- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കുഴിയടച്ചാൽ ഒരു ജീവനെങ്കിലും രക്ഷിച്ച് കൂടെ..! ആളുകളുടെ നടുവൊടിക്കുന്ന റോഡിലെ കുഴി മൂടിയ റാന്നി എസ് ഐ ശ്രീജിത്തിന്റെ നടപടി സഖാക്കൾക്ക് സുഖിച്ചില്ല; പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കൊച്ചാക്കിയെന്ന് പോലും വിമർശനം; നാട്ടുകാർക്ക് നന്മ ചെയ്യാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പുലിവാല് പിടിച്ച കഥ
റാന്നി: റോഡിലെ കുഴി കേരളത്തിൽ സജീവ ചർച്ചയായ സമയത്താണ് കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ പുറത്തിറങ്ങിയത്. സിനിമയുടെ പ്രമോഷൻ പോസ്റ്റർ ഇറങ്ങിയതാകട്ടെ സഖാക്കൾക്കൊട്ട് സുഖിച്ചതുമില്ല. പോസ്റ്ററിലെ റോഡിലെ കുഴിയെ കുറിച്ചുള്ള പരാമർശം വിവാദമായതോടെ ഇതിനെതിരെ വിമർശനവുമായി സൈബർ സഖാക്കൾ രംഗത്തുവന്നു. എന്തായാലും കിട്ടിയ അവസരം മുതലാക്കി സിനിമ വൻ ഹിറ്റായി. ഇതിനോടകം 50 കോടിയിലേറെ രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട് സിനിമ.
കുഞ്ചാക്കോ സിനിമയെ കുറിച്ചുള്ള വിവാദം അനാവശ്യമായിരുന്നെങ്കിൽ ഇപ്പോൾ നാട്ടുകാർക്ക് നന്മ ചെയ്യാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരും സംഘവും പുലിവാല് പിടിച്ച അവസ്ഥയിലാണ്. റാന്നി എസ്‌ഐ. ശ്രീജിത്ത് ജനാർദനന്റെ നേതൃത്വത്തിൽ റോഡിലെ കുഴി മൂടിയ കാര്യം സൈബറിടത്തിൽ അടക്കം വലുതായി ശ്രദ്ധ നേടിയിരുന്നു. റോഡിലെ കുഴികൾ തുടർച്ചയായി ഗതാഗതക്കുരുക്കിന് കാരണമായതോടെയാണ് പൊതുമരാമത്ത് വകുപ്പിനെ കാത്തുനിൽക്കാതെ പൊലീസുകാർ റോഡിലെ കുഴികൾ മൂടിയത്.
റാന്നി വൺവേ റോഡിൽ എംഎൽഎ. പടിയിലെ കുഴികളാണ് റാന്നി എസ്‌ഐ. ശ്രീജിത്ത് ജനാർദനന്റെ നേതൃത്വത്തിൽ മൂടിയത്. കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയും ഈ ഭാഗത്ത്് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇത് മാമുക്ക് വരെ നീണ്ടിരുന്നു. വൺവേ റോഡിൽ പേട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് നേരേ പോകുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമായതും.
വൺവേയുടെ എതിർദിശയിൽ വരുന്ന വാഹനങ്ങളും ഇട്ടിയപ്പാറയിലൂടെ തിരിച്ചുവിട്ടിട്ടും പ്രശ്നത്തിന് പൂർണ പരിഹാരമായില്ല. ഈ കുഴികളിൽ വാഹനങ്ങൾ വേഗംകുറച്ച് ഇറങ്ങിക്കയറി പോകുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നതായി മനസ്സിലാക്കിയ പൊലീസ് പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ കുഴിയടയ്ക്കാമെന്ന് അവർ അറിയിച്ചു.
ഓണക്കാലമായതിനാൽ തിരക്ക് വർധിക്കുമെന്നതിനാൽ ഇതിനായി കാത്ത് നിൽക്കാതെ തത്കാലം കുഴിയടയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എസ്‌ഐ. ശ്രീജിത്ത് പറഞ്ഞു. മിനിലോറിയിൽ മക്ക് വരുത്തിച്ച്് എസ്‌ഐ.യും ഒപ്പമുണ്ടായിരുന്ന സി.പി.ഒ.മാരായ ഉണ്ണിക്കൃഷ്ണൻ, ഷിന്റോ എന്നിവരും ചേർന്ന് കുഴി അടയ്ക്കുകയായിരുന്നു. കുഴി മൂടിയതോടെ ഇവിടെ നേരത്തേ അനുഭവപ്പെട്ട അത്ര കുരുക്ക് ഇല്ലാതാക്കാനായി.
അതസമയം കുഴിയടക്കുന്ന പൊലീസിന്റെ വീഡിയോയും ചിത്രങ്ങളും സൈബറിടത്തിൽ അടക്കം വൈറലായിരുന്നു. ഇതെന്നാൽ ചിലർക്ക് ഇഷ്ടപ്പെട്ടില്ല. സൈബറിടത്തിലെ സഖാക്കൾ കരുതിത് സർക്കാറിനെ കളിയാക്കുന്ന നടപടിയായി ഇതെന്ന വിധത്തിലായിരുന്നു. മന്ത്രിയെ കൊച്ചാക്കിയെന്ന് പോലുമാണ് ഉയർന്ന വിമർശനം. പൊലീസിന് റോഡിലെ കുഴിയടക്കാൻ എന്ത് അധികാരമെന്ന ചോദ്യവും ഉയർന്നു. ചുരുക്കി പറഞ്ഞാൽ നാട്ടുകാർ കുഴിയിൽ വീണു മരിക്കാതിരിക്കാൻ കൈക്കൊണ്ട നടപടിയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർ പുലിവാല് പിടിച്ചിരിക്കയാണെന്ന് പറയേണ്ടി വരും.
സംഭവത്തിൽ പൊലീസുകാരെ അനുകൂലിച്ചു കൊണ്ടും ചിലർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. കൊച്ചിയിലെ സിവിൽ പൊലീസ് ഓഫീസർ പി എസ് രഘു റാന്നി എസ്‌ഐയെ അനുകൂലിച്ചും പോസ്റ്റിട്ടുണ്ട്. ആ പോസ്റ്റ് ചുവടേ:
ഒരു കുഴിയടച്ചാൽ ഒരു ജീവനെങ്കിലും രക്ഷിച്ച് കൂടെ.......
പത്തനംതിട്ട ജില്ലയിലെ റാന്നി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ജനാർദ്ദനൻ റാന്നി- പുനലൂർ ബൈപാസ് റോഡിലെ വലിയൊരു കുഴി അടച്ചു, അദ്ദേഹത്തിന്റെ സഹപ്രവർത്തകരും കൂടെ നിന്നു.. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ കണ്ടു, മറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പണി പൊലീസ് ചെയ്യുന്നതെന്തിനാണ് എന്ന ചോദ്യവും കണ്ടു.. ചോദ്യങ്ങൾ സ്വാഭാവികമാണ്... മനുഷ്യത്വമുള്ളവർക്കും, സാമൂഹിക പ്രതിബദ്ധതയുള്ളവർക്കും ആ ചോദ്യം മനസ്സിൽ കൊള്ളില്ല.. ജീവന്റെ വില അറിയുന്നവനാണ് പൊലീസുകാരൻ.... വിശക്കുന്ന വയറ് തിരിച്ചറിയുന്നവനാണ് പൊലീസുകാരൻ
കണ്ണീർ തുടയ്ക്കാൻ കഴിവുള്ള കൈയുള്ളവനുമാണ് പൊലീസുകാരൻ.....
സാധാരണക്കാരന്റെ ദൈവമാണ് പൊലീസുകാരൻ....
ഇവിടെ ശ്രീജിത്ത് ജനാർദ്ദനൻ ചെയ്തത് ദൈവീക പ്രവർത്തിയാണ്..
ദൈവം കണ്ടറിഞ്ഞ് ചെയ്യുന്നവനാണ്..
കുറ്റപ്പെടുത്തുന്നവരോട് ഒരു വാക്ക് ...
ഒന്ന് മാറ്റി ചിന്തിച്ചു കൂടെ...
ആ കുഴിയിൽ വീണ് ഒരാൾ മരണപ്പെട്ട്, അയാളുടെ ഇൻക്വസ്റ്റ് നടത്തുന്നതിനെക്കാൾ എളുപ്പമല്ലെ ആ കുഴി മൂടി ഒരാളുടെ ജീവൻ രക്ഷിക്കുന്നത്....
ഒരു ജീവൻ രക്ഷിച്ചാൽ.. വിശക്കുന്ന വയറുട്ടിയാൽ... ദാഹിക്കുന്നവന് ഒരിറക്ക് വെള്ളം നൽകിയാൽ.. അതെല്ലാം ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്..
അത് തിരിച്ചറിയാൻ മനസ്സുള്ളവരുമുണ്ട്, ഇല്ലാത്തവരുമുണ്ട്, അത് ചെയ്യുന്നവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്നവരുമുണ്ട്..
ധർമ്മം കണ്ടറിഞ്ഞ് ചെയ്യുക.....
ധരണാദ് ധർമ്മ ഇത്യാഹ്യ: ധർമോ ധാരയതേ പ്രജാ യസ്മാത് ധാരണ സംയുക്തോ സധർമ്മ ഇതി നിശ്ചിതഃ
കർമ്മം ചെയ്യുക പ്രതിഫലേച്ഛയില്ലാതെ...
കർമണ്യേവാധികാരസ്‌തേ മ ഫലേഷു കദാചന
നല്ലതിനോട് അനുകൂലിക്കുക....
എതിക്കുന്നവരോട്
' ന്നാ താൻ കേസ്‌കൊട്'
രഘു പി എസ്
കൊച്ചി സിറ്റി
മറുനാടന് മലയാളി ബ്യൂറോ