- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടണലില്‍ ഇടിച്ച് രണ്ടായി പിളര്‍ന്ന ബസിന്റെ കാഴ്ച പോലും ഭയാനകം; അപകടത്തിന് വഴിവെച്ചത് അമിത വേഗത: ടണലില്‍ കുടുങ്ങി പോയ ബസിനെ പുറത്തെടുത്തത് ക്രെയിന്‍ എത്തി: രാജസ്ഥാനില്‍ 12 പേര്‍ മരിച്ച ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയാക്കി ലോക മാധ്യമങ്ങളും
രാജസ്ഥാനില്‍ 12 പേര്‍ മരിച്ച ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയാക്കി ലോക മാധ്യമങ്ങളും
ജെയ്പൂര്‍: രാജസ്ഥാനില്‍ സ്വകാര്യ ബസ് ടണലിലേക്ക് ഇടിച്ചു കയറി രണ്ടായി പിളര്‍ന്നതിന്റെ ഭയാനക ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ലോക മാധ്യമങ്ങളും. 12 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ലോക മാധ്യമങ്ങളിലും ഇടം പിടിച്ചിരിക്കുന്നത്. അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് ടണലിലേക്ക് ഇടിച്ചു കയറി ബസിന്റെ മുന്‍ഭാഗം രണ്ടായി പിളരുക ആയിരുന്നു.
അപകടത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. രണ്ട് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 23 പേര്‍ അതീവ ഗുരുതരമായ പരിക്കുകളുമായി ചികിത്സയിലാണ്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ക്രെയിന്‍ എത്തിയാണ് ബസിനെ ടണലില്‍ നിന്നും പുറത്തെത്തിച്ചത്. മൂന്ന് പേര്‍ ശസ്ത്രക്രിയയ്ക്ക് ഇടയിലാണ് മരിച്ചത്.
സലാസറില്‍ നിന്ന് എത്തിയ ബസാണ് സികാര്‍ ജില്ലയിലെ ലക്ഷ്മണ്‍?ഗഡില്‍ അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഉടനെ തന്നെ ഗവണ്‍മെന്റ് വെല്‍ഫെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 12 പേരുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ജീവന്‍ പൊലിഞ്ഞവര്‍ക്ക് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ അന്ത്യാഞ്ജലി അര്‍പ്പിക്കുകയും. പരിക്കേറ്റവര്‍ക്ക് വിദ?ഗ്ധ ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.