- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരൻ കോവിഡ് പോസ്റ്റീവായപ്പോൾ ഹോം ക്വാറന്റിയനിൽ കഴിഞ്ഞത് 14 ദിവസം; സർക്കാർ ആശുപത്രിയിൽ കിടന്നാലേ ക്ലൈം നൽകൂവെന്ന് ഇൻഷുറൻസ് കമ്പനിയും; ഒടുവിൽ നീതിയുറപ്പിച്ച് ഉപഭോക്ത കോടതി ഉത്തരവ്; റിലയൻസ് ഇൻഷുറൻസിനെ പെരുവക്കാരൻ തോൽപ്പിച്ചപ്പോൾ
പെരുവ: അകാരണമായി നിഷേധിച്ച ഇൻഷുറൻസ് തുക ഉപഭോക്താവിനു നൽകുവാൻ ഉപഭോക്ത കോടതി ഉത്തരവ്. പെരുവ കാരിക്കോട് സുലോചനാ സദനത്തിൽ പ്രിൻസ് ഭാസ്‌കർ, അഡ്വ ടി ആർ സത്യൻ മുഖേന റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്കെതിരെ നൽകിയ പരാതിയിലാണ് പ്രസിഡന്റ് വി എസ് മനുലാൽ, മെമ്പർമാരായ ആർ ബിന്ദു, കെ എം ആന്റോ എന്നിവരടങ്ങുന്ന ഫോറത്തിന്റെ വിധി.
പരാതിക്കാരൻ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും കോവിഡ് പ്രൊട്ടക്ഷൻ പോളിസി എടുക്കുകയും സഹോദരൻ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പതിനാലു ദിവസം ഹോം ക്വാറന്റിയിനിൽ പ്രവേശിക്കുകയും ഉണ്ടായി. എന്നാൽ സർക്കാർ ക്വാറന്റെൻ സെന്ററിൽ പ്രവേശിച്ചാൽ മാത്രമേ പോളിസി തുക നൽകാനാകൂ എന്നതായിരുന്നു കമ്പനിയുടെ നിലപാട്.
കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരുന്നതിനാൽ സമ്പർക്കത്തിലുള്ളവർക്ക് സർക്കാർ ക്വാറന്റെയിൻ ലഭ്യമല്ലെന്നുള്ളതും ഹോം ക്വാറന്റൈനുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിൽ നിന്നുള്ള രേഖകളും പരിശോധിച്ച കോടതി പരാതിക്കാരന് പോളിസി തുകയായ ഒരു ലക്ഷം രൂപയ്ക്ക് പുറമേ പതിനായിരം രൂപ നഷ്ടപരിഹാരവും 2020 ഡിസംബർ മുതൽ ഒൻപത് ശതമാനം പലിശയും നൽകാൻ ഉത്തരവായി.
മറുനാടന് മലയാളി ബ്യൂറോ