- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെയും മൂത്ത മകനെയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചു; നിരന്തരം ഭീഷണിയും ആക്രമണവും; പ്രകോപനമായത് ഗൾഫിലുള്ള മകന്റെ വ്യാജ പ്രൊഫൈലിലെ എഫ്ബി പോസ്റ്റ്; കതിരൂരിൽ വീട്ടമ്മയെയും കുടുംബത്തെയും ആർഎസ്എസ് പ്രവർത്തകർ വേട്ടയാടുന്നെന്ന് പരാതി
കണ്ണൂർ: കതിരൂർ നാലാം മൈലിൽ വീട്ടമ്മയെയും കുടുംബത്തെയും അക്രമിക്കുകയും കുടുംബനാഥനെയും മകനെയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയും ചെയ്തുവെന്നു പരാതി. കതിരൂർ പൊന്ന്യം നാലാം മൈൽ സ്വദേശിനി ടി. എം സുബൈദയാണ് തങ്ങളെ നിരന്തരം അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്.
അയൽവാസികൾ ഉൾപ്പെടെയുള്ള ആർ. എസ്. എസ് പ്രവർത്തകരാണ് ഇതിനു പിന്നിൽ. ഇതു സംബന്ധിച്ചു പൊലിസിൽ പരാതി നൽകിയെങ്കിലും കതിരൂർ പൊലിസ് എസ്. എച്ച്. ഒ മഹേഷ് അക്രമികൾക്കെതിരെ നടപടിയെടുക്കാതെ അവരെ അക്രമിച്ചുവെന്നു കേസിൽ തന്റെ ഭർത്താവിനെയും മൂത്തമകനെയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടിച്ചിരിക്കുകയാണെന്നു സുബൈദ കണ്ണൂർ പ്രസ് ക്ളബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പരാതി പറയാൻ സ്റ്റേഷനിലെത്തുമ്പോൾ തന്നോടും മകനോടും പൊലിസ് ഉദ്യോഗസ്ഥൻ മോശമായാണ് പെരുമാറുന്നത്.
തങ്ങളെ അസഭ്യം പറഞ്ഞു ആട്ടിയോടിക്കുകയാണ് ചെയ്യുന്നതെന്നും സുബൈദ പറഞ്ഞു. 2022-ന് ഒക്ടോബർ 23ന്് വൈകുന്നേരം ആറരയ്ക്കാണ് ഷിനോജ്, റിജിൽ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ആർ. എസ്. എസ് പ്രവർത്തകർ തങ്ങളുടെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ഭർത്താവും പെയിന്റിങ് തൊഴിലാളിയുമായ ഖാദർ, മക്കളായ മഹ്മൂദ് ഷാസ്, മിദ്ലാജ് എന്നിവരെ മർദിക്കുകയും ഭർത്താവ് ഖാദറെ അദ്ദേഹത്തിന്റെ ഉടുവസ്ത്രമഴിച്ചെടുത്ത് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
മൂന്നുമാസം മുൻപാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രദേശത്തെ ആർ. എസ്. എസ് പ്രവർത്തകനായ പ്രവീണിന്റെ കുടുംബത്തെ പറ്റിയുള്ള ഫെയ്സ് ബുക്ക് പോസ്റ്റ് തന്റെ ഗൾഫിലുള്ള മകൻ മഹ്മൂദിന്റെ പേരിൽ ആരോ പോസ്റ്റു ചെയ്തത്. വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് ഇതു ചെയ്തത്. മകൻ നാട്ടിൽ വന്നപ്പോൾ അവന്റെ ഫോൺ പരിശോധിച്ചു പൊലിസിന് ഇക്കാര്യം വ്യക്തമായതാണ്. എന്നാൽ ഇതിന്റെ പേരിൽ ആർ. എസ്. എസ് പ്രവർത്തകർ നിരന്തരം അതിനു ശേഷം വീട്ടിൽ കയറി അക്രമം അഴിച്ചുവിടുകയും കള്ളക്കേസുകൊടുത്ത് തന്റെ ഭർത്താവിനെയും മകനെയും ജയിലിൽ റിമാൻഡ് ചെയ്യിക്കുകയുമായിരുന്നുവെന്ന് സുബൈദ പറഞ്ഞു.
അടുത്ത കാലത്ത് തന്റെ മകൻ മിദ്ലാജ് വീടിനു പുറത്തു നിർത്തിയിട്ട ബൈക്ക് വീട്ടിലേക്ക് മാറ്റുമ്പോൾ ഒരു സംഘമാളുകൾ വന്ന് മർദ്ദിക്കുകയും ഇവിടെ ജീവിക്കാൻ വിടില്ലെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈക്കാര്യം കതിരൂർ പൊലിസ് ഇൻസ്പെക്ടർ മഹേഷിനോട് പരാതിപ്പെട്ടപ്പോൾ അക്രമികളുടെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്യുന്നത്. നാലാം മൈൽ ആർ. എസ. എസിന് സ്വാധീനമുള്ള പ്രദേശമാണ്. തങ്ങളെ അവിടെ ജീവിക്കാൻ വിടില്ലെന്ന ഭീഷണിയാണ് ഇവർ മുഴക്കുന്നത്.
ഇക്കാര്യം സി.പി. എം നേതാക്കളായ പി.ജയരാജൻ, കാരായി രാജൻ എന്നിവരോട് പരാതിയായി പറഞ്ഞിരുന്നുവെങ്കിലും അവർ ഇടപെട്ടില്ലെന്നും സുബൈദ പറഞ്ഞു. അക്രമികൾ ആയുധവുമായി വീട്ടിലെത്തിയ മൊബൈൽ ദൃശ്യം തെളിവായി തങ്ങളുടെ കൈവശമുണ്ട്. ജാമ്യമില്ലാത്ത കുറ്റം ചുമത്തി ഇപ്പോഴും തന്റെ ഭർത്താവും മകനും ജയിലിലാണെന്നും തങ്ങളുടെ ജീവിക്കാനുള്ള അവകാശം പൊലിസ് സംരക്ഷിക്കാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതെന്നും സുബൈദ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മകൻ മിദ്ലാജും പങ്കെടുത്തു,
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്