ന്യൂഡൽഹി: ഭാരത് ജോഡോയുടെ ലുക്കിൽ നിന്ന് മാറി രാഹുൽ ഗാന്ധി.തന്റെ മുടിയും ഭാരത് ജോഡോ യാത്രയിലുടനീളം കാത്തുസൂക്ഷിച്ച താടിയും വെട്ടിമാറ്റി. വെള്ള ടീഷർട്ടിന് പകരം സ്യൂട്ടും ടൈയ്യും ധരിച്ചാണ് രാഹുൽ യുകെയിൽ എത്തിയത്.കേംബ്രിഡ്ജ് സർവകലാശാലയിൽ വിദ്യാർത്ഥികൾക്കായി സംസാരിക്കാനാണ് രാഹുൽ യുകെയിലെത്തിയത്.ഏതാണ്ട് ആറുമാസങ്ങൾക്ക് ശേഷമാണ് രാഹുൽ തന്റെ ലുക്കിൽ മാറ്റം വരുത്തുന്നത്.

ഒരാഴ്ചത്തെ സന്ദർശനത്തിനായി യു.കെയിൽ എത്തിയപ്പോഴാണ് രാഹുലിന്റെ പുതിയ ലുക്ക് ശ്രദ്ധിക്കപ്പെട്ടത്.കോട്ടും സ്യൂട്ടും അണിഞ്ഞ് കാംബ്രിഡ്ജ് സർവകലാശാലയിൽ വിദ്യാർത്ഥികളോട് സംസാരിക്കുന്ന രാഹുലിന്റെ ചിത്രമാണ് പുറത്തുവന്നത്. രാഹുലിന്റെ പുതിയ ചിത്രങ്ങൾ നിരവധി കോൺഗ്രസ് നേതാക്കളും ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

'ലേണിങ് ടു ലിസൺ ഇൻ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി' എന്ന വിഷയത്തിലാണ് രാഹുൽ കേംബ്രിജിൽ സംസാരിക്കുന്നത്.ജോഡോ യാത്രയുടെ അനുഭവങ്ങളാകും പങ്കുവയ്ക്കുന്നത്. ഇന്ത്യാചൈന ബന്ധവും ആഗോള ജനാധിപത്യവും എന്നീ വിഷയത്തിലും പ്രഭാഷണം നടത്തുമെന്ന് പിന്നീട് അറിയിച്ചു. ഒരാഴ്ച യു.കെയിൽ തുടരുന്ന രാഹുൽ പ്രവാസി കോൺഗ്രസ് സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങൾ ഉൾപ്പെടെ പ്രതിനിധികളുമായി പങ്കുവെക്കും.

സെപ്റ്റംബറിൽ കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം രാഹുൽ താടിയും മുടിയും മുറിച്ചിരുന്നില്ല. ജനുവരിയിൽ കശ്മീരിൽ യാത്ര അവസാനിച്ചതിന് ശേഷവും രാഹുൽ അതേപടി തുടരുന്നതിനേക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ രസകരമായ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിലും രാഹുൽ ഇതേ രൂപത്തിൽ തന്നെയാണ് എത്തിയത്.

രാഹുൽഗാന്ധി ലുക്ക് മാറ്റാത്തതിനെക്കുറിച്ച് ചർച്ച തുടരുന്നതിനിടെയാണ് യുകെ സന്ദർശനത്തിനിടെ രാഹുൽ പുതിയ ലുക്കിലേക്ക് മാറിയത്.ഒരാഴ്ച യു.കെയിൽ തുടരുന്ന രാഹുൽ പ്രവാസി കോൺഗ്രസ് സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങൾ ഉൾപ്പെടെ പ്രതിനിധികളുമായി പങ്കുവെക്കും.

ഛത്തീസ്‌ഗഡിലെ റായ്പൂരിൽ ത്രിദിന കോൺഗ്രസ് നേതൃയോഗത്തിന് ശേഷമാണ് രാഹുൽ ഗാന്ധി യുകെയിലേക്ക് പോയത്.തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നും കഴിഞ്ഞ സെപ്റ്റംബർ മാസമാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. 52 കാരനായ രാഹുൽ 12 സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്ര 4000 കിലോമീറ്റർ സഞ്ചരിച്ച് ഈ വർഷം ജനുവരി 30ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ വച്ചായിരുന്നു സമാപിച്ചത്.