- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്ത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം.... ഇനി ഞാൻ ഇപ്പോൾ ഒരു കാര്യം കൂടി പറയാൻ പോവുകയാണ് 2024 തെരഞ്ഞെടുപ്പിലും ബിജെപിയെ ഇളക്കാൻ സാധിക്കില്ല; 2029 ഉണ്ടായാൽ നോക്കാം; രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ല! റഹ്മത്തുള്ള ഖാസിമിയൂടെ വാക്കുകൾ ചർച്ചയാകുമ്പോൾ
കോഴിക്കോട്: ഇ കെ സുന്നി വിഭാഗത്തിലെ ചോദ്യങ്ങൾ ഉയർത്താൻ സാധിക്കാത്ത മുതിർന്ന ഇസ്ലാമിക പണ്ഡിതനാണ് റഹ്മത്തുള്ള ഖാസിമി. കഴിഞ്ഞദിവസം ഖാസിമിയുടെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. 2019 ലെ പത്രമാധ്യമങ്ങൾ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാണെന്ന് വിശേഷിപ്പിച്ചപ്പോൾ തന്നോട് മുഹമ്മദ് നബി രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകില്ലെന്ന് പറഞ്ഞിരുന്നതായി അവകാശപ്പെട്ട് റഹ്മത്തുള്ള ഖാസിമി രംഗത്ത് വന്നത്. മാത്രമല്ല 2024ലും രാജ്യം ബിജെപി തന്നെ ഭരിക്കുമെന്നും ഒരുപക്ഷേ 2029 തെരഞ്ഞെടുപ്പ് ഉണ്ടായാൽ മാത്രമേ മറ്റുള്ളവർക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളൂ എന്നാണ് ഇദേഹം പറയുന്നത്.
ഇത് താനല്ല പറയുന്നതൊന്നും തന്നോട് പ്രവാചകൻ മുഹമ്മദ് നബി നേരിട്ട് പറഞ്ഞതാണെന്ന് റഹ്മത്തുള്ള ഖാസിമി പറഞ്ഞതോടെയാണ് പ്രവചനത്തിന് ഗൗരവ സ്വഭാവം കടന്നു കൂടിയത്.
റഹ്മത്തുള്ള ഖാസിമി പ്രസംഗത്തിൽ പറയുന്ന ഇങ്ങനെയാണ്.
ഞാനൊരു സത്യം പറയാം,
2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ പത്രങ്ങളെല്ലാം വോട്ടെണ്ണലിന്റെ മണിക്കുറുകൾക്ക് മുമ്പ് പറഞ്ഞു , രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുമെന്ന്.അന്നത്തെ പത്രമെടുത്തു നോക്കുക , ഞാൻ ആറുമാസം കേരളത്തിൽ പ്രസംഗിച്ചിട്ടുണ്ട് , ഒരിക്കലും ആകുകയില്ല, രാഹുൽഗാന്ധി ഒരിക്കലും പ്രധാനമന്ത്രി ആവുകയില്ല. പ്രധാനമന്ത്രി ബിജെപി തന്നെയായിരിക്കും.
അങ്ങനെ ആറുമാസം ഞാൻ കേരളത്തിൽ പ്രസംഗിച്ചിട്ടുണ്ട്. അപ്പോൾ എന്നോട് ചോദിച്ചു ഏതു വാപ്പയാണ് ഇത് പറഞ്ഞതെന്ന്. അപ്പോൾ ഞാൻ പറഞ്ഞു എന്നോട് പറഞ്ഞത് മുത്ത് നബിയാണെന്ന്. മുത്ത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം. ഇനി ഞാൻ ഇപ്പോൾ ഒരു കാര്യം കൂടി പറയാൻ പോവുകയാണ് 2024 തെരഞ്ഞെടുപ്പിലും ബിജെപിയെ ഇളക്കാൻ സാധിക്കില്ല. 2029 ഉണ്ടായാൽ നോക്കാം. നിങ്ങൾ യുഡിഎഫും എൽഡിഎഫും പിരിച്ചുവിടാൻ വേണ്ടി പറയുന്നതല്ല. ഇതാണ് പ്രസംഗത്തിലെ പരാമർശം.
അതേസമയം റഹ്മത്തുള്ള ഖാസിമി ക്കെതിരെ രൂക്ഷമായ പരിഹാസവുമായി സാമൂഹിക നിരീക്ഷകൻ ഡോക്ടർ അനിൽ രംഗത്ത് വന്നിരിക്കുകയാണ് . കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ നബി മലപ്പുറത്ത് കറങ്ങുകയാണെന്നും സ്കോട്ടിഷ് ഇംഗ്ലീഷിൽ സംസാരിക്കുന്ന മുഹമ്മദ് നബിയെ വരെ റഹ്മത്തുള്ള ഖാസിമി കണ്ടിട്ടുണ്ടെന്നും റഹ്മത്തുള്ള ഖാസിമിയോട് വിചിത്രമായ മറ്റൊരു ഭാഷയിലാണ് നബി സംസാരിച്ചതെന്നും അനിൽ പരിഹാസം ഉയർത്തി.
എ പി വിഭാഗത്തിന്റെ മായാവി കഥകളെ വെല്ലുന്ന ആളുകൾ ഈ കെ വിഭാഗത്തിലും ഉണ്ടെന്ന് മനസ്സിലായി എന്നും ഈ മാസം മുപ്പതിന് ഭാരത് ജോഡോ യാത്ര കഴിഞ്ഞാൽ രാഹുൽ ഗാന്ധി റഹ്മത്തുള്ള ഖാസിമിന്റെ അരികിൽ വരുമെന്നും പ്രശ്നപരിഹാരക്രിയകൾ ചെയ്യുമെന്ന് അനിൽ കൂട്ടിച്ചേർത്തു.
റഹ്മത്തുള്ള ഖാസിമി എന്ന മുതിർന്ന ഇസ്ലാമിക പണ്ഡിതൻ പ്രവാചകൻ മുഹമ്മദ് നബി തന്നെ ദിവ്യ ബോധനം നൽകിയതായി അവകാശപ്പെട്ട് പറഞ്ഞ കാര്യങ്ങൾ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മുഹമ്മദ് നബി പറഞ്ഞു എന്നുള്ളതുകൊണ്ട് തന്നെ ഇതിനെതിരെ എങ്ങനെ പ്രതിരോധിക്കണം എന്ന് അറിയാത്ത നിസ്സഹയ അവസ്ഥയിലാണ് യുഡിഎഫ് എത്തിനിൽക്കുന്നത്.
ഇ കെ വിഭാഗത്തിന്റെ പിന്തുണ കാലങ്ങളായി യുഡിഎഫിനാണ് നൽകിവരുന്നത്. വലിയ ഒരു വോട്ട് ബാങ്ക് ഉള്ള ഇ കെ വിഭാഗത്തിലെ പണ്ഡിതൻ തന്നെ ഇത്തരത്തിലുള്ള പരാമർശവുമായി രംഗത്ത് വന്നത് വിശ്വാസികൾക്കിടയിൽ വലിയ രീതിയിലുള്ള ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഹമ്മദ് നബി പറഞ്ഞു എന്ന് പണ്ഡിതൻ പറയുന്നത് തള്ളാനും കഴിയുന്നില്ല എന്നാൽ അത് അംഗീകരിക്കാനും കഴിയുന്നില്ല എന്ന രീതിയിലാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ചർച്ചകളിൽ ഉയർന്നു നിൽക്കുന്നത്.
നേരത്തെ സ്വർഗത്തിലേക്കുള്ള വഴി ലീഗിന്റെ കോണിയാണെന്ന് ഈ ഇസ്ലാമിക പണ്ഡിതൻ പറഞ്ഞത് ഏറെ വിവാദമായിരുന്നു. അതിലും വലിയ വിവാദമാണ് ഇപ്പോൾ പ്രവാചകനെ കൂട്ടിച്ചേർത്ത് പറഞ്ഞതോടെ ഉണ്ടായിരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്