- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ല; 23 വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ആളെ സ്ഥിരമാക്കാനാണ് ആവശ്യപ്പെട്ടത്; ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷനില്ല, പെൻഷൻ അനുവദിക്കണമെന്ന നിർദേശവും നൽകിയിട്ടില്ല; മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ വിശദീകരണവുമായി രാജ് ഭവൻ
തിരുവനന്തപുരം: രാജ്ഭവനിൽ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ വിശദീകരണവുമായി രാജ്ഭവൻ രംഗത്ത്. അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ല. രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശുപാർശ ചെയ്തത്. 23 വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ആളെ സ്ഥിരമാക്കാനാണ് ആവശ്യപ്പെട്ടതെന്നും വിശദീകരണം. ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷനില്ല. പെൻഷൻ അനുവദിക്കണമെന്ന ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും രാജ്ഭവൻ വിശദീകരിക്കുന്നു.
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറിലാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. അഞ്ച് വർഷത്തിൽ താഴെ സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവർത്തകരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഗവർണറുടെ ആവശ്യം പരഗണിച്ച് ഫോട്ടോഗ്രാഫറെ സർക്കാർ സ്ഥിരപ്പെടുത്തിയിരിന്നു. ഗവർണർ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17 നാണ് സർക്കാർ ഉത്തരവിറക്കിയത്.
ഇഷ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്താൻ ശുപാർശകത്ത് നൽകിയ ഗവർണറുടെ നടപടിയിൽ രാഷ്ട്രപതി ഇടപെടണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഭരണഘടനാ വിരുദ്ധമായ നടപടിയിൽ സമാഗ്രാന്വേഷണം നടത്തണമെന്നും ഗവർണർ ജനങ്ങളോട് മാപ്പ് പറയണമെന്നും ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഷിജു ഖാൻ ആവശ്യപ്പെട്ടിരുന്നു. രാജ്ഭവനിൽ കുടുംബശ്രീ വഴി താൽക്കാലിക ജോലിക്കാരെ നിയമിച്ചത് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായ കാലത്തല്ല. ജീവനക്കാരുടെ കുറവു മൂലമാണ് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടതെന്നും രാജ്ഭവൻ വിശദീകരണത്തിൽ പറയുന്നു.
പുതുതായി ഫോട്ടോഗ്രാഫർ തസ്തിക രാജ്ഭവൻ സൃഷ്ടിച്ചിട്ടില്ല. സൈഫർ അസിസ്റ്റന്റ് എന്ന പേരിൽ നേരത്തെ ഒരു തസ്തിക ഉണ്ടായിരുന്നു എന്നും വിശദീകരണക്കുറിപ്പിൽ രാജ്ഭവൻ വ്യക്തമാക്കി. രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 2020 ൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്താണ് പുറത്തു വന്നത്. ആരിഫ് മുഹമ്മദ് ഖാന്റെ പേര് വച്ചുള്ള കത്തിൽ ദരിദ്ര പശ്ചാത്തലമുള്ള, താഴ്ന്ന വേതനമുള്ള 20 കുടുംബശ്രീക്കാരെ ക്രമപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
കുടുംബശ്രീ വഴി നിയമിച്ച 20 പേരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്താനാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കുടുംബശ്രീ വഴി നിയമിതരായി രാജ്ഭവനിൽ ജോലി ചെയ്യുന്ന 45 പേരിൽ 20 പേരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. 2020 ഡിസംബർ 29 നാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തു നൽകിയത്. ഗവർണറുടെ ആവശ്യം പരിഗണിച്ച് ഒരു ഫോട്ടോഗ്രാഫർക്ക്, അത്തരമൊരു തസ്തിക പുതുതായി സൃഷ്ടിച്ച് രാജ്ഭവനിൽ നിയമിച്ച് ഫെബ്രുവരിയിൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഗവർണർ 2020 ൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്താണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കുടുംബശ്രീ വഴി നിയമിച്ച 20 പേരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്താനാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെ ഗവർണർ എതിർക്കുന്നതിനിടെയാണ് കത്ത് പുറത്തു വന്നിട്ടുള്ളത്. കുടുംബശ്രീ വഴി നിയമിതരായി രാജ്ഭവനിൽ ജോലി ചെയ്യുന്ന 45 പേരിൽ 20 പേരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.
അഞ്ച് വർഷത്തിൽ താഴെ മാത്രം സേവനമുള്ളവരെയാണ് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കത്തയച്ചതെന്നാണ് റിപ്പോർട്ട്. രാജ്ഭവനിലെ ഫോട്ടോഗ്രാഫറുടെ സ്ഥിരനിയമനം ആവശ്യപ്പെട്ട് അയച്ച കത്തും പുറത്ത് വന്നു. ഫോട്ടോഗ്രാഫർ പി ദിലീപ് കുമാറിനെ ദീർഘകാലത്തെ സേവന കാലാവധി പരിഗണിച്ച് സ്ഥിരപ്പെടുത്താനാണ് കത്തിൽ ആവശ്യപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ