- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാളെ തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും കണ്ണൂരും കാസർഗോഡും യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇനിയുള്ള നാലു ദിവസങ്ങളിൽ കേരളം അതീവ ജാഗ്രതിയിലാകും. മീൻപിടിത്തത്തിനും നിരോധനമുണ്ട്. അതിശക്തമായ കാറ്റിനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് മത്സ്യബന്ധന നിരോധനം.
അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ജൂൺ 21ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 22ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 23ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ (20 ജൂൺ) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയുടെ സാഹചര്യത്തിൽ ഇന്ന് (19 ജൂൺ) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ടാണ്.
കേരള-ലക്ഷ്യദ്വീപ് തീരങ്ങളിൽ ജൂൺ 21, 22 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് (ജൂൺ 20, 22) തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലന്നും കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. ജൂൺ 20, 22 തീയതികളിൽ കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 21നും 22നും കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. റായലസീമക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് അതിശക്ത മഴയ്ക്ക് കാരണം. കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും സഞ്ചാരികൾ പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
മൺസൂൺ ആരംഭിച്ചങ്കെിലും ജൂൺ മാസത്തിൽ രാജ്യത്ത് 20 ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ജൂൺ ഒന്നു മുതൽ 18 വരെയുള്ള കാലയളവിൽ 64.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ശരാശരി 80.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. ജൂൺ പകുതി പിന്നിട്ടിട്ടും മൺസൂണിന്റെ കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ മഴ വരുന്നത്. ഈ സീസണിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. എന്നാൽ എൽനിനോ പ്രതിഭാസം തുടരുന്നതാണ് മഴക്കുറവിന് കാരണമാകുമെന്ന വലിയിരുത്തലുണ്ട്.
മധ്യ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ ചൂട് ഇന്ത്യയിലെ മൺസൂണിനെ ദുർബലപ്പെടുത്തുന്നു. അതേസമയം ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തോടെ ലാ നിന രൂപപ്പെടുമെന്നും ഇതേത്തുടർന്ന് ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.