- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചാച്ചാ.. എന്നു വിളിച്ചു കൊച്ചുമകൾ.. കണ്ണീരടക്കാൻ പാടുപെട്ട് കണ്ടു നിന്നവരും; കോടിയേരിയിലെ വീട്ടിലേക്ക് ഇനി നിറപുഞ്ചിരിയോടെ പ്രിയ സഖാവ് വരില്ലെന്നോർത്ത് കണ്ണീർവാർത്ത് ഭാര്യ വിനോദിനി; കോടിയേരിയിലെ വീട്ടിലും വികാര നിർഭര രംഗങ്ങൾ; കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി ഗവർണറും; കുടുംബത്തെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു
കണ്ണൂർ: കോടിയേരിയിലെ വീട്ടിൽ നിന്നും പ്രിയസഖാവിന്റെ മൃതദേഹം കൊണ്ടുപോയ വേളിയിലും വികാരനിർഭരമായ രംഗങ്ങൾ. കുടുംബക്കാർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോഴാണ് വൈകാരിക രംഗങ്ങൾക്ക് സാക്ഷിയായത്. അച്ചാച്ചാ.. എന്നു വിളിച്ചു കൊച്ചുമകൾ അവസനമായി ഒരു നോക്ക് കൂടി കണ്ടപ്പോൾ കണ്ടു നിന്നവരും കണ്ണീർ വാർത്തു. കോടിയേരിയിലെ വീട്ടിലേക്ക് ഇനി നിറപുഞ്ചിരിയോടെ പ്രിയ സഖാവ് വരില്ലെന്നോർത്തായിരുന്നു ഭാര്യ വിനോദിനി അടക്കമുള്ളവർ കണ്ണീർ വാർത്തതത്. മൃതദേഹം വീട്ടിൽ നിന്നും വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസിലേക്ക് കയറ്റിയപ്പോഴും കൂട്ടക്കരച്ചിലായി. പ്രിയ സഖാവിന് ധീരമായ അഭിവാദ്യം അർപ്പിച്ചു കൊണ്ട് വഴിയോരത്ത് സഖാക്കൾ നിലകൊണ്ടു.
അതിനിടെ കണ്ണൂരിൽ മൃതദേഹം എത്തിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനരികിൽ അൽപ്പ സമയം ഇരുന്ന ശേഷം കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തിയ ഗവർണർ അവരെ ആശ്വസിപ്പിച്ചു. ഗവർണർ എത്തുന്നത് പ്രമാണിച്ച് അൽപ്പ സമയം പൊതുദർശനം നിർത്തിവെച്ചിരുന്നു. പിന്നീട് ഇത് പുനരാരംഭിച്ചു.
സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെല്ലാം ജില്ലാ കമ്മറ്റി ഓഫീലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല എന്നിവർ രാവിലെ തന്നെ 'കോടിയേരി' വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. ഭാര്യ വിനോദിനിയെ ആശ്വസിച്ച പിണറായി അൽപ്പസമയം അവർക്കൊപ്പം ഇരുന്ന ശേഷമാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിയത്. കോടിയേരിയുടെ ഭൗതിക ശരീരം രണ്ട് മണിവരെ കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ചും. ഇപ്പോൾ പൂർണ്ണ ബഹുമതികളോടെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്പലം കടപ്പുറത്ത് സംസ്‌ക്കാരം നടക്കുകയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ