്പാർട്ട്‌മെന്റിലാണ് ഉണ്ടായിരുന്നത് . വീട്ടിലെ വൈകാരികമായ അവസ്ഥ ഓർത്താണ് ഭാര്യയെ സന്തോഷിക്കാൻ ഇത്തരത്തിലുള്ള ഒരു വോയിസ് ആശ്വാസമായി കൊള്ളട്ടെ എന്ന് വിചാരിച്ചു അയച്ചത് .
ഒരു കേസിൽ പ്രതിയായ ആൾക്ക് മാത്രമേ ഇത് മനസ്സിലാകു. അങ്ങനെ ഞങ്ങൾ രാവിലെ 11 മണിക്ക് കോടതിയിൽ കയറി. 7:45നാണ് കോടതിയിൽ നിന്നും ഇറങ്ങിയത്. സമയത്ത് ഭക്ഷണമില്ല. ചായയില്ല വെള്ളമില്ല വല്ലാത്ത ദുരിതമാണ് ഉണ്ടായത്. യാത്രയാണെങ്കിൽ ഇപ്പോൾ റിസർവേഷൻ കിട്ടാറില്ല. കിട്ടിയ വണ്ടിക്ക് കയറി ഉറക്കില്ല ഊണില്ല എന്ന നിലക്കാണ് കഴിഞ്ഞ രണ്ടു വർഷമായി കേസിന്റെ പിന്നാലെ നടക്കുന്നത്. അവരവർക്ക് ഈ പ്രയാസം വരുമ്പോൾ മാത്രമാണ് മനസ്സിലാക്കാൻ സാധിക്കുക. സംഭവത്തിന്റെ സത്യാവസ്ഥ കൂടി മനസ്സിലാക്കുന്നത് നല്ലതായിരിക്കും എന്നാണ് സൂചിപ്പിക്കാനുള്ളത്.
അതേസമയം നേരത്തെ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നതായും വീണ്ടും തിരിച്ചുവന്നു ലോക്കൽ സെക്രട്ടറിയായി മാറുകയും ആയിരുന്നു. രാഘവന്റെ വിശദീകരണം തള്ളിയാണ് ഇപ്പോൾ നടപടി.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്