- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ അലറൽ വീരൻ എന്ന് വിളിച്ചതിന് മാപ്പ് പറയണം ; പിന്നെ ഞാൻ പൈസ കൊടുത്ത് കൂവിച്ചു എന്ന് താങ്കളോട് പറഞ്ഞ ആളുടെ പേര് ധൈര്യസമേതം വിളിച്ചുപറയണം; അഖിൽ മാരാർക്ക് മറുപടിയുമായി റോബിൻ രാധാകൃഷ്ണൻ; സിനിമയിലേക്ക് കാലെടുത്തുവെക്കാൻ പരിശ്രമിക്കുന്ന താൻ എങ്ങിനെയാണ് ഉണ്ണി മുകുന്ദനെയും മലയാള സിനിമയെയും തകർക്കുകയെന്നും റോബിൻ
തിരുവനന്തപുരം: ഉണ്ണി മുകുന്ദനും വ്‌ലോഗർ സീക്രട്ട് ഏജന്റും തമ്മിലുള്ള ഫോൺകോളിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.ഇതിന്റെ പിന്നാലെയാണ് വ്‌ലോഗിങ്ങ് വ്യക്തിഹത്യക്കോ എന്ന വിഷയത്തിൽ ജനം ടീവിയിൽ ചർച്ച സംഘടിപ്പിച്ചത്. സംവിധായകൻ അഖിൽ മാരാർ, മാളികപ്പുറത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, അഞ്ജുപാർവ്വതി പ്രബീഷ്, വ്‌ളോഗർ സായി കൃഷ്ണൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ച പുരോഗമിക്കുന്നതിനിടെ സംവിധായകനായ അഖിൽ മരാർ നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
ബിഗ്‌ബോസ് ഫെയിം ഡോ റോബിൻ രാധാകൃഷ്ണനെക്കുറിച്ചായിരുന്നു പരാമർശം.കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ റോബിൻ പണം കൊടുത്ത് ഉണ്ണി മുകുന്ദനെതിരെ കൂവിച്ചു എന്നതായിരുന്നു പരാമർശം.ഇപ്പോഴിത അഖിൽ മാരാർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് റോബിൻ.തന്നെ പരസ്യമായ് അലറൽ വീരൻ എന്നു വിളിച്ച് അപമാനിച്ചതിൽ അഖിൽ മാരാർ മാപ്പുപറയണമെന്നും അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചതെന്തിനെന്നും റോബിൻ ചോദിക്കുന്നു.ഒപ്പം താന് പണം നൽകിയെന്ന് പറഞ്ഞ ആളുടെ പേര് ധൈര്യപൂർവ്വം വെളിപ്പെടുത്തണമെന്നും റോബിൻ ആവശ്യപ്പെടുന്നു.ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ആയിരുന്നു റോബിന്റെ പ്രതികരണം
'ജനം ടിവിയിൽ ഉണ്ണി മുകുന്ദൻ-സീക്രറ്റ് ഏജന്റ് വിഷയം ചർച്ച ചെയ്യുമ്പോൾ അഖിൽ മാരാർ എന്നൊരാൾ അനാവശ്യമായി എന്നെ വലിച്ചിഴച്ചു. പുള്ളി ആരോപിക്കുന്നത് ബ്രൂസിലി സിനിമാ പ്രമോഷന്റെ ഭാഗമായി ഉണ്ണി മുകുന്ദൻ കാലിക്കറ്റ് വന്നിരുന്നു, അന്ന് തന്റെ ചിത്രത്തിന്റെ പ്രമോഷനും ഉണ്ടായിരുന്നു, ആ സമയത്ത് ഞാൻ 20,000 രൂപ കൊടുത്ത് ഉണ്ണിയെ കൂവിച്ചെന്നാണ്. എന്റെ കൂടെ ഉണ്ടായിരുന്ന സിനിമിയിൽ നിന്നുള്ള വ്യക്തിയാണ് അദ്ദേഹത്തോട് ഇത് പറഞ്ഞതെന്നാണ് അഖിൽ പറയുന്നത്.
ആരാണ് ആ വ്യക്തി? എന്തിനാണ് പേര് മറക്കുന്നത്. ചങ്കൂറ്റത്തോട് പറ സിനിമയിലുള്ള വ്യക്തിയുടെ പേര്. രണ്ടാമത്തെ കാര്യം മെയിൻ സ്ട്രീം ചാനലിൽ വന്നിരുന്ന് എന്നെ അലറൽ വീരൻ എന്നൊക്കെ പറയേണ്ട കാര്യമുണ്ടോ മിസ്റ്റർ അഖിൽ മാരാർ. അത് തെറ്റല്ലേ, നിങ്ങൾക്ക് നിങ്ങളുടെ കാര്യം പറഞ്ഞ് പോയാൽ പോരെ? മാത്രമല്ല നിങ്ങൾ പറയുന്നത് സീക്രട്ട് ഏജന്റും ഞാനുമായി വലിയ അടുപ്പമാണ്, ഞങ്ങളുടെ അജണ്ട ഉണ്ണി മുകുന്ദനെ തകർക്കുകയെന്നുള്ളതാണെന്നുമാണ്'.
എന്തുവാണ് നിങ്ങളുടെ പ്രശ്‌നം. ഞാൻ ഒരു സിനിമാ മോഹിയാണ്. ആദ്യമേ കയറി ഞാൻ സിനിമയെ തകർക്കുമെന്നൊക്കെ എന്തിനാടെ പറയുന്നത്. ഇതിൽ നിങ്ങളുടെ അജണ്ട എന്താണ്. നിങ്ങൾ എന്തിനാണ് എന്നെ തകർക്കാൻ ശ്രമിക്കുന്നത്. അഖിൽ മാരാറേ എനിക്ക് ഒരു പേരുണ്ട്. ഞാൻ വന്ന് നിങ്ങളെ ഡാഷ് മോൻ എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നതൊക്കെ തെറ്റായിട്ടുള്ള കാര്യമാണ്. അലറൽ വീരൻ എന്നൊക്കെ വിളിച്ച് ഒരാളെ വ്യക്തിഹത്യ ചെയ്യുകയാണ്. അതിന് താങ്കൾ മാപ്പ് പറയണം.
വ്യക്തിഹത്യ ചെയ്യുന്നതൊന്നും കേട്ട് കൊണ്ടിരിക്കാൻ പറ്റില്ല. എനിക്ക് തള്ളക്കും തന്തക്കും വിളിക്കാൻ അറിയാത്തോണ്ടല്ല, പക്ഷേ ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമിൽ സംസാരിക്കുമ്പോ അങ്ങനെയൊന്നും പറയാൻ പാടില്ല. ആദ്യം എന്നെ അലറൽ വീരൻ എന്ന് വിളിച്ചതിൽ സോറി പറയണം. രണ്ടാമത് ഞാൻ പണം കൊടുത്തു എന്ന് പറയുന്ന സിനിമയിലെ വ്യക്തിയുടെ പേരും കൂടി പറയണം. അങ്ങനെയാണ് ചങ്കൂറ്റമുള്ള ആണുങ്ങൾ. നാണമുണ്ടോടോ നിനക്ക്, നിനക്ക് ഇതിനൊക്കെ പറയേണ്ട ആവശ്യമെന്താണ്'.
ഉണ്ണിയും സീക്രട്ട് ഏജന്റും പരസ്പരം വിളിച്ച് മാപ്പ് പറയുകയൊക്കെ ചെയ്തു, ഈ മെയിൻസ്ട്രീം ചാനലുകൾ ഒക്കെ ഇതൊക്കെ എടുത്ത് ചർച്ച ചെയ്യുന്നത് എന്തിനാണ്. അഖിൽ മാരാരേ, ദേഷ്യമൊക്കെ ഉണ്ട്. എന്തിനാണ് ഞാൻ ഉണ്ണി മുകുന്ദനെ തകർക്കാനാണ്, മലയാള സിനിമയെ തകർക്കാനാണ് എന്നൊക്കെ പറയുന്നത്. നല്ല കുട്ടിയല്ലേ, നല്ല കുട്ടിയായിട്ട് അഖിൽ മാരാർ ഇരിക്ക്. ഇപ്പോ പ്രതികരിക്കാൻ തോന്നിയതുകൊണ്ടാണ് പ്രതികരിക്കുന്നത്. അഖിൽ മാരാർ തെറ്റാണ് ചെയ്തത്'- റോബിൻ പറഞ്ഞു
അഖിലിന്റെ പരാമർശം ഇങ്ങനെ.. 'ഈയിടെ കോഴിക്കോട് മാളിൽ 'ബ്രൂസിലി' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. അന്ന് ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു അലറൽ വീരന്റെ ഫാൻസ് വന്നിട്ട് ഉണ്ണി മുകുന്ദൻ എണീച്ച സമയത്ത് നടനെ കൂവുകയും ഇദ്ദേഹം എഴുന്നേറ്റ സമയത്ത് വളരെ ആരാധനയോടും കൂടി കൈയടിക്കുകയും ചെയ്തു. എന്നാൽ അലറൽ വീരൽ കാശ് കൊടുത്ത ചെയ്യിച്ച പരിപാടിയാണ് അയാളുടെ കൂടെയുള്ള ആളാണ് പറഞ്ഞത്.
അതായത് ഉണ്ണി വരുമ്പോൾ കൂവണമെന്നും ഞാൻ വരുമ്പോൾ കൈയടിക്കണമെന്നും പറഞ്ഞ് 20,000 രൂപ കൊടുത്ത് പൈസ കൊടുത്ത് ചെയ്യിച്ചതാണിത്. മലയാള സിനിമയിൽ നിന്നൊരാളാണ് എന്നോട് ഇത് പറഞ്ഞത്. ഇതിന് പിന്നിലെല്ലാം അജണ്ടയുണ്ട്. ഉണ്ണി മുകുന്ദന്റെ സിനിമ 50 കോടി ക്ലബിൽ വിറ്റ് പോകുന്ന സമയത്ത് സിനിമയക്കെതിരെ വരുന്ന ഉദ്ദേശം എന്താണെന്ന് വച്ചാൽ ഒരു ചെറുപ്പക്കാരനെ തകർക്കുക, മലയാള സിനിമയെ തകർക്കുകയെന്നതാണ്'
മറുനാടന്‍ മലയാളി ബ്യൂറോ