- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈബിള്‍ വിശ്വാസം പേരിലെ 'ഇസ്രയേല്‍' ആയി; ഇന്ത്യന്‍ സൈന്യത്തിനൊപ്പമുള്ള സിവിലിയന്‍ 'സൂപ്പര്‍ മാന്‍'; ദുരന്ത ഭൂമിയിലെ രക്ഷകന് രഞ്ജിത് ഇസ്രയേലിന്റെ കഥ
തിരുവനന്തപുരം: ഉത്തരകന്നഡ ജില്ലയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ അര്‍ജുനെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ പ്രതീക്ഷയുടെ പ്രതീകമായി മാറിയിരിക്കുകയാണ് രഞ്ജിത്ത് ഇസ്രായേല്‍. 'ദുരന്ത ഭൂമിയിലെ രക്ഷകന്' ആണ് രഞ്ജിത് ഇസ്രയേല്‍. രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍, ആപത്ഘട്ടത്തില്‍ ജീവന് രക്ഷിക്കാനായി ഓടിയെത്തുന്ന മലയാളിയാണ് രഞ്ജിത്. ഇന്ത്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിവിലിയന്‍ 'സൂപ്പര്‍ മാന്‍'.
ബൈബിളിലാണ് വിശ്വാസം. രഞ്ജിത് ഇസ്രയേല്‍ എന്ന പേരിലുമുള്ളത് ആ വിശ്വാസമാണ്. അതിന് അപ്പുറമൊന്നുമില്ല. മാതൃരാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹം. ഇന്ന് ദുരന്ത ഭൂമിയിലെ രക്ഷകനാണ് രഞ്ജിത് ഇസ്രയേല്‍. തിരുവനന്തപുരം ജില്ലയിലെ വിതുര ഗോകില്‍ എസ്റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് രഞ്ജിത്ത് ഇസ്രയേല്‍ എന്ന അസാധാരണ മനസുള്ള വ്യക്തി. ദുരന്തമുഖങ്ങളില്‍ ജീവന്റെ തുടിപ്പ് തേടിയെത്തുന്ന രക്ഷാപ്രവര്‍ത്തകനാണ്. ആരും വിളിച്ചില്ലെങ്കിലും ദുരന്തഭൂമിയിലേക്ക് ആദ്യമെത്തും രഞ്ജിത്ത്. തന്റെ അസാധാരണമായ ധൈര്യവും സേവനബോധവും കൊണ്ട് എല്ലാവരെയും വിസ്മയിപ്പിക്കുകയാണ് ഈ തിരുവനന്തപുരത്തുകാരന്.
2013ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്ഫോടനം, 2018ല്‍ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവന്‍ ടണല്‍ ദുരന്തം… തുടങ്ങിയ വിവിധ ദുരന്തമുഖങ്ങളില്‍ രക്ഷാകരങ്ങള്‍ നീട്ടി രഞ്ജിത്ത് എത്തിയിട്ടുണ്ട് പ്രതിഫലം ഒന്നുമില്ലാത്ത അദ്ദേഹത്തിന്റെ സേവനം. സഹോദരങ്ങള്‍ വിദേശത്താണ്. അവര്‍ രഞ്ജിത്തിന് വേണ്ടി വിദേശത്തേക്കായ വിസയും ഒരുക്കി. എന്നാല്‍ രഞ്ജിത്തിന് മാതൃരാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.
മൂന്നു തവണ ജൂനിയര്‍ മിസ്റ്റര്‍ തിരുവനന്തപുരം ആയിരുന്നു രഞ്ജിത്ത്. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ച രഞ്ജിത്ത് പ്രയപരിധികരണം അവസരം നഷ്ടപ്പെട്ടു. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ജീവന് രക്ഷാ സാങ്കേതിക വിദ്യകള്‍, മലകയറ്റം, വനത്തെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ പരിശീലനവും നേടിയിട്ടുണ്ട്. സൈന്യത്തില്‍ നിന്നു പോലും പരിശീലനം ചെയ്തു.
സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ച രഞ്ജിത്ത്, പ്രായപരിധി കാരണം അവസരം നഷ്ടപ്പെട്ടു. സൈനിക സ്വപ്നങ്ങള്‍ തകര്‍ത്തത് 21-ാം വയസില്‍ തലച്ചോറിനെ ബാധിച്ച ഗുരുതര രോഗമായിരുന്നു. പിന്നീട് അസുഖം ഭേദമായപ്പോഴും പ്രായം കൂടി. പിന്നെ സൈന്യത്തില്‍ ഭാഗമാകാനായില്ല. പക്ഷേ മനസ്സ് സൈന്യത്തിനൊപ്പമായി. അങ്ങനെ സ്വയം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി.
നിരവധി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത രഞ്ജിത്ത് ഇസ്രായേല്‍ ഷിരൂരിലെ സാഹസികതയുമായി ഏവരുടേയും മനസ്സിലേക്ക് കുടികയറുകയാണ്. 33 വയസുള്ള രഞ്ജിത്ത് ഇസ്രായേല്‍ ഇനിയും വിവാഹിതനല്ല. രക്ഷാപ്രവര്‍ത്തനത്തോടുള്ള താല്‍പ്പര്യമാണ് വിവാഹം മുടങ്ങാന്‍ കാരണമത്രേ. ജീവന് അപകടമുനമ്പില്‍ നിര്‍ത്തി നീങ്ങുന്ന രഞ്ജിത്തിന്റെ കല്യാണം പല ഘട്ടങ്ങളിലും ഈ ധീരത കാരണം മുടങ്ങി. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ജീവന് രക്ഷാ സാങ്കേതിക വിദ്യകളില്‍ പരിശീലനം നേടിയിട്ടുണ്ട്. മികവാര്‍ന്ന സേവനത്തിന് അധികൃതര്‍ നല്‍കിയിട്ടുള്ള അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് ജീവിതത്തിലെ സമ്പാദ്യം.
2013ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്ഫോടനം, 2018ല്‍ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, 2021ല്‍ ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവന്‍ ടണല്‍ ദുരന്തത്തിലും, കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ഥാടന പാതയിലെ തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിലും മലയാളിയായ രഞ്ജിത്ത് ഇസ്രായേല്‍ പങ്കാളിയായിരുന്നു. പ്രതിഫലം ഒന്നുമില്ലാത്ത അദ്ദേഹത്തിന്റെ സേവനം.