- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ ആങ്കര്‍; ടിനി ചേട്ടന്റെ സജഷനില്‍ സിനിമാ അരങ്ങേറ്റം; യുവ നേതാവിന്റെ 'ഹൂ കെയേഴ്‌സ്' ആറ്റിറ്റിയൂഡില്‍ ആഞ്ഞടിക്കുന്നത് മുന്‍ മാധ്യമ പ്രവര്‍ത്തക; റിനി ആന്‍ ജോര്‍ജ് തുറന്നു പറഞ്ഞത് ഞെട്ടിക്കുന്ന യഥാര്‍ത്ഥ്യങ്ങള്‍; 916 കുഞ്ഞൂട്ടനിലെ നായിക ആ നേതാവിന്റെ പേരു പറയുമോ?
കൊച്ചി: പ്രതിപക്ഷ നേതാവിനെ അച്ഛനെ പോലെ എന്ന് വിശേഷിപ്പിച്ചായിരുന്നു ചില സത്യങ്ങള്‍ റിനി ആന്‍ ജോര്‍ജ് വിളിച്ചു പറഞ്ഞത്. വടക്കന്‍ പറവൂരുകാരിയാണ് റിനി. ഇതിനൊപ്പം മുന്‍ മാധ്യമ പ്രവര്‍ത്തകയും. ഏഷ്യാനെറ്റ് ന്യൂസിലെ റിയല്‍ എസ്റ്റേറ്റ് പരിപാടികളില്‍ അടക്കം ആങ്കറായിരുന്നു. നൃത്തം പഠിച്ച ഈ മുന്‍ മാധ്യമ പ്രവര്‍ത്തക പിന്നീട് സിനിമയിലേക്ക് എത്തി. ടിനി ടോമിന്റെ സജഷനിലായിരുന്നു അത്. ഒരു പരസ്യ ചിത്രത്തിനിടെയാണ് ടിനി ടോമിനെ പരിചയപ്പെടുന്നത്. അങ്ങനെ സിനിമയിലുമെത്തി. ഗിന്നസ് പക്രുവിന്റെ നായികയായി 916 കുഞ്ഞൂട്ടനിലെത്തി. ജനപ്രതിനിധിയായ യുവനേതാവില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന് നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ് വെളിപ്പെടുത്തിയെന്നാണ് ദേശാഭിമാനി പോലും ഓണ്‍ലൈനില്‍ വാര്‍ത്ത നല്‍കിയത്. അശ്ലീല സന്ദേശം അയച്ച യുവനേതാവിന് സൈക്കോ ക്യാരക്ടര്‍ എന്ന് റിനി ആന്‍ ജോര്‍ജ് പറയുകയാണ്. എല്ലാ മാധ്യമങ്ങളും ഇത് നല്‍കുകയും ചെയ്തു. ഇതോടെ വരും ദിനങ്ങളില്‍ ഈ വിവാദം കേരള രാഷ്ട്രീയത്തില്‍ കത്തി കയറാന്‍ ഇടയുണ്ട്.
യുവ നേതാവ് നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. മൂന്നര വര്‍ഷം മുന്‍പായിരുന്നു ആദ്യ അനുഭവം. അതിന് ശേഷമാണ് ഇയാള്‍ ജനപ്രതിനിധി ആയത്. ഇയാളില്‍നിന്ന് പീഡനം നേരിട്ട വേറെയും പെണ്‍കുട്ടികളുണ്ട്. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. പുറത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. 'ഹു കെയേഴ്‌സ്' എന്നാണ് നേതാവിന്റെ മനോഭാവം എന്നും, ഇപ്പോള്‍ പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും ഇനി അക്കാര്യം ആലോചിക്കുമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ എല്ലാ ശ്രദ്ധയും റിനിയിലേക്ക് എത്തുകയാണ്. യുവ നേതാവിന്റെ പേര് റിനി തുറന്നു പറയുമോ എന്നതാണ് ഉയരുന്ന ചോദ്യം. വളരെ ഗൗരവത്തിലുള്ള പലതും റിനി പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി പിതൃതുല്യമായ അടുപ്പം റിനിക്കുണ്ട്. റിനിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പോലും വിഡി സതീശന്‍ പങ്കെടുത്തിട്ടുണ്ട്. യുവ നേതാവിനെതിരായ കാര്യങ്ങള്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞോ എന്ന് കൃത്യമായി റിനി പറഞ്ഞിട്ടില്ല.
പല സ്ത്രീകള്‍ക്കും ഇയാളില്‍നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട്. നേതാക്കളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ദുരനുഭവമുണ്ടായി. പീഡനങ്ങള്‍ നേരിട്ട പെണ്‍കുട്ടികളെ അറിയാം. തുറന്നു പറയാന്‍ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. ഒരുപാട് പേര്‍ക്ക് ശല്യമായി മാറിയിട്ടുണ്ട് ഈ നേതാവ്. എന്നിട്ടും അയാള്‍ക്ക് കൂടുതല്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചു. പാര്‍ടി അയാളെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷ നേതാവ് അച്ഛനെപോലെയാണ്. നേതാവിന്റെ പേര് പറയാത്തത് ആ പ്രസ്ഥാനത്തില്‍ ഉള്ളവരുമായുള്ള അടുപ്പം കൊണ്ടാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റിനി പറഞ്ഞു കഴിഞ്ഞു. നേതാവിനെ സോഷ്യല്‍മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും റിനി പറഞ്ഞു. എന്നാല്‍ പിന്നീടും ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടരുകയായിരുന്നുവെന്ന് റിനി പറയുന്നു.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍മീഡിയയില്‍ ഇതേ നേതാവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് പ്രധാന മാധ്യമങ്ങള്‍ അത് കൈകാര്യം ചെയ്ത് പോലുമില്ല. നിരവധി സ്ത്രീകള്‍ക്ക് ഇയാളില്‍നിന്ന് ദുരനുഭവം ഉണ്ടായെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും റിനി പറഞ്ഞു. ഇതെല്ലാം പാര്‍ടിയിലെ നേതാക്കളോട് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. പല വിഗ്രഹങ്ങളും ഉടഞ്ഞു. നേതാവ് സ്ഥാനം രാജിവെക്കണോ വേണ്ടയോ എന്നത് ആ പാര്‍ടി തീരുമാനിക്കേണ്ട കാര്യമാണെന്നും റിനി പറഞ്ഞു.
പരിചയപ്പെട്ടപ്പോള്‍ തന്നെ അശ്ലീല സന്ദേശം അയച്ചു. രാഷ്ട്രീയ നേതാവാകാന്‍ പോലും ആ വ്യക്തിക്ക് യോഗ്യതയില്ല. അങ്ങനെ യോഗ്യത ഉണ്ടായിരുന്നെങ്കില്‍ സ്ത്രീകളോട് ഇങ്ങനെ പെരുമാറില്ല. ഇനിയെങ്കിലും പ്രസ്ഥാനം ധാര്‍മികത കാണിക്കണം. ഇക്കാര്യം പറഞ്ഞ നേതാക്കളില്‍നിന്നു തനിക്ക് നീതി ലഭിച്ചില്ല. തനിക്ക് നീതി ലഭിക്കാത്തത് പ്രതിപക്ഷ നേതാവില്‍ നിന്നാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് അങ്ങനെ പെരുമാറിയിട്ടില്ല. പ്രതിപക്ഷ നേതാവ് മാനസ പിതാവാണെന്നും റിനി പറഞ്ഞു. ഈ പോക്ക് ശരിയല്ലെന്ന് നേതാവ് ഉള്‍പ്പെട്ട പ്രസ്ഥാനത്തോട് താന്‍ പറഞ്ഞിരുന്നു. പ്രസ്ഥാനത്തിലെ നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. വിശ്വസിക്കാന്‍ കഴിയുന്ന ഉറവിടത്തില്‍ നിന്നാണ് താന്‍ അത് പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു പോലും നേതാക്കളോട് ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നു. ഈ വ്യക്തി നല്ല രീതിയില്‍ ആയി തീരണം. വേറെ ഒരു സെറ്റില്‍മെന്റിനും ഇല്ല. അയാള്‍ നവീകരിക്കപ്പെടണം. അതിന് ആ പ്രസ്ഥാനം തന്നെ ശ്രമിക്കണമെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.