- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിവേഗം കാലവർഷവും കേരളത്തിൽ
തിരുവനന്തപുരം: കാലവർഷം കേരളത്തിലെത്തി. ഇനിയും അതിശക്തമായ മഴക്കെടുതി നേരിടേണ്ടി വരും. കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് എത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച്ച വരെ വ്യാപകമായി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്്.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തു മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ കാലവർഷമാണ് കേരളത്തിൽ എത്തിച്ചേർന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കാലവർഷത്തിനൊപ്പം തെക്കൻ തമിഴ്‌നാട് തീരത്തുള്ള ചക്രവാതചുഴിയും കേരളത്തിൽ മഴയുടെ കരുത്തു കൂട്ടും. ചെറിയ സമയം കൊണ്ട് കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. കേരളതീരത്ത് ശക്തമായ കാറ്റിനും വ്യാപകമായി ഇടി മിന്നലിനും സാധ്യതയുണ്ട്. വേനൽ മഴ തുടരുന്നതിനിടെയാണ് കാലവർഷം എത്തുന്നത്. ഡാമുകളിൽ അതിവേഗം ജലനിരപ്പ് ഉയർന്നാൽ പ്രതിസന്ധി രൂക്ഷമാകും.
മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും പ്രതീക്ഷിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീര മേഖലയിൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി. മലയോര പ്രദേശത്തേക്കുള്ള യാത്രകൾ ഒഴിവാക്കാനും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലിലേക്കുള്ള പോക്കിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കൊച്ചി, തൃശൂർ തുടങ്ങി പല ജില്ലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴക്കാല പൂർവ്വ ശുചീകരണം നടത്താത്തതിനാൽ ഒറ്റമഴയിൽ കേരളം പ്രതിസന്ധിയിലായി. മഴ തുടർന്നാൽ പ്രതിസന്ധി രൂക്ഷമാകും.
തെക്ക് പടിഞ്ഞാറൻ കാലവർഷമാണ് കേരളത്തിൽ എത്തിയത്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നുണ്ട്. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് നിയന്ത്രണമുണ്ട്. തെക്കൻ കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് നിർദ്ദേശം.
രാജ്യത്തെ വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കും കാലവർഷം നീങ്ങുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വകുപ്പ് പ്രവചിച്ചതിനും ഒരു ദിവസം മുൻപേയാണ് കാലവർഷത്തിന്റെ വരവ്. ഇത്തവണ മെയ് 31ന് കാലവർഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. 2022ൽ മെയ് 29ന് കാലവർഷം എത്തിയിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നു. വേനൽക്കാലത്ത് കേരളത്തിൽ പെയ്തത് 40% അധികമഴയാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് ഒന്നു മുതൽ ജൂൺ 30 വരെയുള്ള കണക്കാണിത്.
സാധാരണ ഈ കാലയളിൽ ശരാശരി 34.74 സെന്റിമീറ്റർ മഴയാണു സംസ്ഥാനത്താകെ ലഭിക്കുക. എന്നാൽ, ഇത്തവണ ശരാശരി 48.57 സെന്റിമീറ്റർ കേരളത്തിൽ പെയ്തു എന്നാണു കണക്കുകൾ പറയുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചൂടിൽ തിളച്ചുമറിഞ്ഞ കേരളം, മെയ് രണ്ടാംവാരത്തിൽ ആരംഭിച്ച വേനൽമഴയോടെയാണു തണുത്തത്. ആലപ്പുഴ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ വൻതോതിൽ അധിക വേനൽമഴ ലഭിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിൽ സാധാരണ പോലെ മഴ പെയ്തപ്പോൾ ഇടുക്കിയിൽ 18% മഴക്കുറവാണ്.