- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ കാറോടിച്ച് പ്രശ്‌നം ഉണ്ടാക്കിയ റസീനയുടെ പരാക്രമം വീണ്ടും; തലശേരിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ; പന്തക്കൽ സംഭവത്തിന് ശേഷം പൊലീസിന് തലവേദനയായി യുവതി
കണ്ണൂർ: കണ്ണൂർ മാഹിയിൽ മദ്യലഹരിയിൽ കാർ ഓടിച്ച് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരുക്കേൽപ്പിച്ച റസീന(29) വീണ്ടും അതിക്രമം കാട്ടി. ഇത്തവണ തലശേരി സ്വകാര്യ ആശുപത്രിയിലാണ് പ്രശ്‌നം ഉണ്ടാക്കിയത്. മദ്യലഹരിയിൽ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും ചെയ്യുന്ന റസീനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നുണ്ട്.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസാണ് ഇവരെ പറഞ്ഞുവിട്ടത്. പന്തക്കൽ സംഭവത്തിനു ശേഷം ദിവസങ്ങൾ പിന്നിട്ടപ്പോൾ റസീന ഇതിനു സമാനമായി മറ്റൊരിടത്തു നിന്നും വാഹനമോടിച്ചു പ്രശ്നമുണ്ടാക്കിയിരുന്നു. ഇതോടെ പൊലീസിന് തീരാതലവേദനയായിരിക്കുകയാണ് യുവതി.
രണ്ടുമാസം മുൻപാണ് പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപം മദ്യലഹരിയിൽ കാറോടിച്ച റസീന ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിലിടിച്ച് തെറിപ്പിച്ചത്. ൂഴിക്കരയിലെ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞാണ് ദമ്പതികൾക്കും കുട്ടിക്കും പരുക്കേറ്റത്. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി എത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. അപകടകാരണം തിരക്കിയ ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോണും റസീന എറിഞ്ഞുടച്ചു. സംഭ സ്ഥലത്തേക്ക് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തിരുന്നു.
അന്നു റസീനയ്ക്കെതിരെ പൊലിസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടന്നത്. ആശുപത്രിയിലെ റിസപക്ഷൻ കൗണ്ടറിലും ചികിത്സാ മുറികളിലും കയറി ജീവനക്കാരോട് കയർക്കുകയും ഉപകരണങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന റസീനയുടെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്