- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇപിയെ ഇകഴ്ത്തിയും പിജെയെ വാഴ്ത്തിയും റെഡ് ആർമിയും പോരാളി ഷാജിയും
തിരുവനന്തപുരം: ഇ പി ജയരാജന്റെ ബിജെപി രംഗപ്രവേശന വിവാദത്തെ തുടർന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിനായി തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്. യോഗത്തിൽ ഇ.പി ജയരാജൻ പങ്കെടുത്തേക്കില്ല. മകന്റെ ഫ്‌ളാറ്റിൽ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയും, അത് പാർട്ടിയെ അറിയിക്കാതിരുന്നതുമാണ് ജയരാജന് വിനയായത്.
ഈ പശ്ചാത്തലത്തിൽ ഇ പിയെ പരോക്ഷമായി ഇകഴ്‌ത്തുകയും, പി ജയരാജനെ വാഴ്‌ത്തുകയും ചെയ്യുന്ന പോസ്റ്റുകൾ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടു. പി.ജയരാജൻ ഫാൻസായ റെഡ് ആർമിയും പോരാളി ഷാജിയുമാണ് താരതമ്യ പഠനവുമായി രംഗത്തെത്തിയത്. കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന വരികളുമായി റെഡ് വൊളന്റിയർമാരെ നോക്കി പി.ജയരാജൻ നിൽക്കുന്ന ചിത്രനാണ് രണ്ടു പേജുകളിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയാവാൻ വരെ യോഗ്യതയുള്ള നേതാവ് എന്ന തരത്തിൽ പോസ്റ്റിന് കമന്റുകളും വരുന്നുണ്ട്.
ചില കമന്റുകൾ:
അദ്ദേഹവുമായിട്ടുള്ള ഇന്റർവ്യൂ കണ്ടാൽ ഇത്ര വ്യക്തമായി സംസാരിക്കാൻ കഴിവുള്ള ഒരു കമ്മ്യൂണിസ്റ്റ് കാരനും കേരളത്തിലില്ലായെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.സ. പിണറായി വിജയൻ പോലും സ.പി ജയരാജന്റെ അയൽ വക്കത്തു വരില്ല
മക്കൾ രാഷ്ട്രീയം പാർട്ടിയിൽ ഇല്ല മക്കളെ സംഘടന സ്ഥാനങ്ങളിൽ കൊണ്ട് വന്നില്ല പക്ഷെ നേതാവ് അവരുടെ പദവി ഉപയോഗപ്പെടുത്തി മക്കളുടെ ബിസ്സിനസ്സ് സഹായിക്കുന്നതും തെറ്റ് അല്ലെ. നേതാക്കളുടെ മക്കൾ അവരും വ്യത്യസ്തരായ വ്യക്തികൾ ആണ് അവർക്ക് സ്വന്തമായി ബിസിനസ് നടത്തട്ടെ , ബിസ്സിനസ് പാർട്ണർ മാർ വിവിധ ആശയങ്ങളിൽ വിശ്വസിക്കുന്നവൻ ആയിരിക്കും അത് അതിന്റെ വഴിക്ക് പോകട്ടെ
ഒരു നേതാവ് മാത്രം പല സന്ദർഭങ്ങളിൽ പാർട്ടിയെ പ്രതിരോധത്തിൽ ആകുന്നത് എന്തുകൊണ്ട് ഒന്നുകിൽ കുടുംബവും ഒത്ത് ബിസ്സിനസ്സ് അല്ലെങ്കിൽ സംഘടന ചട്ടക്കൂടിൽ ഒതുങ്ങി നിന്ന് പൊതു പ്രവർത്തനം നടത്തുക രണ്ടും ഒന്നിച്ചു കൊണ്ട് പോകുന്നതാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന വിഷയം എന്നാതാണ് യാഥാർത്ഥ്യം (നിസ്വാർത്ഥ പൊതു പ്രവർത്തനം എന്നതു മുഴുവൻ സമയ പ്രവർത്തകരായ നേതാക്കളുടെ കാര്യത്തിൽ ഇല്ല എന്നത് മറ്റൊരു സത്യം ഏതെങ്കിലും തരത്തിൽ വരുമാനം ഉറപ്പിച്ച ശേഷം പാർട്ടി പണി ചെയ്യുകയാണ് ഇപ്പോഴത്തെ രീതി)
ജോലി കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയം വിശ്രമം ഇല്ലാതെ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന സാധാരണ പ്രവര്ത്തകര് ഉണ്ട് അവരെ ആണ് പൊതു പ്രവര്ത്തകര് എന്ന് വിളിക്കേണ്ടത്
അവർക്കില്ലാത്ത തൊന്ന്
പി ജെയ്ക്കുണ്ട്. അത് ബോധമാണ്
ആദർശമാണ്.ലളിത ജീവിതമാണ്. വർഗ സ്‌നേഹമാണ് അതില്ലാത്തവർ ഫ്‌ളാറ്റുകളിൽ ചർച്ച നടത്തട്ടെ
പോരാളി ഷാജി രണ്ടുദിവസം മുമ്പിട്ട പോസ്റ്റ്:
പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നതാണ് നാട്ടുനടപ്പ്.....
ബിജെപിയുടെ ക്ഷണം സ്വീകരിച്ചോ എന്നതല്ല പ്രശ്‌നം. അവരുമായുള്ള കൂടിക്കാഴ്ച പോലും ഒഴിവാക്കണമായിരുന്നു..പിന്നെ അത്തരം ഒരു കൂടിക്കാഴ്ച സ്ഥിരീകരിക്കാൻ അങ്ങേക്ക് പ്രധാനപ്പെട്ട ഈ തെരഞ്ഞെടുപ്പ് ദിവസമല്ലാതെ വേറൊരു ദിവസം കിട്ടിയില്ല എന്നതും അങ്ങയുടെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും വലിയ തെറ്റ് തന്നെയാണ്.
......
സഖാവിനോട് ഉള്ള ബഹുമാനം നിലനിർത്തി കൊണ്ട് പറയട്ടെ. സഖാവ് പാർട്ടിക്ക് ആവശ്യത്തിൽ അധികം തലവേദന ഉണ്ടാക്കിയിട്ടുണ്ട്....ഓർമ്മ വേണം....
.....
Why do they come after you?
Why don't they go to others....?
Whether you have accepted their offer or not, is not a big issue right now.. But, it is really shocking to hear that there was a face to face talk on something or related to something..
You should have avoided it..
You should have avoided it......
വ്യക്തിപൂജ ആരോപണത്തിൽ ജയരാജനെ വലച്ച പി ജ ആർമി
'ചെഞ്ചോരപ്പൊൻ കതിരല്ലേ, ചെമ്മണ്ണിൻ മാനം കാക്കും, നന്മതൻ പൂമരമല്ലോ, കണ്ണൂരിന്റെ താരകമല്ലേ, ജയജയരാജൻ, ധീരസഖാവ്'- ആരാധകർ പാട്ടും കവിതയുമൊക്കെയായി ജയരാജനെ പുകഴ്‌ത്തിയപ്പോൾ പാർട്ടിയിൽ സംശയങ്ങൾ തുടങ്ങി. പലരുടെയും ഈഗോ പ്രവർത്തിച്ചു. പി.ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു പി.ജെ.ആർമി തങ്ങളുടെ പ്രിയ സഖാവിന്റെ അപദാനങ്ങൾ കുറിച്ചത്. ഇപ്പോൾ പി ജെ ആർമി റെഡ് ആർമി ആയി മാറി. പോരാളി ഷാജിയും ശക്തമായ പിജെ ആരാധക കൂട്ടമാണ്.
പോരാളി ഷാജി പേജിന് മൂന്നു ലക്ഷത്തിലേറപ്പേരും റെഡ് ആർമിക്ക് ഒരു ലക്ഷത്തോളം പേരും ഫോളോവർമാരായുണ്ട്.
2017 നവംബർ 13ന് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഉന്നത നേതാക്കളുടെ ഉൾപ്പടെ വിമർശനം പി ജയരാജൻ ഏറ്റുവാങ്ങേണ്ടിവന്നു. വ്യക്തിപൂജ ഒരിക്കലും അനുവദിക്കാനാകില്ലെന്ന നിലപാടാണ് ഇക്കാര്യത്തിൽ സംസ്ഥാനനേതൃത്വം കൈക്കൊണ്ടത്. എന്നാൽ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കാനാണ് പിജെ ഇഷ്ടപ്പെട്ടത്. എന്നെ വളർത്തിയ പാർട്ടിക്ക് ശാസിക്കാനും അധികാരമുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
പി ശശിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച സഖാവ് സികെപി പത്മനാഭനെ ജയരാജൻ പിന്തുണച്ചതും സംസ്ഥാന നേതൃത്വത്തിന്റെ കണ്ണിലെ കരടാൻ ഇടയാക്കി. ഇതിനിടെയാണ് ലോകസ്ഭാ തെരഞ്ഞെടുപ്പ് വരുന്നത്്. ശബരിമല വിഷയത്തിലടക്കം സംസ്ഥാന സർക്കാറിനെതിരെ വികാരം കത്തിനിൽക്കുകയും, രാഹുൽ ഗാന്ധി തരംഗം നിലനിൽക്കുകയും ചെയ്യുന്ന സമയത്ത് വടകരയിൽ പി ജയരാജനെ പാർട്ടി സ്ഥാനാർത്ഥിയാക്കി. ഇതിന്റെ പേരിൽ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ എം വി ജയരാജൻ രായ്ക്കുരാമാനം സെക്രട്ടറിയായി. കുറച്ചുകാലം ആക്്റ്റിങ്ങ് സെക്രട്ടറിയായി നിൽക്കാനുള്ള മാന്യതപോലും ഉണ്ടായില്ല. പാർട്ടി നേതൃത്വത്തെ സംബന്ധിച്ച് ഒരുവെടിക്ക് രണ്ട് പക്ഷി എന്നപോലെയായിരുന്നു കാര്യങ്ങൾ. ജയരാജൻ വടകരയിൽ തോറ്റു. അദ്ദേഹത്തിന്റെ ജില്ലാ സെക്രട്ടറി സ്ഥാനവും തെറിച്ചു.
ഇതിനിടെയാണ് ആന്തൂറിലെ സാജന്റെ ആത്മഹത്യാ വിഷയുമായി ബന്ധപ്പെട്ട ജയരാജന് പാർട്ടി നേതൃത്വവുമായി ഉടക്കേണ്ടി വന്നു. ജയരാജന്റെ സുഹൃത്തുകൂടിയായിരുന്നു ഈ പ്രവാസി വ്യവസായി. ഇതിൽ പ്രതിക്കൂട്ടിൽനിന്നത് എം വി ഗോവിന്ദന്റെ ഭാര്യയും ആന്തൂർ നഗരസഭാ ചെയർ പേഴ്‌സണുമായ പി കെ ശ്യാമളയായിരുന്നു. ഈ ഉടക്കുകൾ എല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുന്നതിന് ഇടയാക്കി. അപ്പോഴും പിജെ ആർമി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ആരാധകർ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. പക്ഷേ പിന്നീട് പിജെ തന്നെ അതിന് കടിഞ്ഞാണിട്ടു. പിജെ ആർമിയുടെ പേര് റെഡ് ആർമിയെന്നാക്കി. പിജെ ആർമിയുടെ സജീവ പോരളിയയായ ധീരജിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെത്തു. ഇത് ജയരാജനുകൂടിയുള്ള താക്കീതായിരുന്നു. താൻ പാർട്ടി നിലപാടുകൾ അനുസരിക്കുന്ന ഒരു സാധാരണ പ്രവർത്തകൻ മാത്രമാണെന്നും അതിനപ്പുറം ഒന്നുമല്ലെന്നും ജയരാജൻ വ്യക്തമാക്കിയതോടെയാണ് വിവാദങ്ങൾക്ക് താൽക്കാലിക വെടി നിർത്തൽ ആയത്.
എന്തായാലും തനിക്കെതിരെ പാർട്ടി നടപടിയുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇ.പി ജയരാജൻ. തനിക്കെതിരെ നടപടി എന്തിനാണെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്്. തനിക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്ന് പറയുന്നത് എന്തിനെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് ചോദിച്ചു. ബിജെപി പ്രവേശന വിവാദത്തിൽ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കുകയായിരുന്നു. ആരോപണം നിഷേധിച്ചില്ലെങ്കിൽ തുടർച്ചയായി മാധ്യമങ്ങൾ വാർത്ത കൊടുക്കുമായിരുന്നില്ലേ. അതിനാലാണ് വോട്ടെടുപ്പ് ദിവസം സത്യം പറഞ്ഞത്.