- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
76-ാം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകള്‍ക്കൊരുങ്ങി രാജ്യം; പാര്‍ലമെന്റിലു, ജമ്മു കാശ്മീരിലും കനത്ത സുരക്ഷ; പരേഡില്‍ പങ്കെടുക്കുന്നതിനുള്ള നിശ്ചല ദൃശ്യങ്ങളുടെ മിനുക്കു പണികള്‍ അവസാനഘട്ടത്തില്‍; പരേഡില്‍ പ്രധാന ആകര്‍ഷണം രാജ്യം തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സാങ്കേതിക വിദ്യകളും ആയുധങ്ങളുടെയും പ്രദര്‍ശനം
ന്യൂഡല്‍ഹി: 76-ാം റിപ്പബ്‌ളിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ആഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം. പാര്‍ലമെന്റ് ഉള്‍പ്പെെട കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലും സുരക്ഷ വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശ പ്രതിനിധികള്‍ അടക്കം രാജ്യതലസ്ഥാനത്ത് എത്തിതുടങ്ങി. റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കുന്നതിനായുള്ള നിശ്ചല ദൃശ്യങ്ങളുടെ മിനുക്കു പണികള്‍ അവസാനഘട്ടത്തിലാണ്.
അതേസമയം, ഒരാഴ്ച മുന്‍പ് തന്നെ ഡല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. സേനകളുടെ മാര്‍ച്ച് കടന്നുപോകുന്ന കര്‍ത്തവ്യപഥ് മുതല്‍ ചെങ്കോട്ട വരെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താല്‍ക്കാലിക ബാരിക്കേഡുകളും നിരീക്ഷണ പോസ്റ്റുകളും ഈ മേഖലയില്‍ ഏര്‍പ്പെടുത്തി. കമാന്‍ഡോകള്‍, ദ്രുത കര്‍മ്മ സേന അംഗങ്ങള്‍, സേനയുടെയും പൊലീസിന്റെയും നിരീക്ഷണ വാഹനങ്ങള്‍ എന്നിവ മേഖലകളില്‍ വിന്യസിക്കും. ഡല്‍ഹിയില്‍ ട്രാഫിക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരേഡില്‍ പ്രധാന ആകര്‍ഷണമായി എത്തുന്നത് രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും പ്രദര്‍ശനമായിരിക്കും. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ നിശ്ചല ദൃശ്യത്തില്‍ അവരുടെ പുതിയ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമുണ്ടാകും. രക്ഷാ കവച് എന്ന പേരില്‍ വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് ഇതില്‍ പ്രധാനം. കരയില്‍നിന്ന് ആകാശത്തേക്ക് പ്രയോഗിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് രക്ഷാകവച്.
വ്യോമാക്രമങ്ങളെ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം- നേത്ര, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 155 എംഎം പീരങ്കി, ഡ്രോണ്‍ ആക്രമണങ്ങളെ കണ്ടെത്തി പ്രതിരോധിക്കാനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, ഉപഗ്രഹകേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഇവയെല്ലാം ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കുന്ന കരസേനയുടെ പരേഡ് സംഘത്തില്‍ 14 മലയാളി സൈനികരാണുള്ളത്.
ഹവില്‍ദാര്‍മാരായ കെ.പി. ഷിബിന്‍, അനൂപ് ചന്ദ്രന്‍, രോഹിത്, പ്രിജേഷ് നാഥ്, ആര്‍. മഹേഷ്, എസ്.എം. ശംഭു, അരുണ്‍ ദാസ്, അരുണ്‍ജിത്, എ. ദീപക് , അഖിനേഷ്, അമല്‍ അജയന്‍, വിഷ്ണു, രാജേഷ്, പി.ബി. രമേശ് എന്നിവരാണ് പരേഡിലെ മലയാളികള്‍. തിരുവനന്തപുരം സ്വദേശി ലഫ് കേണല്‍ യു. ഗിരീഷ് കുമാറാണ് ബാന്‍ഡ് സംഘത്തെ നയിക്കുന്നത്. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരായ പാപ്പനൂര്‍ ഗോപാല്‍ ബാബു, സിജോ ചേലേക്കാട്ട്, കെ.എസ്. ബിജോയ്, വിവേക് പുന്നത്ത് എന്നിവരാണ് കോസ്റ്റ്ഗാര്‍ഡിന്റെ ബാന്‍ഡ് സംഘത്തെ നയിക്കുന്നത്. ബീറ്റിങ് ദി റിട്രീറ്റ് സെറിമണിയിലെ ബാന്‍ഡ് സംഘത്തിന്റെ പ്രിന്‍സിപ്പല്‍ കണ്ടക്ടര്‍ നാവികസേന ഉദ്യോഗസ്ഥനായ കമാന്‍ഡര്‍ മനോജ് സെബാസ്റ്റ്യനാണ്.
സിആര്‍പിഎഫിന്റെ പരേഡ് സംഘത്തെ നയിക്കുന്നത് എറണാകുളം സ്വദേശി അസി.കമാന്‍ഡഡ് ഐശ്വര്യ ജോയ് ആണ്. സംഘത്തിന്റെ പരിശീലന ചുമതല പന്തളം സ്വദേശി അസിസ്റ്റ് കമാന്‍ഡഡ് മേഘാ നായര്‍ക്കാണ്. കഴിഞ്ഞവര്‍ഷം സിആര്‍പിഎഫ് സംഘത്തെ നയിച്ചത് മേഘയായിരുന്നു.