- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ത്യ എല്ലായിപ്പോഴും സമാധാനം ആഗ്രഹിക്കുന്ന രാഷ്ട്രം; ശത്രുതയോടെ സമീപിച്ചാൽ സൈന്യം തക്കതായ മറുപടി നൽകും; ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പുതിയ ആയുധങ്ങളും സൈന്യത്തിനു പ്രത്യേക പരിശീലനം നൽകി വരുന്നു; ചൈനയ്ക്കും പാക്കിസ്ഥാനും ഒരുപോലെ മുന്നറിയിപ്പു നൽകി രാജ്‌നാഥ് സിങ്
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരുപോലെ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദുരുദ്ദേശ്യമോ ശത്രുതയോ ഉള്ളവരെ ഇന്ത്യ വെറുതെ വിടില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കത്തിനും പാക്കിസ്ഥാന്റെ അതിരുകടന്നുള്ള ഭീകരതയ്ക്കുമിടയിൽ ഇന്ത്യ എല്ലായിപ്പോഴും സമാധാനം ആഗ്രഹിക്കുന്ന രാഷ്ട്രമാണ്. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പുതിയ ആയുധങ്ങളും സൈന്യത്തിനു പ്രത്യേക പരിശീലനം നൽകി വരികയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
77ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. 'നമ്മൾ സമാധാനം തേടുന്നവർ മാത്രമല്ല. നമ്മുടെ പ്രവൃത്തിയിലൂടെ സമാധാനത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതേസമയം ആരെങ്കിലും നമ്മെ ദുരുദ്ദേശ്യത്തോടെയോ ശത്രുതയോടെയോ സമീപിച്ചാൽ നമ്മുടെ സൈന്യം അതിനു തക്കതായ മറുപടി നൽകും.' രാജ്‌നാഥ് സിങ് പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരം നിലനിർത്തുന്നതിലെ സൈനികരുടെ പങ്കിനെ കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. ജീവൻ പണയപ്പെടുത്തി അതിർത്തി സംരക്ഷിക്കുന്ന ധീരജവാന്മാർക്കൊപ്പം രാജ്യം നിൽക്കണമെന്നും പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. ''മികച്ച ആയുധങ്ങളും പരിശീലനവും നൽകുമ്പോഴാണ് സൈന്യത്തിന് അവരുടെ മികവ് തെളിയിക്കാൻ സാധിക്കുന്നത്. ഇത് അവരുടെ മനോധൈര്യം വർധിപ്പിക്കുകയും വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നമ്മുടെ സർക്കാർ രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സൈനികർക്ക് കൂടുതൽ ഉപകരണങ്ങളും പരിശീലനവും നൽകുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല.'' അദ്ദേഹം വ്യക്തമാക്കി.
രാജ്യം 77ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ 140 കോടി ജനങ്ങളും സൈന്യത്തിനൊപ്പമാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ''രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഓക്‌സിജൻ കുറവുള്ള കാർഗിലിലെ മഞ്ഞുമലകളിൽ നിൽക്കുകയായിരിക്കും നിങ്ങൾ. അല്ലെങ്കിൽ ആഴക്കടലിലെ അന്തർവാഹിനികളിലോ ചുട്ടുപൊള്ളുന്ന ഥാർ മരുഭൂമിയിലോ ആയിരിക്കും നിങ്ങൾ. എവിടെയായാലും 144 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ നിങ്ങൾ വസിക്കുന്നു എന്നു പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.'' രാജ്‌നാഥ് സിങ് വ്യക്തമാക്കി.




