ആലപ്പുഴ: രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരെ ചോദ്യംചെയ്ത് വിട്ടയച്ച് എക്സൈസ് നടപടിക്കിടെ പൊതു സമൂഹം ചര്‍ച്ചയാക്കുന്നത് 'റിയല്‍ മീറ്റ്' എന്ന പ്രയോഗം. ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയുമായി പരിചയമെന്നും 'റിയല്‍മീറ്റ്' എന്നാണ് ഈ ഇടപാടിനെ വിശേഷിപ്പിക്കാറുള്ളതെന്നും സൗമ്യ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം സൗമ്യ മാധ്യമങ്ങളോട് നിഷേധിച്ചു. 'റിയല്‍മീറ്റ്' എന്നത് എന്താണെന്ന് അറിയില്ലെന്നും അങ്ങനെയൊരു പദം കേട്ടിട്ടില്ലെന്നുമായിരുന്നു സൗമ്യയുടെ മറുപടി. ഓണ്‍ലൈനിലൂടെ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചതിന് ശേഷം ലൈംഗിക ആവശ്യങ്ങള്‍ക്കായി നേരിട്ട് കണ്ടുമുട്ടുന്ന രീതിക്ക് പറയുന്ന പേരാണ് റിയല്‍ മീറ്റ്. റിയല്‍ മീറ്റിന് മുമ്പായി ഓണ്‍ലൈനിലൂടെ സംസാരിച്ച് സ്ഥലം, സമയം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉറപ്പിക്കും. ഇതിന് ശേഷമാണ് നേരിട്ട് കണ്ടുമുട്ടുന്നത്. ആവശ്യക്കാരെ കണ്ടെത്തുന്നതും ഓണ്‍ലൈനിലൂടെ തന്നെയാണ്. എന്നാല്‍ ഇതുമായി തനിക്ക് ബന്ധമില്ലെന്നാണ് സൗമ്യ പരസ്യമായി പറയുന്നത്. നിലവില്‍ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതേസമയം, ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ, മോഡല്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കെ.സൗമ്യക്ക് തസ്ലീമ സുല്‍ത്താനയുമായി വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്നതായി സ്ഥീരികരിക്കുന്നുണ്ട് എക്സൈസ് അന്വേഷണ സംഘം. തസ്ലിമയെ ദീര്‍ഘകാലമായി അറിയാമെന്നും മറ്റിടപാടുകള്‍ നടത്തുന്നതിനുള്ള കമ്മിഷനാണ് തസ്ലിമ നല്‍കുന്നതെന്നും സൗമ്യ മൊഴി നല്‍കിയെന്നും പറയുന്നു. റിയല്‍ മീറ്റ് എന്നാണ് ഇത്തരം ഇടപാടുകളെ വിശേഷിപ്പിക്കുന്നതെന്നും സൗമ്യ വെളിപ്പെടുത്തിയെന്നാണ് മംഗളത്തിന്റെ റിപ്പോര്‍ട്ട്.. തസ്ലിമയുമായി അഞ്ചുവര്‍ഷത്തെ പരിചയമുണ്ട്. നടന്‍മാരായ ഷൈന്‍ ടോം, ശ്രീനാഥ് ഭാസി എന്നിവര്‍ സുഹൃത്തുക്കളാണ്. ലഹരി ഇടപാടില്‍ ഇവര്‍ക്കും തനിക്കും ബന്ധമില്ലെന്നും സൗമ്യ അറിയിച്ചു. തസ്ലിമ സുഹൃത്താണെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും സൗമ്യ ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ പറഞ്ഞിരുന്നു. പാലക്കാട് കണ്ണാടി സ്വദേശിയായ സൗമ്യ ആദ്യം നാട്ടില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തി. അന്നത്തെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി മോഡലിങ്ങിലേക്ക് കടന്നതോടെ കൊച്ചിയിലേക്ക് പ്രവര്‍ത്തനം മാറി. സൗമ്യയുടെ പേരില്‍ രണ്ട് കഞ്ചാവ് കേസുകള്‍ പാലക്കാട്ടുള്ളതായി വ്യക്തമായിട്ടുണ്ടെന്നും മംഗളം പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന സൗമ്യയുടെ റീല്‍സുകള്‍ക്ക് ആരാധകരേറെയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന ഇവര്‍ പരസ്യമായി പുക വലിക്കുന്ന നിരവധി റീല്‍സുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പമാണ് റിയല്‍ മീറ്റ് ചര്‍ച്ച. എന്നാല്‍ ഇത് സൗമ്യ നിഷേധിക്കുകയും ചെയ്യുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്‌സൈസിന് മുന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല് മോഡല്‍ സൗമ്യ നടത്തിയെന്ന് മാധ്യമവും റിപ്പോര്‍ട്ട് ചെയ്യുന്നു. തസ്ലീമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയല്‍ മീറ്റി'നുള്ള കമീഷനെന്ന് സൗമ്യ ചോദ്യചെയ്യലില്‍ മൊഴി നല്‍കിയെന്ന് തന്നെയാണ് മാധ്യമവും പറയുന്നു. 'റിയല്‍ മീറ്റ്' എന്നത് ലൈംഗിക ഇടപാടിന് ഇവര്‍ ഉപയോഗിക്കുന്ന വാക്കാണെന്നും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തസ്ലീമയെ അറിയാമെന്നും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. നടന്മാരായ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയേയും അറിയാമെന്നും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും സൗമ്യ വ്യക്തമാക്കി. എന്നാല്‍, എക്‌സൈസ് ഇവരുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

തിങ്കളാഴ്ച രാവിലെയാണ് നടന്മാരും മോഡലും ആലപ്പുഴ എക്സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായത്. മണിക്കൂറുകള്‍നീണ്ട ചോദ്യംചെയ്യലിന് ശേഷം രാത്രിയോടെയാണ് മൂവരെയും വിട്ടയച്ചത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതികളിലൊരാളും ലഹരിക്കടത്തുകാരിയുമായ തസ്ലിമ സുല്‍ത്താനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് മൂവരെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. എഅതിനിടെ, ഷൈന്‍ ടോം ചാക്കോ ലഹരിവിമുക്ത ചികിത്സ ആരംഭിച്ചതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. ഷൈന്‍ മയക്കുമരുന്നിന് അടിമയാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഇതില്‍നിന്ന് മോചനം വേണമെന്നും ഷൈന്‍ എക്സൈസിനോട് പറഞ്ഞു. തുടര്‍ന്ന് എക്സൈസിന്റെ മേല്‍നോട്ടത്തില്‍ തന്നെ ഷൈനിനെ ലഹരി വിമുക്ത ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. തസ്ലിമ സുല്‍ത്താനയെ പരിചയം മാത്രമേയുള്ളൂവെന്ന് മോഡലായ സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു. തസ്ലിമയുമായി സാമ്പത്തിക ഇടപാടുകളോ മറ്റു ഇടപാടുകളോ ഇല്ലായെന്നും സൗമ്യ ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു. തസ്ലിമയുമായി പരിചയം മാത്രമാണുള്ളത്. ലഹരി ഇടപാടോ സാമ്പത്തിക ഇടപാടോ ഇല്ല. നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും അറിയാം. നടന്മാരുമായി സൗഹൃദമുണ്ട്. തസ്ലിമയുമായുള്ള ബന്ധവും എക്സൈസ് ചോദിച്ചു. ഇനി വിളിപ്പിക്കുമ്പോള്‍ വരണമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും സൗമ്യ പ്രതികരിച്ചു. ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുല്‍ത്താന. ഈ കേസില്‍ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്‌സൈസിന്റെ പിടിയിലായിരുന്നു. റിസോര്‍ട്ടില്‍ ലഹരി ഇടപാടിന് എത്തിയപ്പോള്‍ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്‌സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്ക് ലഹരി എത്തിച്ചുനല്‍കാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു. തസ്ലിമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹര്‍ജി പിന്‍വലിച്ചിരുന്നു.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് , മോഡലായ കെ. സൗമ്യ എന്നിവരെ വിശദമായാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി മൂവരും അഭിഭാഷകര്‍ക്കും ചില സുഹൃത്തുക്കള്‍ക്കുമൊപ്പം വളരെ നേരത്തെ തന്നെ എക്സൈസ്. ഓഫീസിലെത്തി. മാധ്യമങ്ങളോട് കേസിനെപ്പറ്റിയോ ചോദ്യം ചെയ്യലിനെക്കുറിച്ചോ പ്രതികരിക്കാന്‍ നടന്‍മാര്‍ തയാറായില്ല. ലഹരി മുക്ത കേന്ദ്രത്തില്‍ ഷൈന്‍ ടോം ചാക്കോ ചികില്‍സ തേടുന്നതിന്റെ രേഖകള്‍ മാതാപിതാക്കള്‍ ഹാജരാക്കി. നാളെ ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജിന്റോ , സിനിമ നിര്‍മാതാവിന്റെ സഹായി ജോഷി എന്നിവരെയും ചോദ്യം ചെയ്യും. എല്ലാകാര്യങ്ങളും ചോദിച്ചറിയുമെന്നും എല്ലാ വിവരങ്ങളും ശേഖരിച്ചശേഷമേ വിട്ടയക്കൂ എന്നും അന്വേഷണ സംഘത്തലവനായ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എസ് അശോക് കുമാര്‍ പറഞ്ഞു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ ഇവരുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ലഹരിക്ക് വേണ്ടിയാണോ എന്നതില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍. പ്രത്യേക ചോദ്യാവലി തയറാക്കിയാണ് ചോദ്യം ചെയ്തത്. ആവശ്യപ്പെട്ടതിലും നേരത്തെയാണ് മൂവരും എക്‌സൈസ് ഓഫീസിലെത്തിയത്. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകാനായിരുന്നു മൂവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, ഷൈന്‍ ടോം ചാക്കോ 7.35 നും ശ്രീനാഥ് ഭാസി 8.10 നും സൗമ്യ 8.30 നും എക്‌സൈസ് ഓഫീസിലെത്തി.

ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ഒപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയത്. ബെംഗളൂരുവില്‍ നിന്നും രാവിലെ വിമാനം മാര്‍ഗ്ഗമാണ് ഷൈന്‍ കൊച്ചിയില്‍ എത്തിയത്. താന്‍ ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണെന്നും ഒരു മണിക്കൂര്‍ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈന്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്.