- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനും ഭാര്യയും നാടുവിട്ടത് നഗരസഭയുടെ പ്രവൃത്തി കാരണം മനം മടുത്തു; വ്യവസായ സ്ഥാപനം പൂട്ടിയതോടെ സാമ്പത്തിക പ്രശ്നങ്ങളുണ്ടായി; ഷീറ്റ് ഇടാൻ നിർദ്ദേശിച്ചത് നഗരസഭ ആരോഗ്യ വിഭാഗം; എന്നിട്ടും ദ്രോഹിച്ചു; വ്യവസായ സ്ഥാപനം പൂട്ടി നാടുവിട്ട വ്യവസായിയെയും ഭാര്യയെയും തലശ്ശേരിയിൽ എത്തി; രാജ് കബീർ പീഡനം പറയുമ്പോൾ
തലശേരി: കണ്ണൂർ: വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ ആകാത്ത വിധം തലശേരി നഗരസഭാ അധികൃതർ ദ്രോഹിച്ചെന്ന് രാജ് കബിർ. രാജ് കബിറിന്റെ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടതോടെ മനംമടുത്ത് രാജ് കബീറും ഭാര്യയും നാട് വിട്ടിരുന്നു. ഇവരെ കോയമ്പത്തൂരിൽ നിന്ന് പൊലീസ് കണ്ടെത്തി തിരിച്ചെത്തിച്ചു. അനധികൃത കൈയേറ്റമാരോപിച്ച് ഫർണിച്ചർ നിർമ്മാണ കമ്പിനി തലശേരി നഗരസഭ അടച്ചുപൂട്ടിയതിനെത്തുടർന്ന് നാടുവിട്ട ദമ്പതികളെ കോയമ്പത്തൂരിലാണ് കണ്ടെത്തിയത്.
താനും ഭാര്യയും നാടുവിട്ടത് നഗരസഭയുടെ പ്രവൃത്തി കാരണമെന്ന് രാജ് കബീർ വിശദീകരിച്ചു. മനം മടുത്തു. വ്യവസായ സ്ഥാപനം പൂട്ടിയതോടെ സാമ്പത്തിക പ്രശ്നങ്ങളുണ്ടായി . വ്യവസായം പൂട്ടിയതോടെ ഇനിയും തുടരാനാകില്ലെന്ന് മനസിലായി. ഹൈക്കോടതി ഉത്തരവ് കാണിച്ചിട്ടും നഗരസഭ അധ്യക്ഷ കനിഞ്ഞില്ല. നീതി കിട്ടിയില്ല. വ്യവസായ മന്ത്രി പി രാജീവും അനുകൂലമായാണ് പെരുമാറിയത്. എന്നാൽ സാഹചര്യം എല്ലാം വിശദീകരിച്ചിട്ടും നഗരസഭാ അധ്യക്ഷ ഗൗനിച്ചില്ല. 34 ദിവസമായി സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. മുന്നോട്ട് പോകാൻ ആകാത്ത സാഹചര്യത്തിൽ എങ്ങനെയാണ് പിഴ അടയ്ക്കുക. ഹൈക്കോടതിയിൽ പോയി പിഴ തുകയുടെ പത്ത് ശതമാനം അടച്ചാൽ മതിയെന്ന ഉത്തരവ് വാങ്ങിയിട്ടും നഗരസഭ പെയർപേഴ്സൺ ക്രൂരമായി പെരുമാറി. സ്ഥാപനം അടച്ചിട്ടതോടെ തൊഴിലാളികളുടെ കുടുംബങ്ങൾ പോലും വഴിയാധാരമായി.
ഷീറ്റ് ഇടാൻ നിർദ്ദേശിച്ചത് നഗരസഭ ആരോഗ്യ വിഭാഗം ആണ്. എന്നിട്ടും ദ്രോഹിച്ചു. നഗരസഭയിൽ കയറി ഇറങ്ങി അപേക്ഷിച്ചിട്ടും നഗരസഭ അധ്യക്ഷയും അധികൃതരും കനിഞ്ഞില്ല. ഒരു മറുപടിയും നൽകിയില്ല. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടയുമായും ബന്ധമില്ലെന്നും ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ലെന്നും എന്നിട്ടും തന്നെ എന്തിനാണ് ഇങ്ങനെ ദ്രോഹിച്ചതെന്നും രാജ് കബീർ ചോദിക്കുന്നു. നഗരസഭയ്ക്ക് എതിരെ കത്തെഴുതി വച്ച് നാട് വിട്ട രാജ് കബീറിന്റേയും ഭാര്യ ശ്രീവിദ്യയുടേയും മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നുള്ള പരിശോധനയിലാണ് ഇവരെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത്. ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ടവർ ലൊക്കേഷൻ പൊലീസിന് ലഭ്യമായി. തുടർന്ന് ഡി ഐ ജി രാഹുൽ ആർ നായരുടെ നിർദ്ദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പൊലീസ് ദമ്പതികളെ കണ്ടെത്തി നാട്ടിലെത്തിക്കുകയായിരുന്നു
പ്രമുഖ ബാലസാഹിത്യകാരനും അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകൻ പാനൂർ താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ (58), ഭാര്യ ശ്രീദിവ്യ (48) എന്നിവരെ കോയമ്പത്തൂരിൽ നിന്നാണ് പാനൂർ പൊലീസ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. ദമ്പതികളെ കാണാതായെന്ന് സഹോദരന്റെ പരാതിയെ തുടർന്നാണ് പാനൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. തലശേരി എരഞ്ഞോളി വ്യവസായ പാർക്കിലാണ് ഇവർ ഫാക്ടറി നടത്തിയിരുന്നത്. പത്തു ജീവനക്കാരുള്ള ഫാക്ടറി നഗരസഭയുടെ സ്ഥലം കൈയേറിയെന്നാരോപിച്ച് അടച്ചുപൂട്ടി നാലു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.
ഇതിനെതിരേ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് തുക ഗഡുക്കളാക്കി അടയ്ക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഉത്തരവുമായി എത്തിയ ദമ്പതികളോട് നഗരസഭാ റവന്യു ഉദ്യോഗസ്ഥരും ഭാരവാഹികളും കയർത്തു സംസാരിച്ചതായി സഹോദരൻ രാജേന്ദ്രൻ തായാട്ട് പാനൂർ പൊലിസിൽ നൽകിയ പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് രാജ് കബീറും ഭാര്യയും നാടുവിട്ടത്. ഇതിനിടെ സംഭവത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് മന്ത്രി റിപ്പോർട്ട് തേടിയത്.
ആന്തൂരിൽ പാർത്ഥാസ് കൺവെൻഷൻ സെന്റർ വ്യവസായ സംരഭകൻ പാറയിൽ സാജന് തുറന്ന് പ്രവർത്തിക്കാൻ നഗരസഭ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അനുമതി നൽകാത്തതിനെ തുടർന്ന് ജീവനൊടുക്കിയത് വൻ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതിനു ശേഷം നിരവധി ദുരനുഭവങ്ങൾ വ്യവസായ സംരഭകർക്ക് നേരിടേണ്ടി വന്നു ഇതിന്റെ തുടർച്ചയായാണ് മികച്ച വ്യവസായ സംരഭകനുള്ള ലൈഫ് അച്ചീവ്മെന്റ് പുരസ്‌കാരം കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയ രാജ് കബീറിനും കുടുംബത്തിനും നേരിടേണ്ടി വന്നത്.
എന്നാൽ വ്യവസായിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഇതിൽ അസ്വാഭാവികതയില്ലെന്നും തലശേരി നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർ അറിയിച്ചു. വ്യവസായിയോട് നഗരസഭ വൈര്യ നിര്യാതന ബുദ്ധിയോടെ പെരുമാറിയിട്ടില്ല. വ്യവസായ സൗഹാർദ്ദ അന്തരീക്ഷമാണ് തലശേരി നഗരസഭയിൽ നില നിൽക്കുന്നതെന്നും നഗരസഭാ ചെയർ പേഴ്സൺ ചുണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ