- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
4 വയസ്സുകാരനെ തെരുവുനായ്ക്കൾ ആക്രമിച്ചത് കുട്ടുകാർക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കവെ; ആറോളം നായ്ക്കളുടെ ആക്രമണത്തിൽ റിസ്വാന്റെ ശരീരത്തിൽ നാൽപ്പതോളം മുറിവുകൾ; ഒപ്പമുണ്ടായിരുന്ന കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെട്ടു; ഗുരുതര പരിക്കേറ്റ റിസ്വാന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും
താനൂർ: വീട്ടുമുറ്റത്ത് കളിക്കവെ തെരുവുനായ്ക്കളുടെ അക്രമണത്തിനിരയായ 4 വയസ്സുകാരന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും.നിലവിൽ കോഴിക്കോട് മെഡിക്കൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് റിസ്വാൻ.തലയിൽനിന്നു ചോരയൊഴുകി അവശനിലയിലായ റിസ്വാനെ ഉടൻ തിരൂർ ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു.
പരുക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലേക്കു മാറ്റുകയായിരുന്നു.തലയിലും ശരീരഭാഗങ്ങളിലുമായി നാൽപ്പതിലേറെ മുറിവുകളാണ് കുട്ടിക്കുള്ളത്.രാവിലെ അയൽപക്കത്തെ കുട്ടികൾക്കൊപ്പം വീട്ടുമുറ്റത്തു കളിക്കുമ്പോഴാണു സംഭവം. അതുവഴിയെത്തിയ 6 നായ്ക്കൾ റിസ്വാനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.കുട്ടിയുടെ തലയുടെ ഒരു ഭാഗത്തെ മുടി മുഴുവൻ പിഴുതുപോയ നിലയിലാണ്.വട്ടത്താണിയിൽ കമ്പനിപ്പടി റെയിൽപാതയ്ക്കു സമീപം കുന്നത്തുപറമ്പിൽ റഷീദിന്റെ മകൻ റിസ്വാനാണ് കടിയേറ്റത്. അതേസമയം കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾക്കൊന്നും കടിയേറ്റില്ല.
മറുനാടന് മലയാളി ബ്യൂറോ