- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്നു സൈനികർക്ക് കൂടി വീരമൃത്യു; ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി; ചെങ്കുത്തായ പാറക്കെട്ടുകളുള്ള പ്രദേശത്ത് ഭീകരരെ വധിക്കാൻ ദൗത്യം ഏറ്റെടുത്ത് സൈനികർ
ശ്രീനഗർ ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരർക്കും വെടിയേറ്റതായാണ് വിവരം. ഉച്ചയോടെ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിൽ മൂന്ന് പേരും വൈകീട്ടോടെ വീരചരമം പ്രാപിക്കുകയായിരുന്നു.
പൂഞ്ചിൽ സൈന്യത്തിന്റെ ട്രക്ക് ആക്രമിച്ച് അഞ്ച് സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ഇന്ത്യൻ സൈന്യത്തെ ആക്രമിച്ച സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ എന്നാണ് വിവരം. രജൗരി സെക്ടറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ ഇപ്പോഴും അത്യാസന്ന നില തരണം ചെയ്തിട്ടില്ല.
രജൗരി സെക്ടറിലെ കണ്ടി വനമേഖലയിലാണ് ഭീകരർ ഉണ്ടെന്ന് വിവരം കിട്ടിയത്. രാവലെ ഏഴരയോടെ സൈനിക സംഘം ഇങ്ങോട്ടേക്ക് പുറപ്പെട്ടു. ഒരു ഗുഹക്ക് അകത്ത് ഇവർ ഒളിച്ചുകഴിയുന്നതായി സൈന്യം കണ്ടെത്തി. വലിയതും ചെങ്കുത്തായതുമായ പാറക്കെട്ടുകളുള്ള ഈ പ്രദേശത്ത് ഭീകരരെ കീഴ്‌പ്പെടുത്തുകയെന്ന വളരെ ശ്രമകരമായ ദൗത്യമാണ് സൈനികർ ഏറ്റെടുത്തത്.
#WATCH | Jammu: An encounter has started in the Kandi area of Rajouri. Security forces on the spot.
- ANI (@ANI) May 5, 2023
(Visuals deferred by unspecified time) pic.twitter.com/WGsPJXGh2w
സൈനികർക്ക് വെടിയേറ്റതോടെ കൂടുതൽ സൈനികർ സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉദ്ദംപൂറിലെ സൈനിക ആശുപത്രിയിലേക്കാണ് എത്തിച്ചത്. പ്രാഥമിക വിവരം അനുസരിച്ച് ഭീകരർ ഗുഹയ്ക്ക് അകത്ത് കുടുങ്ങിയ അവസ്ഥയിലാണ്. സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്.
വനത്തിനകത്ത് ഭീകരർ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ സ്ഫോടക വസ്തുക്കൾ സൈന്യത്തിന് നേർക്ക് എറിഞ്ഞു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടു സൈനികർ സംഭവസ്ഥലത്തു വെച്ചു തന്നെ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റവരെ ഉദ്ദംപൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ജമ്മു കശ്മീർ ഡിജിപിയും എഡിജിപിയും കന്തി വനമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ