കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ റിതു ജയന്‍ ബംഗ്ലൂരുവില്‍ നിന്നും നാട്ടിലെത്തിയത് രണ്ടു ദിവസം മുമ്പ്. അടിയേറ്റ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകന്‍ ജിതിനാണ് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലുള്ളത്. അയല്‍വാസിയായ റിതു ജയന്‍ ആണ് ക്രൂരകൃത്യം നടത്തിയത്. റിതുവിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് പോലീസില്‍ പലതവണ പരാതിപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ അത്തരത്തില്‍ ആരു ംപരാതി എഴുതി നല്‍കിയിരുന്നില്ലെന്ന് എറണാകുളം റൂറല്‍ എസ്പി പറഞ്ഞു. ഇയാള്‍ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ പോലീസില്‍നിന്ന് രക്ഷപ്പെട്ടിരുന്നതെന്നും ആരോപണമുണ്ട്.

ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. അയല്‍വാസികളുമായി നിരന്തരം തര്‍ക്കമുണ്ടാക്കിയിരുന്ന റിതു സംഭവദിവസവും തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് കൊലപാതകം നടത്തിയത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പേരില്‍ മുമ്പ് മൂന്ന് കേസുകളുണ്ട്. രണ്ടുതവണ റിമാന്‍ഡിലായിരുന്നതായും പോലീസ് വ്യക്തമാക്കി. ലഹരി ഉപയോഗിച്ചായിരുന്നു പ്രതി നിരന്തരം ശല്യമുണ്ടാക്കിയിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബെംഗളൂരുവില്‍നിന്ന് രണ്ടുദിവസം മുമ്പാണ് പ്രതി നാട്ടിലെത്തിയതെന്നും പോലീസ് വ്യക്തമാക്കി. പ്രതി മാനസിക പ്രശ്‌നം ഉള്ള ആളാണോ എന്ന് സംശയമുണ്ടെന്ന് റൂറല്‍ എസ്.പി പറഞ്ഞു. ലഹരിക്ക് അടിമയാണോ എന്നതില്‍ പരിശോധന വേണം.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് റിതു ജിതുവിന്റെ വീട്ടിലെത്തിയത്. സഹോദരിയെ ജിതിന്‍ പരിഹസിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക പ്രേരണയെന്ന മൊഴിയാണ് റിതു പൊലീസിന് നല്‍കിയിരിക്കുന്നത്. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്. പ്രതി ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്.

രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു നാലുപേരെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. കൂട്ടക്കൊലപാതകത്തിന് ശേഷം റിതു ബൈക്കില്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. വടക്കേക്കര സ്റ്റേഷനിലെ എസ്.ഐ. സംശയം തോന്നിയാണ് പ്രതിയെ പിടികൂടിയതെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. കൂട്ടക്കൊലയ്ക്ക് മുന്‍പ് പ്രതി റിതു ജയന്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പൂച്ചയുടേയും പട്ടിയുടേയും പേരിലാണ് ഭീഷണി പെടുത്തല്‍. പ്രതിക്ക് വേണുവിന്റെ കുടുംബവുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ഇയാള്‍ക്കെതിരെ വേണുവും കുടുംബവും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ ഈ കൊലപാതകം നടത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.

പ്രതി കഞ്ചാവ് ഉപയോഗിച്ച് നിരന്തരം ആക്രമണം നടത്തുകയും പോലീസില്‍ പരാതിപ്പെട്ടാല്‍ മാനസിക രോഗിയാണെന്നും ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റും കാണിച്ച് രക്ഷപ്പെടുകയുമാണ് ചെയ്തിരുന്നതെന്നും അയല്‍ക്കാര്‍ പറഞ്ഞു. സ്‌കൂള്‍കാലം മുതല്‍ ഇയാള്‍ ലഹരിക്ക് അടിമയായിരുന്നെന്നാണ് നാട്ടുകാരും പോലീസും പറയുന്നത്. നാല് പേരെയും ഇയാള്‍ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് തലയിലും ദേഹത്തും പല വട്ടം അടിച്ചു. റിതു കൈയ്യില്‍ കത്തി കരുതിയിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതി പോയത് ജിതിന്റെ ബൈക്കുമായിട്ടായിരുന്നു. ഇതിനിടെയാണ് വടക്കേക്കര എസ്‌ഐ പ്രതിയെ പിടികൂടുന്നത്. പിന്നീട് ആക്രമണ വിവരം ഇയാള്‍ എസ്‌ഐയോട് വിശദീകരിക്കുകയുമായിരുന്നു. റിതു സൈക്കോ ക്രിമിനലാണെന്നാണ് ന്ാട്ടുകാര്‍ പറയുന്നത്.