- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അയ്യപ്പദാസിന്റെ മാധ്യമ പ്രവർത്തനത്തെ വിമർശിക്കുവാനും നിങ്ങൾക്ക് ആയിരം നുണക്കഥകൾ ഉണ്ടായിട്ടും മരണം പോലും സംഭവിക്കുമായിരുന്ന അപകടത്തെ അധിക്ഷേപിക്കുന്ന നിങ്ങൾ ഏറ്റവും ക്രൂര മനുഷ്യ സങ്കല്പകൾക്ക് മുകളിൽ നീചരാണ്; നിങ്ങൾ കേരളത്തെ ഏത് ഉത്തര കൊറിയയിലേക്കാണ് കൊണ്ടു പോകുന്നത്? സിപിഎം സൈബർ അണികൾക്കെതിരെ രാഹുൽ മാങ്കൂട്ടത്തൽ
തിരുവനന്തപുരം: പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പു പരിപാടിക്കിടെ വാഹനത്തിൽ നിന്നും വീണു പരിക്കേറ്റ മനോരമ ന്യൂസ് ചാനൽ അവതാരകൻ അയ്യപ്പദാസിനെതിനെതിരെ ഇന്നലെ മുതൽ സൈബർ ഇടത്തിൽ പരിഹാസങ്ങൾ ഉയരുന്നു. സിപിഎം സൈബർ അണികളായിരുന്നു ഇത്തരം പ്രചരണങ്ങളുമായി മുന്നിൽ വന്നത്. ഇക്കൂട്ടര്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുവന്നു.
അയ്യപ്പദാസിന്റെ അപകടത്തെയും എങ്ങനെയാണ് അധിക്ഷേപിക്കാൻ സിപിഎം സഖാക്കൾക്ക് സാധിക്കുന്നത് എന്നാണ് രാഹുൽ ഉന്നയിക്കുന്ന ചോദ്യം. അയ്യപ്പദാസ് എന്ന മാധ്യമ പ്രവർത്തകനെ വിട്ടേക്കു, മജ്ജയും മാംസവുമുള്ള ഒരു മനുഷ്യൻ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് തലയിടിച്ച് റോഡിൽ വീഴുന്നു.... എത്ര ആശങ്കാജനകവും അപകടകരവുമായ ഒരു കാഴ്‌ച്ചയാണ് മനസ്സാക്ഷിയുള്ള മുഴുവൻ മനുഷ്യർക്കുമത്. മരണത്തിനെ മുഖാമുഖം കണ്ട നിമിഷം. അതിനെ പരിഹസിക്കുവാനും ആക്ഷേപത്തോടെ പങ്ക് വെക്കാനും കഴിയുന്നവർ മനുഷ്യരല്ല മനസ്സാക്ഷിയില്ലാത്ത മാംസപിണ്ഡങ്ങൾ മാത്രമാണെന്ന് രാഹുൽ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
അയ്യപ്പദാസ് ആശുപത്രിയിൽ തന്നെയാണ് , എങ്കിലും സുഖമായിരിക്കുന്നു...
പറയാനുള്ളത് ഒട്ടും തന്നെ സുഖമില്ലാത്ത CPM സൈബർ അണികളുടെ മനോനിലയെ പറ്റിയാണ്.
അയ്യപ്പദാസ് എന്ന മാധ്യമ പ്രവർത്തകനെ വിട്ടേക്കു, മജ്ജയും മാംസവുമുള്ള ഒരു മനുഷ്യൻ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് തലയിടിച്ച് റോഡിൽ വീഴുന്നു.... എത്ര ആശങ്കാജനകവും അപകടകരവുമായ ഒരു കാഴ്‌ച്ചയാണ് മനസ്സാക്ഷിയുള്ള മുഴുവൻ മനുഷ്യർക്കുമത്. മരണത്തിനെ മുഖാമുഖം കണ്ട നിമിഷം. അതിനെ പരിഹസിക്കുവാനും ആക്ഷേപത്തോടെ പങ്ക് വെക്കാനും കഴിയുന്നവർ മനുഷ്യരല്ല മനസ്സാക്ഷിയില്ലാത്ത മാംസപിണ്ഡങ്ങൾ മാത്രമാണ്.
അയ്യപ്പദാസ് സഞ്ചരിച്ച റോഡ് നല്ല റോഡ് ആണെന്നും , വാഹനത്തിന്റെ പിന്നിലെ ക്രോസ് ബാർ തകർന്നാണ് വീണതെന്നും ആ ദൃശ്യത്തിലൂടെ മനസ്സിലാകാത്തവരല്ല ഈ ആക്ഷേപം നടത്തുന്നത്. അവരുടെ അജണ്ടയാണ്. നരാധമരെ , ഉമ്മൻ ചാണ്ടി സാറിന്റെ വികസനത്തെ ആക്ഷേപിക്കുവാനും, അയ്യപദാസിന്റെ മാധ്യമ പ്രവർത്തനത്തെ വിമർശിക്കുവാനും നിങ്ങൾക്ക് ആയിരം നുണക്കഥകൾ ഉണ്ടായിട്ടും മരണം പോലും സംഭവിക്കുമായിരുന്ന അപകടത്തെ അധിക്ഷേപിക്കുന്ന നിങ്ങൾ ഏറ്റവും ക്രൂര മനുഷ്യ സങ്കല്പകൾക്ക് മുകളിൽ നീചരാണ്....
രാഷ്ട്രീയത്തെയും പൊതുസമൂഹത്തെയും മലീമസമാക്കി നിങ്ങൾ കേരളത്തെ ഏത് ഉത്തര കൊറിയയിലേക്കാണ് കൊണ്ട് പോകുന്നത്?
ഇന്നലെയായിരുന്നു അയ്യപ്പദാസ് അപകടത്ിതൽ പെട്ടത്. മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയായിരുന്നു വാഹന പ്രചരണ ജാഥ. തുറന്ന ജീപ്പിൽ മണ്ഡലത്തിലൂടെ സഞ്ചരിച്ച് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതി. റിപ്പോർട്ടർ സനകനും അയ്യപ്പദാസും തുറന്ന ജീപ്പിൽ വിശകലനവുമായി പോവുകയായിരുന്നു. ഇതിനിടെ ഇടയെക്കൊന്ന് വണ്ടി നിർത്തി. പിന്നീട് എടുത്തു. ഈ സമയം ജീപ്പിന് പുറകിലെ ഡോർ തുറന്ന് താഴേക്ക് വീഴുകയായിരുന്നു. ഈ ദൃശ്യങ്ങൾ തൽസമയ സംപ്രേഷണമായിരുന്നു.
ജീപ്പിൽ നിന്നും അയ്യപ്പദാസ് റോഡിലേക്ക് തെറിച്ചു വീണു. അപകടമുണ്ടായപ്പോൾ പെട്ടെന്ന് മറ്റ് ദൃശ്യങ്ങളിലേക്ക് മനോരമാ ന്യൂസ് പോയി. അയ്യപ്പദാസ് റോഡിൽ വീഴാതിരിക്കാൻ സനകൻ പിടിച്ചു. പക്ഷേ അത് വിജയിച്ചില്ല. റോഡിൽ വീണു കിടക്കുന്ന അയ്യപ്പദാസിന്റെ ദൃശ്യങ്ങളും ചാനലിൽ സംപ്രേഷണ ചെയതിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചായിരുന്നു അ്‌യപ്പാദസിനെതിരെ സൈബർ പ്രചരണം നടന്നതും.




