ഇനി ഇത്തരി റൊമാന്റിക്കാകാം! പ്രണയം തുറന്നു പറയാന്‍ ഇതിലും നല്ല അവസരം ഇനി കിട്ടില്ല; ബാഡ്മിന്റണ്‍ കോര്‍ട്ടിലെ വേറിട്ട പ്രണയകഥ
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: മത്സരത്തിന്റെ വീറും വാശിയും മാത്രമല്ല ഒളിമ്പിക്സിനെ സുന്ദരമാക്കുന്നത്.അവിടെ ജ്വലിക്കുന്ന ദീപം സ്നേഹത്തിന്റെ കരുണയുടെ സാഹോദര്യത്തിന്റെത് കൂടിയാണ്.ഇപ്പോഴിത പാരീസില്‍ തന്റെ ഉള്ളിലെ പ്രണയത്തെ തുറന്നുകാട്ടിയ അപൂര്‍വ്വ വിവാഹാഭ്യര്‍ത്ഥന രംഗത്തിനും അതേ ദീപത്തെ സാക്ഷിയായി.പാരീസ് ഒളിമ്പിക്സിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്നുമാണ് ഈ വേട്ടറിട്ട പ്രണയം പൂവണിഞ്ഞത്.
ലാ ചാപ്പെല്‍ അരീനയിലായിരുന്നു സംഭവം. വെള്ളിയാഴ്ച ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ വിജയിച്ചത് ചൈനീസ് താരങ്ങളായ ഹുവാങ് യാക്വിയോങ്-ഷെങ് സി വെ സഖ്യമായിരുന്നു.സമ്മാനദാനത്തിനുപിന്നാലെ കഴുത്തില്‍ മെഡലണിഞ്ഞ്,കാണികളെ അഭിവാദ്യം ചെയ്യുകയായിരുന്നു യാക്വിയോങ്. അതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടായത്.ചൈനയുടെ തന്നെ ഒളിമ്പിക് ടീമിലെ അംഗവും യാക്വിയോങ്ങിന്റെ ഫ്രണ്ടുമായ ലിയു യുചെന്‍ മുന്നോട്ടുവരുന്നു.യാക്വിയോങ്ങിന് ആദ്യം സംഭവം ഒന്നും മനസിലായില്ല.
പിന്നാലെയത യുചെന്‍ തന്റെ കൈയിലുള്ള ബൊക്കെ നീട്ടിയശേഷം യാക്വിയോങ്ങിന്റെ മുന്നില്‍ മുട്ടുകുത്തിനില്‍ക്കുന്നു.ഒന്നും നോക്കിയില്ല..പോക്കറ്റില്‍ നിന്ന് ഒരു ഡയമണ്ട് മോതിരമെടുത്ത്, യാക്വിയോങ്ങിനുനേരെ നീട്ടി.ഇ വേറിട്ട വിവാഭ്യര്ത്ഥനയെ നിറഞ്ഞ കരഘോഷത്തോടെയാണ് കാണികള്‍ പിന്തുണച്ചതും ആഘോഷമാക്കിയതും.അപ്രതീക്ഷിത സംഭവത്തില്‍ വിതുമ്പിക്കൊണ്ടാണ് യാക്വിയോങ് കൈനീട്ടിയത്.ചുറ്റുമുള്ള ആര്‍പ്പുവിളികള്‍ക്കിടയില്‍ ലിയു ആ മോതിരം തന്റെ പ്രണയിനിയുടെ വിരലിലണിഞ്ഞു.
ലോകത്തില്‍ തന്നെ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും മത്സരത്തന് ഫോട്ടോയെടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫറുമാരുടെ ക്യാമറ ഇങ്ങനെ ഒരു നിമിഷത്തിന് സാക്ഷിയാകുന്നത്.ക്യാമറയുടെ ഫ്ളാഷില്‍ ആ രംഗം മിന്നിത്തെളിഞ്ഞു.ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് താരവും ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ ജേതാവുമാണ് ലിയു.
ഇതിനുമുമ്പും ഒളിമ്പിക് വില്ലേജില്‍ ഇതുപോലൊരു വിവാഹാഭ്യര്‍ഥന നടന്നിരുന്നു.അത് പക്ഷെ കളിക്കളത്തില്‍ അല്ല.സിയന് നദിയുടെ പശ്ചാത്തലത്തിലായിരുന്നു ആ പ്രൊപോസല്‍.അര്‍ജന്റീനയില്‍ നിന്നുള്ള പുരുഷ ഹാന്‍ഡ്ബോള്‍ ടീമംഗമായ പാബ്ലോ സിമോനറ്റാണ്, വനിത ഹോക്കി ടീമംഗമായ മരിയ കാംപോയിയെ പ്രൊപോസ് ചെയ്തത്.രണ്ടുപേരും 2015 മുതല്‍ പ്രണയത്തിലായിരുന്നു.2016-ലെ റിയോ സമ്മര്‍ ഒളിമ്പിക്സിലും ഇരുവരും പങ്കെടുത്തിരുന്നു.അന്ന് പക്ഷെ ഔദ്യോഗിക ചടങ്ങൊക്കെ പൂര്‍ത്തിയായ ശേഷമായിരുന്നു വിവാഹാഭ്യര്‍ഥന നടത്തിയത്.ജൂലായ് 26-ന് ഒളിമ്പിക് ഉദ്ഘാടനചടങ്ങിനോട് അനുബന്ധിച്ചായിരുന്നു ഇത്.