- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ വനിതയെ രക്ഷിച്ചത് ദൈവത്തിന്റെ കരങ്ങള്‍; ട്രെയിനില്‍ നിന്നും ഇറങ്ങവേ പ്ലാറ്റഫോമില്‍ വീണ സ്ത്രീക്ക് രക്ഷകനായത് റെയില്‍വെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരന്‍; പാളത്തിലേക്ക് വീഴാതെ അതിവേഗ ഇടപെടലുമായി രാഘവനുണ്ണി; എറണാകുളം നേര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ വൈറലായതോടെ അഭിനന്ദന പ്രവാഹം
ആ വനിതയെ രക്ഷിച്ചത് ദൈവത്തിന്റെ കരങ്ങള്‍
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവേ പ്ലാറ്റ്‌ഫോമില്‍ വീണ യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ഒമ്പതാം തീയ്യതി രാത്രി രണ്ടിനാണ് സംഭവം. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ രാജ്യറാണി എക്‌സ്പ്രസില്‍ വന്നിറങ്ങിയ സ്ത്രീട്രെയിന്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
ട്രെയിനില്‍ നിന്നും ചാറി ഇറങ്ങവേ ഇവര്‍ ട്രെയിനില്‍ നിന്നും ഒരു കൈവിട്ടില്ല. ഇതോടെ പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരന്‍ രാഘവനുണ്ണിയുടെ ഇടപെടലാണ് സ്ത്രീക്ക് രക്ഷയായത്. യുവതി വീഴുന്നത് കണ്ട ഉടനെ രാഘനുണ്ണി ഇടപെടുകയായിരുന്നു. അപ്പോള്‍ തന്നെ അവരെ പിടിച്ചെഴുനേല്‍പ്പിച്ചു അല്ലാത്ത പക്ഷം അവരുടെ കാല്‍ പ്ലാറ്റ്‌ഫോമില്‍ കുടുങ്ങുമായിരുന്നു. രാഘവനുണ്ണിയുടെ ഇടപെടാലാണ് ഒരു ജീവന്‍ രക്ഷിച്ചത്.
അപകടത്തില്‍ നിന്നും അത്ഭുകരമായി രക്ഷപെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ആരോ പോസ്റ്റു ചെയ്തതോടെ ദൃശ്യങ്ങള്‍ വൈറലായി. ഇതോടെ രാഘവനുണ്ണിയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തുവന്നു. 13 വര്‍ഷമായി റെയില്‍വേയില്‍ ഇലക്ട്രിക്കല്‍ ഡിവിഷനില്‍ ജോലി ചെയ്യുകയാണ് പാലക്കാട് പറളി സ്വദേശിയായ രാഘവനുണ്ണി. ഡ്യൂട്ടി കഴിഞ്ഞു മടങ്ങാന്‍ ഒരുങ്ങുകവേയാണ് സംഭവമെന്ന് രാഘവനുണ്ണി പറഞ്ഞു.
പെട്ടന്ന് സാധനങ്ങള്‍ താഴെവെച്ച് അവരെ കയറിപ്പിടിക്കുയാണ് ഉണ്ടായത്. അല്ലാത്ത പക്ഷം അവര്‍ ട്രെയിനിന് അടിയില്‍ പെട്ടുപോകുമായിരുന്നു. ദൃശ്യങ്ങള്‍ കണ്ട് പലരും ആ സ്ത്രീ നന്ദി പറയാതെ പോയെന്ന് കമന്റുകള്‍ ഇട്ടെങ്കിലും അതില്‍ രാഘവനുണ്ണിക്ക് പരിഭവമില്ല. അപ്പോഴത്തെ വെപ്രാളത്തിലാകും അവര്‍ ഗൗനിക്കാതെ പോയതെന്നാകും അദ്ദേഹം പറയുന്നത. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിലെ സന്തോഷവും രാഘവനുണ്ണി പങ്കുവെച്ചു.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് രാഘവനുണ്ണി ജോലി ചെയ്യുന്നത്. വീഡിയോ കണ്ട് നിരവധി പേര്‍ വിളിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.