തിരുവനന്തപുരം: സ്റ്റേജിൽ വേടന്റെ റാപ്പ് പരിപാടിക്കിടെ വൻ അപകടം. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പരിപാടി നടക്കുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. കിളിമാനൂരിലാണ് ദാരുണ സംഭവം നടന്നത്.

കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റാണ് മരിച്ചത്. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് അപകടത്തിൽ ദാരുണമായി മരിച്ചത്.

എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം 5മണിയോടെയാണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ യുവാവിനെ എല്ലാവരും ചേർന്ന് കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ചിറയിൽ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്.സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

അതേസമയം, മറ്റൊരു സംഭവത്തിൽ തൃശൂർ പൂരത്തിനിടെ വൈദ്യമേളത്തിനൊപ്പം താളം പിടിച്ച് കാഴ്ചക്കാർ നിൽക്കുമ്പോൾ ഒരു വ്യത്യസ്തമായ കാഴ്ച ആളുകളെ ഞെട്ടിച്ചു. പൂരത്തിനിടയില്‍ റാപ്പര്‍ വേടന് പിന്തുണയുമായി ആരാധകര്‍ എത്തിയതായിരുന്നു സംഭവം നടന്നത്. കുടമാറ്റം നടക്കുന്നതിനിടെയാണ് വേടന് പിന്തുണ നൽകുന്ന പോസ്റ്റർ എടുത്തിയർത്തിയത്. എല്ലാ യുവതലമുറയും ഒരു സ്വരത്തിൽ വേടൻ...വേടൻ...വേടൻ എന്ന് ഉറക്കെ വിളിക്കുകയായിരുന്നു.

കുടമാറ്റ സമയത്താണ് ആള്‍ക്കൂട്ടത്തില്‍ നിന്നും 'വേടന്‍ തുടരു'മെന്ന പോസ്റ്റര്‍ ഉയര്‍ത്തിയത്. ഇതോടെ യുവതലമുറ ഡബിൾ ആവേശത്തിലായി. പൂരത്തിനിടയിലും റാപ്പര്‍ വേടൻ എന്ന മനുഷ്യന് പൂർണ പിന്തുണ നൽകിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകളാണ് പൂരം ആസ്വദിക്കാന്‍ ഒഴുകിയെത്തിയത്.