- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തന്നെക്കാള്‍ ഇരട്ടിയിലധികം പ്രായമുള്ള ആളോട് തോന്നിയ സ്നേഹം; സ്ഥിരമായി കണ്ടും സംസരിച്ചും ബന്ധം കൂടുതല്‍ വളര്‍ന്നു; ഇരുവര്‍ക്കും വിട്ടുപിരിയാന്‍ കഴിയാത്തവിധം അടുത്തപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്; ഇത് അവിശ്വസനീയമായ പ്രണയകഥ
ലക്നൗ: പ്രണയത്തിന് പ്രായമോ ജാതിയോ തടസ്സമല്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്ന ഒരു സംഭവം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നു. സഹോദരിയുടെ 55 വയസ്സുള്ള ഭർത്താവിനെ 18 വയസ്സുള്ള പെൺകുട്ടി വിവാഹം കഴിച്ചതാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കുട്ടിക്കാലം മുതൽ പരിചയമുണ്ടായിരുന്ന ഇദ്ദേഹത്തോടുള്ള ഇഷ്ടം പ്രണയമായി വളരുകയും, 18 വയസ്സിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഉത്തർപ്രദേശിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്.
തന്റെ ഭർത്താവിന് പ്രായക്കൂടുതൽ തോന്നുന്നില്ലെന്നും, മറിച്ച് പക്വതയാണ് അദ്ദേഹത്തിലുള്ളതെന്നും യുവതി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. രോഗശയ്യയിലായിരുന്ന സഹോദരിയെ പരിചരിക്കുന്നതിനിടെയാണ് തനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയതെന്നും യുവതി വ്യക്തമാക്കി. സഹോദരിയുടെ വീട്ടിൽ സ്ഥിരമായി പോയിരുന്ന സമയത്ത് അടുത്തിടപഴകിയതോടെയാണ് ഇരുവരും പ്രണയത്തിലായത്. ഈ ബന്ധം വിവാഹത്തിലെത്തുകയായിരുന്നു.
പ്രായവ്യത്യാസത്തെ പരിഹസിക്കുന്നവരോട് പ്രായം ഒരു പ്രശ്നമല്ലെന്ന് യുവതി പുഞ്ചിരിയോടെ മറുപടി നൽകുന്നു. "എന്റെ കാഴ്ചപ്പാടിൽ അദ്ദേഹത്തിന് പ്രായം തോന്നുന്നില്ല. വെള്ള മുടി മാറ്റിവെച്ച് പല്ല് വൃത്തിയാക്കിയാൽ അദ്ദേഹം കൂടുതൽ സുന്ദരനാകും," യുവതി കൂട്ടിച്ചേർത്തു.
ഈ അഭിമുഖം വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രണയം അന്ധമാണെന്നും, സഹോദരിയുടെ ഭർത്താവുമായി വിവാഹം കഴിച്ച പെൺകുട്ടിയുടെ മൂത്ത സഹോദരിയുടെ പ്രായമെത്രയായിരിക്കുമെന്നും തുടങ്ങി പലതരത്തിലുള്ള കമന്റുകളാണ് പ്രചരിക്കുന്നത്.




