- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാലക്കാട് എന്നെ സ്നേഹം കൊണ്ട് പൊതിയുന്നു'; മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പാര്‍ട്ടി ഫെയ്‌സ്ബുക്ക് പേജില്‍; നാണക്കേട് മറയ്ക്കാന്‍ ഹാക്കിംഗ് ആരോപിച്ച് നേതൃത്വം; ദിവ്യയെ ഗോവിന്ദന്റെ ഭാര്യ സ്വീകരിക്കാന്‍ പോയതിന്റെ പത്തനംതിട്ട പണിയോ? സിപിഎമ്മിനെ വെട്ടിലാക്കി മറ്റൊരു വിവാദം; അന്വേഷണത്തിന് സംസ്ഥാന നേതൃത്വം
പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികൾ വലിയ ആവേശത്തിലാണ്. ചൂട് പിടിച്ച ചർച്ചകളിലൂടെയും പ്രചാരണപരിപാടികൾ സംഘടിപ്പിച്ചും തെരഞ്ഞെടുപ്പ് ആവേശം കൊഴുക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സിപിഎം ന് വന്ന അബദ്ധമാണ് ചർച്ച വിഷയം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സിപിഎമ്മിന്റെ ഫെയ്‌സ്ബുക്ക് പേജിൽ എത്തിയതാണ് വാർത്ത.
'പാലക്കാട് എന്ന സ്‌നേഹവിസ്മയം' എന്ന കുറിപ്പോടെയായിരുന്നു സിപിഎം പത്തനംതിട്ട എന്ന പേജില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമളി മനസിലാക്കിയ സഖാക്കൾ ഒടുവിൽ പേജില്‍ നിന്ന് ദൃശ്യങ്ങള്‍ രാത്രി തന്നെ ഒഴിവാക്കി ഓടി. അതേസമയം, പാർട്ടി വിശദികരണവുമായി രംഗത്ത് എത്തുകയും ചെയ്തു. പേജ് വ്യാജമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഉദയഭാനു പറയുന്നു.
2013- മാര്‍ച്ച് 29ന് തുടങ്ങിയ പേജാണിത്. ഏകദേശം 63000-ത്തോളം ഫോളോവേഴ്‌സുമുണ്ട്. പത്തനംതിട്ട സിപിഎമ്മിന്റെ ഔദ്യോഗിക പേജാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതും. സിപിഎമ്മുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രമാണ് വര്‍ഷങ്ങളായി പേജില്‍ പങ്കുവെക്കപ്പെടുന്നതും. സംഭവം സിപിഎം കേന്ദ്രങ്ങളെ വലിയ തോതില്‍ അസ്വസ്ഥതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്.
അഡ്മിന്‍ പാനല്‍ ആരാണെന്ന കൃത്യമായ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറിയംഗമുള്‍പ്പടെയുള്ളവര്‍ പാനലിൽ ഉണ്ടെനാണ് വിവരങ്ങൾ ലഭിക്കുന്നത്. ഔദ്യോഗികമായ ചുമതലയില്ലാത്തവര്‍ പാനലിൽ ഉണ്ടെന്നും അവര്‍ അബദ്ധവശാലോ ബോധപൂര്‍വമായോ ഇടപെട്ടിട്ടുണ്ടോ എന്നാണ് സംശയമെന്നും വ്യക്തമാക്കി.
ഇതിനിടെ, തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സിപിഎം ഫേസ്ബുക്ക് പേജിൽ എത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരിക്കുകയാണ്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സിപിഎം രണ്ട് തട്ടിലാണെന്നും ഒരു വിഭാഗം തനിക്കൊപ്പമാണെന്നും, രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകൾ, പത്തനംതിട്ട ജില്ലാ സെക്രട്ടറി ആദ്യം പറഞ്ഞത് എഫ് ബി പേജ് വ്യാജമാണെന്നാണ്. ഇപ്പോൾ ഔദ്യോഗിക പേജാണെന്നും ഹാക്ക് ചെയ്‌തതാണെന്നും പറയുന്നു. ജില്ലാ സെക്രട്ടറി ആദ്യം ഒരിടത്ത് ഉറച്ച് നിൽക്കണം. സത്യമറിയാൻ ഒരു സൈബർ കേസ് നൽകി അന്വേഷിച്ചാൽ പോരെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നു.