- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ ആ നിയമം ലംഘിക്കാൻ റൊണാൾഡോ; അധികാരികൾ കണ്ണടയ്ക്കും; പങ്കാളി ജോർജീന റോഡ്രിഗസിനൊപ്പം രാജ്യത്ത് താമസം തുടങ്ങുമെന്ന് റിപ്പോർട്ട്; സി ആർ 7നുവേണ്ടി നിയമവും വഴിമാറുമെന്ന് ആരാധകർ
റിയാദ്: ലോകകപ്പ് ഫുട്‌ബോളിൽ ക്വാർട്ടറിൽ മൊറോക്കോയ്ക്ക് മുന്നിൽ അടിതെറ്റി പോർച്ചുഗൽ വീണതോടെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ രാജ്യാന്തര കരിയറിന് വിരാമമിട്ടിരുന്നു. എന്നാൽ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു റൊണാൾഡോയുടെ സൗദി ക്ലബ്ബായ അൽ നസറിലേക്കുള്ള പ്രവേശനം.
മാഞ്ചസ്റ്റർ യുണൈറ്റഡുമായി വഴക്കിട്ട് പിരിഞ്ഞ താരത്തിന് ക്ലബ്ബ് കരാർ റദ്ദാക്കിയതോടെ റയൽ മാഡ്രിഡിൽ സി ആർ 7 പന്ത് തട്ടുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ റെക്കോർഡ് തുകയാക്കായിരുന്നു റൊണാൾഡോ അൻ നസറിലേക്ക് പ്രവേശിച്ചത്. എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ടാണ് റോണോ അൽ നസറിലേക്ക് പ്രവേശിച്ചത്.
ഇതോടെ താരവും കുടുംബവും സൗദി അറേബ്യയിലേക്ക് താമസം മാറാനും ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ സൗദി അറേബ്യയിൽ നിലനിൽക്കുന്ന ഒരു നിയമം ലംഘിച്ചുകൊണ്ട് മാത്രമാണ് താരത്തിന് ഈ രാജ്യത്ത് താമസിക്കാനാകുക. ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളി ജോർജിന റോഡ്രിഗസും സൗദി അറേബ്യയിൽ ഒരുമിച്ച് താമസിക്കുമ്പോഴാണ് ഈ നിയമം ലംഘിക്കപ്പെടുക.
റൊണാൾഡോയും ജോർജിനയും ഒരുമിച്ചാണ് ജീവിക്കുന്നതെങ്കിലും ഇരുവരും വിവാഹിതരായിട്ടില്ല, സൗദി നിയമങ്ങൾ അനുസരിച്ച്, വിവാഹം കഴിക്കാതെ ഒരേ വീട്ടിൽ താമസിക്കുന്നത് നിയമവിരുദ്ധമാണ്, എന്നാൽ ഇരുവരും ഈ നിയമം ലംഘിക്കപ്പെടുന്നതുകൊണ്ട് യാതൊരുവിധ ശിക്ഷാ നടപടികൾക്കും വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിന് ശേഷം 37 കാരനായ റൊണാൾഡോ കഴിഞ്ഞ മാസമാണ് അൽ-നാസറിൽ ചേർന്നത്. പ്രതിവർഷം 175 മില്യൺ പൗണ്ടിനാണ് അദ്ദേഹത്തിന്റെ അൽ നസർ പ്രവേശനം. സ്പാനിഷ് വാർത്താ ഏജൻസിയായ ഇഎഫ്ഇയുടെ പറയുന്നത് അനുസരിച്ച് റൊണാൾഡോയ്ക്ക് ലോകത്തിലെ ഏറ്റവും കായിക മൂല്യമുള്ള താരങ്ങളിൽ ഒരാളാണ്. അതുകൊണ്ട് ഈ ഒരു നിയമ ലംഘനത്തിന്റെ പേരിൽ താരത്തെ ശിക്ഷിക്കാൻ സാധ്യതയില്ല.
രണ്ട് വ്യത്യസ്ത സൗദി അഭിഭാഷകരെ പറയുന്നത് അനുസരിച്ച് റൊണാൾഡോയുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ ഇടപെടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിൽ ഇപ്പോഴും വിവാഹ ഉടമ്പടി ഇല്ലാതെ ആണിനും പെണ്ണിനും ഒരുമിച്ച് താമസിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, അധികാരികൾ ഇപ്പോൾ കണ്ണടച്ച് തുടങ്ങിയിരുന്നു. എന്നാൽ ഒരു പ്രശ്നമോ കുറ്റകൃത്യമോ ഉണ്ടാകുമ്പോൾ മാത്രമാണ് ഈ നിയമങ്ങൾ ഉപയോഗിക്കുന്നത്.
പ്രത്യേകിച്ച് വിദേശികളുടെ കാര്യത്തിൽ ഈ നിയമത്തിന് അത്ര പ്രാധാന്യം നൽകാറില്ല. 2016ൽ റയൽ മാഡ്രിഡിനായി കളിക്കുമ്പോഴാണ് റൊണാൾഡോ റോഡ്രിഗസിനെ പരിചയപ്പെടുന്നത്. ബെല്ലയും അലാനയും എന്നിങ്ങനെ അവർക്ക് രണ്ട് കുട്ടികളുമുണ്ട്. റൊണാൾഡോയ്ക്ക് മറ്റ് മൂന്ന് കുട്ടികളുമുണ്ട് - ക്രിസ്റ്റ്യാനോ ജൂനിയർ, ഈവ, മറ്റെയോ എന്നിവരാണ് അവർ.
അതേസമയം, റൊണാൾഡോ അൽ നസറിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് റയൻ മാഡ്രിഡിൽ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇതോടെ അദ്ദേഹം റയലിലേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ എല്ലാ പ്രവചനങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ടാണ് റൊണാൾഡോ അൽ നസറിലേക്ക് എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ