- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണ്ട നേരിട്ട് കരാർ ഏറ്റെടുത്ത് നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു; ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി; കൊച്ചിയിലെ ജനങ്ങളുടെ ദുരിതത്തിന് മുഖ്യമന്ത്രി നേരിട്ട് ഉത്തരവാദിയെന്ന് രാജീവ് ചന്ദ്രശേഖർ; രണ്ട് പാർട്ടികളും കേരള ജനതയെ പരാജയപ്പെടുത്തിയെന്നും മന്ത്രി
കൊച്ചി: സോണ്ട ഇൻഫ്രാടെക്കിനെ കുരുക്കി വീണ്ടും ഡയറക്ടർ ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇടനിലക്കാരെ ഒഴിവാക്കി സോണ്ട നേരിട്ട് കരാർ ഏറ്റെടുത്ത് നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചെന്നാണ് ശബ്ദരേഖയിൽ സോണ്ട ഡയറക്ടർ ഡെന്നീസ് ഈപ്പൻ പറയുന്നത്. ഇടനിലക്കാരനായിരുന്ന പോളിൻ ആന്റണിയുമായുള്ള ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പേരിൽ കള്ളം പറയുകയായിരുന്നുവെന്നും വിശ്വാസ്യത ഇല്ലാത്ത ഇടനിലക്കാർ പലരേയും ഒഴിവാക്കാനാണ് അങ്ങിനെ ചെയ്തതെന്നും പറഞ്ഞ് ഡെന്നീസ് ഈപ്പൻ തടിയൂരിയിരുന്നു. ഇതോടെ വിഷയത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അടക്കം രംഗത്തുവന്നു.
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കരാർ സിപിഎം നേതാവിന്റെ ബന്ധുവിന്റെ കമ്പനിയായ സോണ്ട ഇന്റർനാഷണലിന് നൽകിയതിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഇടപെട്ടതിന്റെ തെളിവുകൾ പുറത്തായിരിക്കുന്നു! മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് ടെൻഡർ നടപടികൾ ലഘൂകരിച്ചത് വഴി കൊച്ചിയിലെ ജനങ്ങളുടെ ദുരിതത്തിന് ഇതോടെ നേരിട്ട് ഉത്തരവാദിയായിരിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
കുറ്റകൃത്യത്തിൽ സിപിഎമ്മിന്റെ പങ്കാളിയായ കോൺഗ്രസ്സിനെയും ഒഴിവാക്കാനാവില്ല. കോൺഗ്രസ് നേതാവ് വേണുഗോപാലിന്റെ ബന്ധു അസോസിയേറ്റ് ആയ കമ്പനിക്കാണ് സോണ്ട ഇന്റർനാഷണൽ ഉപകരാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ 7 പതിറ്റാണ്ടായി രണ്ട് പാർട്ടികളും കേരളത്തിലെ ജനങ്ങളെ എങ്ങനെയെല്ലാം പരാജയപ്പെടുത്തി എന്നതിന്റെ ഉത്തമോദാഹരണമാണിതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
നേരത്തെ ഇടനിലക്കാരെ ഒഴിവാക്കി സോൺട നേരിട്ട് കരാർ ഏറ്റെടുത്ത് നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചെന്നാണ് ശബ്ദരേഖയിൽ സോൺട ഡയറക്ടർ ഡെന്നീസ് ഈപ്പൻ ശബ്ധരേഖിൽ പറഞ്ഞത്. ഇടനിലക്കാരനായ പോളിൻ ആന്റണിയുമായാണ് സോൺട ഡയറക്ടർ ഡെന്നിസ് ഈപ്പൻ സംസാരിക്കുന്നത്. ഇടനിലക്കാർ വേണ്ടെന്ന് മുഖ്യമന്ത്രി നേരിട്ടറിയിച്ചെന്നാണ് ഡെന്നീസ് ഈപ്പൻ ഈ ഫോൺ സംഭാഷണത്തിൽ പറയുന്നത്. പോളിനും, മറ്റൊരു ഇടനിലക്കാരനായ മോഹൻ വെട്ടത്തും പറഞ്ഞതനുസരിച്ച് പലയിടത്തും പണം നൽകിയെന്നും ഡെന്നീസ് ഈപ്പൻ ശബ്ദരേഖയിൽ വ്യക്തമാക്കുന്നു.
ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി ഡെന്നീസ് ഈപ്പൻ. ഇടനിലക്കാരെ ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ പേരിൽ കള്ളം പറഞ്ഞെന്ന് ഞങ്ങൾക്കയച്ചു തന്ന ശബ്ദരേഖയിൽ ഡെന്നീസ് പറയുന്നു. സോൺടയിൽ മുഴുവൻ തീരുമാനങ്ങൾ എടുക്കുന്നതും രാജ് കുമാർ ചെല്ലപ്പൻ പിള്ളയാണെന്നും ഡെന്നീസ് ഈപ്പൻ വ്യക്തമാക്കി.
അതേസമയം വേസ്റ്റ് ടു എനർജി പ്ലാൻ സംബന്ധിച്ച് സോൺട കമ്പനി പ്രതിനിധി ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ ഞെട്ടിക്കുന്നതെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മിണിയും വ്യക്തമാക്കുകയുണ്ടായി. മുഖ്യമന്ത്രിയെ ഇവർ ഇടനിലക്കാർ വഴി കണ്ടത് അഴിമതിക്ക് ഒത്താശ ചെയ്യാനാണെന്ന് ടോണി ചമ്മണി ആരോപിച്ചു. ഈ പദ്ധതി വഴി 50 കോടിയുടെ അഴിമതി നടന്നുവെന്നും സി ബി ഐ അന്വേഷണം വേണമെന്നും ടോണി ചമ്മിണി ആവശ്യപ്പെട്ടു.
വിവാദ കമ്പനി ഡോൺട ഇൻഫ്രാടെക്കിന് കോഴിക്കോട് വേസ്റ്റ് ടു എനർജി കരാർ നേടിയെടുക്കുന്നതിൽ സർക്കാർ വഴിവിട്ട് സഹായിച്ചതിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നിരുന്നു. ടി കെ ജോസ് ഐ എ എസ് എതിർത്തിട്ടും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് വഴി കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തീരുമാനങ്ങൾ നേടിയെടുക്കാൻ സോൺട ഇൻഫ്രാടെക്കിനായെന്ന് അന്നത്തെ സോൺട പ്രതിനിധി ഡെന്നീസ് ഈപ്പൻ ഇടനിലക്കാരൻ പൗളി ആന്റണിയോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
സോൺട ഇൻഫ്രാടെക്കിന് തുടക്കത്തിൽ തന്നെ ടോം ജോസ് ഐഎഎസിന്റെ സഹായം കിട്ടിയെന്ന് ഇടനിലക്കാരൻ അജിത്ത് കുമാർ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് വെളിപ്പെടുത്തിയത്. ഇതിന് ബലമേകുന്ന ശമ്പ്ദരേഖയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019 ഫെബ്രുവരി മാസം സോണ്ട പ്രതിനിധിയും ജർമ്മനിയിലെ സംഭകനുമായ ഡെന്നീസ് ഈപ്പൻ ഇടനിക്കാരൻ പൗളി ആന്റണിയുമായി സംസാരിച്ച ശബ്ദരേഖയിൽ കമ്പനിക്ക് അനുകൂലമായ രീതിയിൽ സോൺടക്ക് ബാധ്യത വരാത്ത രീതിയിൽ വ്യവസ്ഥകൾ സാധിച്ചെടുത്തുവെന്നും വ്യക്തമാക്കുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ