- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീപിടിത്തമുണ്ടായപ്പോള്‍ ഐസിയുവില്‍ നിന്ന് അതിവേഗം മാറ്റിയില്ല; ആര്‍ക്കും അത്യാഹിതമില്ലെന്ന ആദ്യ വിശദീകരണം; മലയാളി യുവാവിന്റെ മരണ വിവരം മറച്ചുവച്ചു; ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയില്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
മലയാളി യുവാവിന്റെ മരണ വിവരം മറച്ചുവച്ചു; ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ച
ബംഗളൂരു: ബംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ ഐ.സി.യുവില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ച സംഭവത്തില്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം ആവശ്യവപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടക്കം പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലം പുനലൂര്‍ സ്വദേശി സുജയ് പണിക്കര്‍ (34) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മത്തിക്കരയിലെ എം.എസ്. രാമയ്യ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.
ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസതടസ്സമുണ്ടായാണ് യുവാവ് മരിച്ചതെന്നും സുജയിന്റെ ജീവന്‍ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ബന്ധുക്കളുടെ ആരോപണം. യുവാവ് മരിച്ച വിവരം ബന്ധുക്കളെ യഥാസമയം അറിയിക്കാതെ മറച്ചുവച്ചു. തീപിടിത്തം ഉണ്ടായപ്പോള്‍ എത്തിച്ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ മടങ്ങിപ്പോയ ശേഷമാണ് മരണ വിവരം പുറത്തുവിട്ടതെന്നും ആരോപിക്കുന്നു.
ന്യൂമോണിയ ബാധിതനായി ഓക്‌സിജന്‍ ലവല്‍ കുറവാണെന്ന് ആദ്യം ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഐസിയുവില്‍ അഡ്മിറ്റ് ചെയ്തു വെന്റിലേറ്ററിലാക്കി. എക്‌മോ നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആദ്യം ഏഴ് ലക്ഷവും പിന്നീട് പത്ത് ലക്ഷവും ചിലവ് ആകുമെന്ന് പറഞ്ഞു. പിന്നീട് ഇരുപത്തിയഞ്ച് ലക്ഷമാണെന്ന് പറഞ്ഞു. 45 ലക്ഷം രൂപയാകുമെന്നാണ് പിന്നീട് അറിയിച്ചത്. ഏത്ര തുകയായാലും മകന്റെ ജീവന്‍ രക്ഷിക്കണമെന്ന ആവശ്യപ്പെട്ടു. ചികിത്സയില്‍ ആരോഗ്യ സ്ഥിതി ഭേദമായിരുന്നു. ശരീരത്തില്‍ ഘടിപ്പിച്ച ചികിത്സ ഉപകരണങ്ങള്‍ അടക്കം മാറ്റാമെന്നും വീട്ടിലേക്ക് മടങ്ങാമെന്നും മകന്‍ തലേദിവസം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തൊട്ടടുത്ത ദിവസം ഉണ്ടായ അപകടമാണ് മകന്റെ ജീവന്‍ കവര്‍ന്നത്. ഐസിയു വാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ ഓകിസിജന്‍ ട്യൂബില്‍ തിപിടിച്ചിച്ച് ആ ശ്വാസം ശ്വസിക്കേണ്ടി വന്നാണ് മരണം സംഭവിച്ചതെന്നാണ് അച്ഛന്‍ സുജാതന്‍ ആരോപിച്ചത്. അപകടമുണ്ടായ ഉടന്‍ ചോദിച്ചപ്പോള്‍ രോഗി സുരക്ഷിതനാണെന്നായിരുന്നു ആദ്യം അറിയിച്ചതെന്ന് മരിച്ച യുവാവിന്റെ ഭാര്യ രോഹിണി പറഞ്ഞത്. എന്നാല്‍ യുവാവിനെ അപകടമുണ്ടായ ഐസിയുവില്‍ നിന്നും മാറ്റാന്‍ വൈകിയെന്നും അതിന് മുമ്പ് തന്നെ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടുവെന്നും അവര്‍ പറയുന്നു. അപകടം ഉണ്ടായി സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ തമ്മില്‍ മരണം സംഭവിച്ച വിവരം കൈമാറുന്നത് കണ്ടുവെന്നും പറയുന്നു. മുപ്പത്തിയെട്ട് ലക്ഷത്തിന്റെ ചികിത്സ ബില്‍ വന്ന് പകുതിയിലേറെ തുക നല്‍കിയെന്നും പറയുന്നു.
അപകടത്തിന് പിന്നാലെ ശ്വാസതടസം നേരിട്ട യുവാവ് ഉച്ചയ്ക്ക് ഒരു മണിയോടെ മരിച്ചെങ്കിലും വൈകുന്നേരം നാല് മണി വരെ മരണവിവരം മറച്ചുവയ്ക്കുകയായിരുന്നു. മതിയായ ചികിത്സ നല്‍കുന്നതിലടക്കം ഗുരുതര വീഴ്ച വരുത്തി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അനാസ്ഥയുണ്ടായി. യുവാവിന്റെത് കേവലം അപകട മരണമല്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തി ആശുപത്രി അധികൃതര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും മകന്റെ മരണത്തില്‍ നീതി ലഭിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കര്‍ണാടക ഗവര്‍ണര്‍ എന്നിവര്‍ക്ക് അടക്കം പരാതി നല്‍കും.
ഉച്ചക്ക് ഒന്നോടെ ആശുപത്രിയിലെ ഒന്നാം നിലയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ (സി.സി.യു) ആണ് തീപിടിത്തമുണ്ടായത്. തീ അതിവേഗം പടര്‍ന്നത് രോഗികളും കൂട്ടിരിപ്പുകാരുമടക്കമുള്ളവരെ പരിഭ്രാന്തിയിലാക്കി. സി.സി.യുവിലുണ്ടായിരുന്ന 12 രോഗികളെയും ഉടന്‍ ഒഴിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും രോഗികള്‍ സുരക്ഷിതരാണെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ 19 ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഐസിയുവില്‍ ചികിത്സയിലായിരുന്നു സൂരജ്. എക്‌മോ സപ്പോര്‍ട്ടിലാണ് സൂരജിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തീപിടിത്തമുണ്ടായപ്പോള്‍ സൂരജിനെ ഐസിയുവില്‍ നിന്ന് മാറ്റി രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കള്‍ പറഞ്ഞു.
ചികിത്സയ്ക്കായി 35,60,705 ലക്ഷം രൂപയുടെ ബില്ലാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഇതില്‍ 17,05,000 രൂപ ബന്ധുക്കള്‍ ആശുപത്രിയില്‍ അടച്ചിരുന്നു. മൂന്നര ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നല്‍കിയിരുന്നു.
തീപിടുത്തത്തില്‍ അല്ല മരണം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഗ്‌നിശമന സേനയുടെ മൂന്ന് വാഹനങ്ങള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സുജയിന്റെ അച്ഛന്റെ പരാതിയില്‍ ആശുപത്രിക്കെതിരെ സദാശിവനഗര്‍ പൊലീസ് കേസെടുത്തിരുന്നു.